Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടത് എംഎല്‍എ പിടിഎ റഹീം എഎപിയിലേക്ക്

തിരുവനന്തപുരം: ദില്ലിയിലെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തനം കേരളത്തില്‍ ഇടതു മുന്നണിയിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നു. കുന്ദമംഗലത്തു നിന്ന് ഇടത് സ്വതന്ത്രനായി മത്സരിച്ചു ജയിച്ച എംഎല്‍എ പിടിഎ റഹീം ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതായി സൂചന.

ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്നു പോകുന്ന കാര്യം കോഴിക്കോട് എഎപി പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് പിടിഎ റഹീം അറിയിച്ചു. എന്നാല്‍, ചര്‍ച്ച മാത്രമേ നടന്നുള്ളുവെന്നും എഎപിയില്‍ ചേരുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും റഹീം വ്യക്തമാക്കി.

 PTA Rahim MLA

താന്‍ ഇടതുപക്ഷത്തിന്റെ സഹായത്തോടെയാണ് ജയിച്ചത്. ഇപ്പോഴും ഇടതുപക്ഷത്തിന്റെ ഭാഗമാണ്. മുന്നണി വിടുന്ന കാര്യം ചിന്തിക്കുന്നതുപോലുമില്ല. ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടതു പ്രകാരമാണ് ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ റഹീം ആവശ്യപ്പെട്ടത് പ്രകാരമാണ് ചര്‍ച്ച നടത്തിയതെന്നാണ് എഎപി മലപ്പുറം ജില്ലാ നേതൃത്വം പ്രതികരിച്ചത്.

എഎപി മലപ്പുറം ജില്ലാ നേതൃത്വം പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് റഹീം ഇതിന് മറുപടി നല്‍കി. എഎപിയില്‍ ചേരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അടുത്ത മാസം ചേരുന്ന നാഷണല്‍ സെക്കുലറിന്റെ യോഗത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും റഹീം പിന്നീടറിയിച്ചു.

അതേസമയം, റഹീം ആം ആദ്മിയുമായി ചര്‍ച്ച നത്തിയതോ പാര്‍ട്ടില്‍ ചേരുന്നതോ അറിയില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വം പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+