പോള്‍ മുത്തൂറ്റ് വധം; ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി, എട്ടു പ്രതികള്‍ പുറത്തേക്ക്
കൊച്ചി: യുവവ്യവസായി പോള്‍ എം ജോര്‍ജ്ജിന്റെ കോളിളക്കം സൃഷ്ടിച്ച കൊലപാതകക്കേസിലെ പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഒമ്പതു പ്രതികള്‍ക്കാണ് വിചാരണ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരെ എട്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ശിക്ഷ റദ്ദാക്കിയത്. അതേസമയം, രണ്ടാം പ്രതി കാരി സതീഷ് അപ്പീല്‍ ഹര്‍ജി നല്‍കിയിരുന്നില്ല. ഇയാളുടെ ശിക്ഷ തുടരും.

ജീവപര്യന്തം തടവ് വിധിച്ചത് കൊലക്കുറ്റം പരിഗണിച്ചായിരുന്നു. ഈ കുറ്റം ഹൈക്കോടതി റദ്ദാക്കി. അതേസമയം, ഗൂഢാലോചന, സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഏഴ് പ്രതികള്‍ക്ക് മേല്‍ നിലനില്ക്കും. ഇതുപ്രകാരമുള്ള ശിക്ഷ പ്രതികള്‍ അനുഭവിച്ച സാഹചര്യത്തില്‍ എല്ലാവരും ഉടന്‍ പുറത്തിറങ്ങും. കേസിലെ ഒമ്പതാം പ്രതിയെ എല്ലാ ശിക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സിബിഐ ആണ് കേസ് അന്വേഷിച്ചത്. ഒന്നാം പ്രതി ജയചന്ദ്രന്, മൂന്ന് മുതല്‍ ഒമ്പതു വരെയുള്ള പ്രതികളായ സത്താര്‍, സുജിത്ത്, ആകാശ് ശശിധരന്, സതീഷ് കുമാര്‍, രാജീവ് കുമാര്‍, ഷിനോ പോള്‍, ഫൈസല്‍ എന്നിവരാണ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങുക.
2009 ആഗസ്റ്റ് 21ന് രാത്രിയാണ് പോള്‍ എം ജോര്‍ജ് കൊല്ലപ്പെട്ടത്. നെടുമുടി പൊങ്ങയില്‍ വച്ചാണ് ഇയാള്‍ക്ക് നേരെ ആക്രമണമുണ്ടായത്. 14 പേരായിരുന്നു കേസിലെ പ്രതികള്‍. ഒമ്പത് പേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി നാല് പേര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും വിധിച്ചിരുന്നു. മൂന്ന് വര്‍ഷം തടവ് ലഭിച്ചവര്‍ കാലാവധി പൂര്‍ത്തിയാക്കി നേരത്തെ പുറത്തിറങ്ങി.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications