കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്‌ലറ്റിക് ഫെഡറേഷൻ കാണിച്ചത് കോടതി അലക്ഷ്യം; പിയു ചിത്ര ഹൈക്കോടതിയിൽ ഹർജി നൽകി!

  • By Akshay
Google Oneindia Malayalam News

കൊച്ചി: അത്‌ലറ്റിക് ഫെഡറേഷനെതിരെ പിയു ചിത്ര കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തന്നെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാണിച്ചാണ് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ പിയു ചിത്രയെ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 1500 മീറ്റര്‍ മത്സരത്തില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ചിത്ര നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. അത്ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര ഏജന്‍സിയായതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതേ തുടര്‍ന്നു ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. നേരത്തെ പി.യു ചിത്രയെ ഒഴിവാക്കിയത് യോഗ്യതയില്ലാത്തതിനാലാണെന്ന് അത്ലറ്റിക് ഫെഡറേഷന്‍ കായിക മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

വിധിയെ മാനിക്കുന്നു

വിധിയെ മാനിക്കുന്നു

ഹൈക്കോടതി വിധി മാനിക്കുന്നുവെന്നും എന്നാല്‍ സമയപരിധി കഴിഞ്ഞതിനാല്‍ ചിത്രയെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട്.

സ്വതന്ത്ര ഏജൻസി

സ്വതന്ത്ര ഏജൻസി

അത്ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര ഏജന്‍സിയായതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതേ തുടര്‍ന്നു ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.

പിയു ചിത്രയ്ക്ക് യോഗ്യതയില്ല

പിയു ചിത്രയ്ക്ക് യോഗ്യതയില്ല

നേരത്തെ പിയു ചിത്രയെ ഒഴിവാക്കിയത് യോഗ്യതയില്ലാത്തതിനാലാണെന്ന് അത്ലറ്റിക് ഫെഡറേഷന്‍ കായിക മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

സ്വർണ്ണെ യോഗ്യതയല്ല

സ്വർണ്ണെ യോഗ്യതയല്ല

ഏഷ്യന്‍ മീറ്റിലെ സ്വര്‍ണം യോഗ്യതയായി കണക്കാക്കാനാകില്ലെന്നും ഫെഡറേഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഏഷ്യ അത്ലറ്റിക് ചാമ്പ്യൻഷിപ്പ്

ഏഷ്യ അത്ലറ്റിക് ചാമ്പ്യൻഷിപ്പ്

കരിയറിലെ മികച്ച പ്രകടത്തോടെയാണ് പിയു ചിത്ര ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയത്.

സുധാ സിങ്ങിനെ തിരുകി കയറ്റാൻ ശ്രമം

സുധാ സിങ്ങിനെ തിരുകി കയറ്റാൻ ശ്രമം

100 മീറ്ററിൽ ഇന്ത്യൻ വനിതാ താരം ദ്യുതി ചന്ദിന് അവിചാരിതമായി വൈൽഡ് കാർഡ് എൻട്രി ലഭിച്ചതു ചിത്രയുടെ പ്രതീക്ഷകൾ വർധിപ്പിച്ചിരുന്നു. എന്നാൽ, ചിത്രയ്ക്കൊപ്പം ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട മൂന്ന് പേരിലൊരാളായ സുധാ സിങ്ങിനെ അവസാനനിമിഷം തിരുകി കയറ്റാൻ അത്ലറ്റിക് ഫെഡറേഷൻ ഉൽസാഹം കാണിച്ചത് വിവാദമായിരുന്നു.

English summary
PU Chithra files contempt of court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X