കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ- പോസ് മെഷിനുകള്‍ എത്തി; ഇടവേളക്ക് ശേഷം റേഷന്‍ കടകളില്‍ വീണ്ടും തിരക്ക്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഒരിടവേളക്കുശേഷം റേഷന്‍ കടകളില്‍ വീണ്ടും തിരക്ക്. ഒരു മാസത്തെ ഇടവേളക്കു ശേഷമാണ് റേഷന്‍ കടകളില്‍ സാധനങ്ങളെത്തുന്നത്. റേഷന്‍ വിതരണം സുതാര്യമാക്കാനെന്ന പേരില്‍ കടകളില്‍ ഇപോസ് മെഷ്യന്‍ സ്ഥാപിച്ചതോടെ സര്‍ക്കാറും കടയുടമകളും തമ്മില്‍ ഉടലെടുത്ത തര്‍ക്കം സാധാരണക്കാരന്റെ റേഷന്‍ മുടക്കി വയറ്റത്തടിക്കുകയാണുണ്ടായത്. വിഷുവിനുപോലും റേഷന്‍ ലഭിക്കാത്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ചാക്കിലെത്തുന്ന ഭക്ഷ്യ ധാന്യങ്ങള്‍ കടകളിലെത്തുമ്പോഴേക്കും രണ്ട്, മൂന്ന് കിലോഗ്രാം തൂക്ക കുറവ് വരുന്നതിനാല്‍ സാധനങ്ങള്‍ കടയില്‍ തൂക്കി നല്‍കണമെന്നായിരുന്നു കടക്കാരുടെ ആവശ്യം. ഇതിന്റെ പേരിലാണ് ഒരു മാസം ഉപഭോക്താക്കള്‍ക്ക് റേഷന്‍ ലഭിക്കാതിരുന്നത്. കഴിഞ്ഞ ദിവസം കടകളില്‍ സാധനമെത്തി വിതരണം തുടങ്ങിയതോടെയാണ് കടകള്‍ക്കു മുമ്പില്‍ നീണ്ട ക്യൂ വീണ്ടും രൂപപ്പെട്ടത്. മെഷ്യനില്‍ കൈവിരല്‍ ചേര്‍ത്ത് ലഭ്യമായ വസ്തുക്കള്‍ ബില്ലാക്കി തൂക്കി വാങ്ങുന്നതിന് വരുന്ന സമയ ദൈര്‍ഘ്യവും പരിജയക്കുറവും കടകളിലെ തിരക്ക് കൂട്ടുന്നതിന് കാരണമാകുന്നത്.

 ration

ചില മേഖലകളില്‍ നെറ്റ് സംവിധാനം ശക്തി കുറഞ്ഞതും വിതരണത്തിന് തടസമാകുന്നുണ്ട്. പാക്കടപൊറായ എ.ആര്‍.ഡി.നമ്പര്‍ 130,131, റേഷന്‍ ഷാപ്പുകളില്‍ നെറ്റ് സംവിധാനം ദുര്‍ബലമായത് മൂന്നു ദിവസത്തിലധികമായി റേഷന്‍ വിതരണത്തിന് തടസം സൃഷ്ടിച്ചതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ഈ നില തുടര്‍ന്നാല്‍ ഇനി റേഷന്‍ കടകള്‍ക്കു മുമ്പില്‍ ക്യൂ പതിവായേക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.


ഇ- പോസ് മെഷിനുകള്‍ വഴിയുള്ള വിതരണത്തെ സ്വാഗതം ചെയ്യുകയാണ് വ്യാപാരികളും ഉപഭോക്താക്കളും. റേഷന്‍ വിതരണ സമ്പ്രദായത്തെ അടിമുടി മാറ്റുന്ന ഇ-പോസ് സംവിധാനം ഏപ്രില്‍ രണ്ടാം വാരം മുതലാണ് റേഷന്‍ കടകളില്‍ നടപ്പിലായത്. ഈ പോസ് മെഷിന്‍ വഴി ഉപഭോക്താവിന് തനിക്ക് ലഭ്യമാവേണ്ട റേഷനെ കുറിച്ച് കൃത്യമായ വിവരം ലഭ്യമാവുമെന്നതാണ് സംവിധാനത്തിന്റെ ഏറ്റവും വലിയ മെച്ചമായി കണക്കാക്കുന്നത്. ഓരോ റേഷന്‍ കാര്‍ഡുടമയുടെയും റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെയും പൂര്‍ണ വിവരങ്ങള്‍ മെഷിനുമായി ബന്ധപ്പെടുത്തിയതിനാല്‍ പുറമെ നിന്നുള്ളവര്‍ക്ക് റേഷന്‍ വാങ്ങാനും കഴിയില്ല.

എന്നാല്‍ സംവിധാനം നടപ്പാക്കിയതിനെ തുടര്‍ന്ന് ഉപഭോക്താക്കളില്‍ ആശങ്കയും നിലനില്‍ക്കുന്നുണ്ട്. വിരലടയാളം പതിപ്പിക്കുന്നതിലെ അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പുതിയ സംവിധാനം സുതാര്യമാണെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. കാലങ്ങളായി പഴി കേട്ടിരുന്ന റേഷന്‍ കടയുടമകളാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ആശ്വാസത്തിലായിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ വിവരങ്ങളും ഇ-പോസ് മെഷിന്‍ വഴി അറിയുന്നതിനാല്‍ സുതാര്യമായി തന്നെ വിതരണം പൂര്‍ത്തീകരിക്കാനാവുമെന്നാണ് റേഷന്‍ കടയുടമകള്‍ പറയുന്നത്. സംവിധാനത്തിലെ തുടക്കത്തിലെ പാളിച്ചകള്‍ക്ക് മാസങ്ങള്‍ക്കകം തന്നെ പരിഹാരം കാണാനായാല്‍ പുതിയ റേഷന്‍ വിതരണം മാതൃകാപരമായ പ്രവര്‍ത്തനമായി മാറും.

(ഫോട്ടോ അടിക്കുറിപ്പ്)

മലപ്പുറം പുത്തനങ്ങാടി 123-ാം നമ്പര്‍ റേഷന്‍ കടക്കു മുമ്പില്‍ അനുഭവപ്പെട്ട തിരക്ക്‌

English summary
Public distribution system getting rushed after a long time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X