കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ കോമ്പൗണ്ടില്‍ മാലിന്യം, ചുവന്നകൊടി നാട്ടി; മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിതുമ്പി പിടി ഉഷ

Google Oneindia Malayalam News
pt usha

ദില്ലി: ബാലുശേരി കിനാലൂരിലെ ഉഷ സ്‌കൂളില്‍ ചിലര്‍ അതിക്രമിച്ച് കയറിയെന്ന പരാതിയുമായി പി ടി ഉഷ രംഗത്ത്. സ്‌കൂളിന് നേരെ നേരത്തെയും ഇത്തരം അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥാപത്തില്‍ മതിയായ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും പി ടി ഉഷ എം പി ദില്ലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മുത്തച്ഛൻ പറഞ്ഞതുകേട്ടത് ഭാ​ഗ്യമായി, 18കാരിക്ക് ലോട്ടറി അടിച്ചത് 3 കോടിയിലധികംമുത്തച്ഛൻ പറഞ്ഞതുകേട്ടത് ഭാ​ഗ്യമായി, 18കാരിക്ക് ലോട്ടറി അടിച്ചത് 3 കോടിയിലധികം

സ്‌കൂള്‍ ഭൂമിയില്‍ പഞ്ചായത്തിന്റെ അനുമതിയോടെ അനധികൃത നിര്‍മ്മാണം നടക്കുകയാണെന്നും പി ടി ഉഷ ആരോപിക്കുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മതില്‍ കെട്ടാനുള്ള നടപടികളുമായി മുന്നോട്ടു പോയിരുന്നെന്നും ഉഷ പറയുന്നു. അന്ന് മതില്‍ നിര്‍മ്മിക്കാന്‍ സ്‌പോണ്‍സര്‍മാറുണ്ടായിരുന്നു. അന്ന് അത് നടന്നില്ല. എന്നാല്‍ ഇന്ന് ആരും അതിന് തയ്യാറായി മുന്നോട്ടുവരുന്നില്ല. സ്‌കൂളിന്റെ കയ്യില്‍ അതിന് ആവശ്യമായ പണമില്ലെന്നും പി ടി ഉഷ പറയുന്നു.

പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ്. വൈകീട്ടായാല്‍ ഈ പ്രദേശം മയക്കുമരുന്ന് ലോബികള്‍ കയ്യേറും. പ്രദേശത്ത് ഏതെങ്കിലും വീട്ടില്‍ കല്യാണം നടന്നാല്‍ ആ മാലിന്യം മുഴുവന്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ തള്ളുമെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു.

യുഎഇ വിട്ടുനില്‍ക്കുന്നവര്‍ക്ക് പണി കിട്ടും!! തിരിച്ചുവരുമ്പോള്‍ അക്കൗണ്ട് 'കാലി'യാകും, പരിധി നിശ്ചയിച്ചുയുഎഇ വിട്ടുനില്‍ക്കുന്നവര്‍ക്ക് പണി കിട്ടും!! തിരിച്ചുവരുമ്പോള്‍ അക്കൗണ്ട് 'കാലി'യാകും, പരിധി നിശ്ചയിച്ചു

എംപിയായതിന് ശേഷം അതിക്രമം വര്‍ദ്ധിക്കുകയാണ്. കുറച്ച് മുന്‍പ് ആ റോഡിന് സമീപത്ത് ചുവന്ന കൊടി നാട്ടിയിരുന്നു. അന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടാണ് അത് മാറ്റിയത്. ആരാണെന്ന് അറിയില്ല, ഇപ്പോള്‍ വല്ലാതെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്.

പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്. 25 വിദ്യാര്‍ത്ഥികളില്‍ 11 പേര്‍ ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ്. 12ാം തീയതി സെലക്ഷന്‍ നടക്കുകയാണ്. ഇങ്ങനെയുള്ള അവസരങ്ങളില്‍ ആളുകള്‍ അതിക്രമിച്ച് കയറാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് പി ടി ഉഷ ആവശ്യപ്പെടുന്നത്. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും പി ടി ഉഷ പറഞ്ഞു.

ദുബായിലെ ഏറ്റവും വിലയേറിയ വീട്; സ്വന്തമാക്കിയ തുക കേട്ട് ഞെട്ടരുത്, റെക്കോര്‍ഡ് ഡീല്‍ദുബായിലെ ഏറ്റവും വിലയേറിയ വീട്; സ്വന്തമാക്കിയ തുക കേട്ട് ഞെട്ടരുത്, റെക്കോര്‍ഡ് ഡീല്‍

English summary
PT Usha Says Usha School Balussery Face security issues for ages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X