എറണാകുളം കാലടിയില്‍ നിന്നും മോഷ്ടിച്ച ലോറിയുമായി കടന്നു കളയുന്നതിനിടെ ചമ്രവട്ടത്ത് അപകടം വിതച്ച മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മോഷ്ടിച്ച ലോറിയുമായി കടന്നു കളയുന്നതിനിടെ അപകടം വിതച്ച മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി.തമിഴ്‌നാട് സ്വദേശിയായ മോഷ്ടാവിനെ പൊലീസിലേല്‍പ്പിച്ചു. ഇന്നലെ ഉച്ചയോടെ പൊന്നാനി- കുറ്റിപ്പുറം ദേശീയ പാതയിലാണ് അപകടമുണ്ടായത്.

ആയോധ്യയിൽ രാമനെ സേവിക്കുന്നത് ഹിന്ദുക്കൾ മാത്രമല്ല, വസ്ത്രവും വെളിച്ചവും നൽകുന്നത് മുസ്ലീങ്ങൾ

എറണാകുളം കാലടിയില്‍ നിന്നും മോഷ്ടിച്ച ലോറിയില്‍ പോവുകയായിരുന്ന തമിഴ് നാട് സ്വദേശിയായ ഡ്രൈവര്‍ ചമ്രവട്ടം ജംഗ്ഷനിലെ സിന്നലില്‍ വെച്ച് ഓട്ടോറിക്ഷയിലിടിച്ചു. ഓട്ടോയുടെ മുന്‍വശത്തെ ചില്ല് തകര്‍ന്നിട്ടും ലോറി നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് ഓട്ടോ ലോറിയെ പിന്തുടര്‍ന്നു. അമിതവേഗതയില്‍ പോവുന്നതിനിടെ പൊന്നാനി - കുറ്റിപ്പുറം ദേശീയ പാതയില്‍ വെച്ച് ലോറി എതിരെ വന്ന ഗുഡ്‌സ് ലോറിയിലിടിക്കുകയും, ഗുഡ്‌സ് ലോറി റോഡരികിലെ താഴ്ചയിലേക്ക് മറിയുകയും ചെയ്തു.

robbery

മോഷ്ടിച്ച ലോറിയുമായി പോവുന്നതിനിടെ പിടിയിലായ തമിഴ്‌നാട് സ്വദേശി

ഇതോടെ നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ പോസ്റ്റില്‍ ഇടിച്ചു നിന്നു.ഇതോടെ ഓടിക്കൂടിയ നാട്ടുകാരാണ് ലോറി ഡ്രൈവറായ മോഷ്ടാവിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. കാലടിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അഞ്ച് ലോറികള്‍ മോഷണം പോയിരുന്നു. ഇതേത്തുടര്‍ന്ന് കാലടി പൊലീസ് പൊന്നാനിയിലെത്തി മോഷ്ടാവിനെ ചോദ്യം ചെയ്തു. ഇയാള്‍ സ്ഥിരം മോഷ്ടാവാണെന്ന സംശയത്തിലാണ് പൊലീസ്.വിശദമായി ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ എന്ന് പൊന്നാനി സി.ഐ.സണ്ണി ചാക്കോ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Public caught the robber in Chamravattam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്