മോദി വിളിച്ചു; പിടി ഉഷ ഗുജറാത്തിലേക്ക്
കോഴിക്കോട്: ഇന്ത്യയുടെ എക്കാലത്തേയും വലിയ സ്പ്രിന്റ് താരം പിടി ഉഷ ഗുജറാത്തിലേക്ക്... പേടിക്കണ്ട ഉഷ കേരളം വിട്ട് പോവുകയല്ല. തന്റെ കായിക പരിശാലന സ്ഥാപനമായ ഉഷ സ്കൂള്‍ ഗുജറാത്തിലും തുടങ്ങുകയാണ് .
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മുന്നോട്ട് വച്ച ആവശ്യമായിരുന്നു ഗുജറാത്തിലും ഒരു ഉഷ സ്കൂള്‍ എന്നത്. അന്ന് തന്നെ ഉഷ ഇക്കാര്യത്തില്‍ സമ്മതം മൂളിയിരുന്നു. എന്നാല്‍ തിരക്കുകള്‍ക്കിടയില്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഏഷ്യന്‍ ഗെയിംസിന്റെ തിരക്കുകള്‍ അവസാനിച്ചതോടെ ഉഷ തന്നെ സ്കൂള്‍ തുടങ്ങുന്ന കാര്യം ഗുജറാത്ത് സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. കേരളത്തില്‍ ഒരു പാട് കഷ്ടപ്പെട്ടിട്ടാണ് ഉഷ തന്റെ പരിശീലന കേന്ദ്രം തുടങ്ങിയത്. പലപ്പോഴും വിവാദങ്ങളും കൂട്ടായിരുന്നു. എന്നാല്‍ ഗുജറാത്തില്‍ ഉഷയെ കാത്തിരിക്കുന്നത് ചുവപ്പ് പരവതാനിയാണ്.
കിനാലൂരിലെ ഉഷ സ്കൂളിന്റെ സമാന മാതൃകയിലായിരിക്കും ഗുജറാത്തിലും തുടങ്ങുക. ഉഷ തന്നെയായിരിക്കും പരിശീലനപരിപാടികള്‍ക്ക് നേതൃത്വം നല്‍കുക. നടത്തിപ്പിലും കായിക താരങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഉഷക്ക് നിര്‍ണായക സ്ഥാനം ഉണ്ടാകും.
നവംബറില്‍ ഗുജറാത്തിലെ ഉഷ സ്കൂളിന്റെ ഉദ്ഘാടനം നടക്കും എന്നാണ് വിവരം. മോദി മുന്നോട്ട് വച്ച ആശയമായതുകൊണ്ട് ഉഷക്ക് ഗുജറാത്തില്‍ എല്ലാ സഹായങ്ങളും സംവിധാനങ്ങളും ലഭ്യമാകുമെന്ന് ഉറപ്പാണ്.
എന്നാല്‍ കിനാലൂരിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാര്യത്തില്‍ ഇത്തിരി ആശങ്കയുണ്ട്. കേരളത്തില്‍ ഉള്ളതിനേക്കാള്‍ മികച്ച സജ്ജീകരണങ്ങളായിരിക്കും ഗുജറാത്ത് ഉഷക്ക് നല്‍കുക. അതുകൊണ്ട് തന്നെ ഉഷയുടെ ശ്രദ്ധ ഗുജറാത്തിലെ സ്കൂളിലേക്ക് കൂടുതല്‍ തിരിയുമോ എന്നാണ് സംശയം.
-
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications