കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരിന്റെ 'വിധിയെഴുത്ത്' തിങ്കളാഴ്ച... വാശിയേറിയ ശക്തിപ്രകടനം കാഴ്ചവെച്ച് കൊട്ടിക്കലാശം

  • By Desk
Google Oneindia Malayalam News

ചെങ്ങന്നൂർ: ആവേശ തിരയിളക്കം തീർത്ത് ചെങ്ങന്നൂരിൽ കൊട്ടികലാശം. കനത്ത മഴയെ അവഗണിച്ചും നൂറ് കണക്കിന് പ്രവര്‍ത്തകരും നേതാക്കളും കൊട്ടിക്കലാശത്തിൽ പങ്കെടുത്തിരുന്നു. തിങ്കളാഴ്ചയാണ് വിധിയെഴുത്. ഇനി നിശബ്ദ പ്രചരണമാണ് ചെങ്ങന്നൂരിൽ നടക്കുക.

എല്‍ഡിഎഫിനും യുഡിഎഫിനും ബിജെപിക്കും കൊട്ടിക്കലാശത്തിനായി പ്രത്യേക കേന്ദ്രങ്ങള്‍ അനുവദിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍റെ കൊട്ടിക്കലാശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം വി ഗോവിന്ദന്‍, ചലച്ചിത്ര താരം അനൂപ് ചന്ദ്രന്‍ തുടങ്ങിയവരാണ് പങഅകെടുത്തിരുന്നത്. ഉച്ചതിരിഞ്ഞ് നഗരമധ്യത്തിലെത്തിയ മൂന്ന് മുന്നണിയുടേയും പരസ്യപ്രചരണവാഹനങ്ങളും പ്രവര്‍ത്തകരും സംഘങ്ങളായി എത്തിയതോടെ അവേശത്തിരയിളകുകയായിരുന്നു.

Byelection

യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിന്റെ അവസാനഘട്ട പരസ്യപ്രചരണത്തിന് കൊടിക്കുന്നില്‍ സുരേഷ് എംപി, മുന്‍ എംഎല്‍എ പി സി വിഷ്ണുനാഥ് എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം അണിനിരന്നിരുന്നു. 31ന് വോട്ടെണ്ണല്‍ നടക്കുന്നത് ഭരണപക്ഷത്തിന്‍റേയും പ്രതിപക്ഷത്തിന്‍റേയും കരുത്ത്കാട്ടലാകും. കഴിഞ്ഞതവണ മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമായ ബിജെപി സ്ഥാനാര്‍ഥി ശ്രീധരന്‍പിള്ളയും ആത്മവിശ്വാസം കൈവിട്ടിട്ടില്ല. രാജഗോപാല്‍ എംഎല്‍എ, എന്‍ഡിഎ നേതാക്കളായ പി സി തോമസ്, എ എന്‍ രാജന്‍ബാബു തുടങ്ങിയവര്‍ക്കൊപ്പമാണ് പി എസ് ശ്രീധരന്‍പിള്ള കൊട്ടിക്കലാശത്തിനെത്തിയത്.

English summary
High-decibel campaign ends in Chengannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X