കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോള്‍ മുത്തൂറ്റ് വധം; ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി, എട്ടു പ്രതികള്‍ പുറത്തേക്ക്

Google Oneindia Malayalam News

കൊച്ചി: യുവവ്യവസായി പോള്‍ എം ജോര്‍ജ്ജിന്റെ കോളിളക്കം സൃഷ്ടിച്ച കൊലപാതകക്കേസിലെ പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഒമ്പതു പ്രതികള്‍ക്കാണ് വിചാരണ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരെ എട്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ശിക്ഷ റദ്ദാക്കിയത്. അതേസമയം, രണ്ടാം പ്രതി കാരി സതീഷ് അപ്പീല്‍ ഹര്‍ജി നല്‍കിയിരുന്നില്ല. ഇയാളുടെ ശിക്ഷ തുടരും.

Paul

ജീവപര്യന്തം തടവ് വിധിച്ചത് കൊലക്കുറ്റം പരിഗണിച്ചായിരുന്നു. ഈ കുറ്റം ഹൈക്കോടതി റദ്ദാക്കി. അതേസമയം, ഗൂഢാലോചന, സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഏഴ് പ്രതികള്‍ക്ക് മേല്‍ നിലനില്‍ക്കും. ഇതുപ്രകാരമുള്ള ശിക്ഷ പ്രതികള്‍ അനുഭവിച്ച സാഹചര്യത്തില്‍ എല്ലാവരും ഉടന്‍ പുറത്തിറങ്ങും. കേസിലെ ഒമ്പതാം പ്രതിയെ എല്ലാ ശിക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇറാന് ഫ്രാന്‍സിന്റെ വക 1500 കോടി ഡോളര്‍; പ്രശ്‌നപരിഹാരത്തിന് നീക്കം, അമേരിക്ക ഒറ്റപ്പെട്ടുഇറാന് ഫ്രാന്‍സിന്റെ വക 1500 കോടി ഡോളര്‍; പ്രശ്‌നപരിഹാരത്തിന് നീക്കം, അമേരിക്ക ഒറ്റപ്പെട്ടു

സിബിഐ ആണ് കേസ് അന്വേഷിച്ചത്. ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്ന് മുതല്‍ ഒമ്പതു വരെയുള്ള പ്രതികളായ സത്താര്‍, സുജിത്ത്, ആകാശ് ശശിധരന്‍, സതീഷ് കുമാര്‍, രാജീവ് കുമാര്‍, ഷിനോ പോള്‍, ഫൈസല്‍ എന്നിവരാണ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങുക.

2009 ആഗസ്റ്റ് 21ന് രാത്രിയാണ് പോള്‍ എം ജോര്‍ജ് കൊല്ലപ്പെട്ടത്. നെടുമുടി പൊങ്ങയില്‍ വച്ചാണ് ഇയാള്‍ക്ക് നേരെ ആക്രമണമുണ്ടായത്. 14 പേരായിരുന്നു കേസിലെ പ്രതികള്‍. ഒമ്പത് പേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി നാല് പേര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും വിധിച്ചിരുന്നു. മൂന്ന് വര്‍ഷം തടവ് ലഭിച്ചവര്‍ കാലാവധി പൂര്‍ത്തിയാക്കി നേരത്തെ പുറത്തിറങ്ങി.

English summary
Pual Muthoot Murder: High Court Acquitted Eight Accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X