Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ നിന്ന് ഉന്മൂലനം ചെയ്ത പലരോഗങ്ങളും വ്യാപകമാവുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു

കുറ്റ്യാടി:കേരളത്തില്‍ നിന്ന് ഉന്മൂലനം ചെയ്ത പലരോഗങ്ങളും വ്യാപകമാവുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു.ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് മന്തും മലമ്പനിയുമുള്‍പ്പെടെയുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കായക്കൊടിപഞ്ചായത്തിലെ തളീക്കരയില്‍ ആറ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മന്ത് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.രോഗം പിടിപെട്ടവര്‍ ജാര്‍ഖണ്ട് സ്വദേശികളാണ്.

തളീക്കരയിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ താമസിക്കുന്നവര്‍ക്കാണ് രോഗം പിടിപെട്ടത്. രോഗം സ്ഥിരീകരിച്ച ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ നാട്ടിലേക്ക് പോയതായാണ് സൂചന. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ ഭീതിയിലാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗ പ്രതിരോധ ഗുളികള്‍ വിതരണം ചെയ്യുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തും ആരോഗ്യ പ്രവര്‍ത്തകരും നടത്തിവരുന്നുണ്ട്.തീരമേഖലയില്‍ മാത്രം കാണപ്പെടുന്ന മന്ത് രോഗം മലയോര പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആരോഗ്യ പ്രവര്‍ത്തകരുടെ പിടിപ്പുകേടുകൊണ്ടാണെന്ന പരാതി വ്യാപകമാണ്.

heart

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പ് വരുത്താന്‍ അധികൃതര്‍ തയ്യാറാവാത്തും രോഗം പടരുന്നതിന് ഇടയാക്കുന്നുണ്ട്. മൂന്നും നാലും പേര്‍ക്ക് മാത്രം താമസ്സിക്കാവുന്ന കുടുസ്സു മുറികളില്‍ 8മുതല്‍ 10വരെ ആളുകളെ തിങ്ങിപ്പാര്‍പ്പിക്കുന്നതും ഇവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കെട്ടിടമുടമകള്‍ തയ്യാറാവാത്തതും നേരത്തെ തന്നെ ബന്ധപ്പെട്ട അധികാരികള്‍ അറിഞ്ഞിട്ടും യാതൊരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുറ്റ്യാടി,കായക്കൊടി തളീക്കര,ദേവര്‍കോവില്‍,തുടങ്ങി മേഖലയില്‍ ആയിരക്കണക്കിന് ഇതര ംസ്ഥാന തൊഴിലാളികള്‍ യാതൊരു സൗകര്യവുമില്ലാത്ത കെട്ടിടങ്ങളില്‍ താമസിക്കുന്നുണ്ട്. ഒരു ഫാനുപോലുമില്ലാത്ത കെട്ടിടത്തില്‍ താമസിക്കുന്ന തൊഴിലാളികളില്‍ നിന്ന് കണക്കില്ലാത്ത വാടക ഈടാക്കുകമാത്രമാണ് കെട്ടിടമുടകള്‍ ചെയ്യുന്നത്. ഇത്തരം കെട്ടിടങ്ങളില്‍ പലതും അനധികൃതമാണെന്ന് മനസ്സിലാക്കിയിട്ടുപോലും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ഇത്തരം കെട്ടിടങ്ങളാകട്ടെ ആവശ്യത്തിന് വായു സഞ്ചാരമോ,ശുചിമുറികളോ,കുടിവെള്ള സൗകര്യമോ ഇവിടങ്ങളിലില്ല.

രോഗം വന്നാല്‍ ചികിത്സിക്കാത്തതും രോഗം മറച്ചുവെക്കുന്നതും സ്ഥിതി ഗുരുതരമാക്കുന്നുണ്ട്.ഈ മേഖലയിലെ മിക്ക ഹോട്ടലുകൡും ബേക്കറികളിലും കൂള്‍ബാറുകളിലും യാതൊരു സുരക്ഷമാനദണ്ഡങ്ങലുമില്ലാതെ നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ട്.സര്‍ക്കാര്‍ നടപ്പിലാക്കിയ ഹെല്‍ത്ത് കാര്‍ഡുപോലും പലതൊഴിലാളികള്‍ക്കുമില്ല. ആരോഗ്യ പ്രവര്‍ത്തകരാകട്ടെ ഇതൊന്നും കണ്ടമട്ടില്ല.രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുന്ന ലക്ഷങ്ങള്‍ ബോധവല്‍ക്കരണത്തിനെന്ന പേരില്‍ പോസ്റ്ററുകള്‍ അടിച്ച് കൂട്ടി ഉപയോഗിക്കാതെ തിയ്യിടുന്ന സ്ഥിതിവരെ കുറ്റ്യാടിയിലെ പൊതു ജനാരോഗ്യ കേന്ദ്രത്തില്‍ ഉണ്ടായിട്ടും ആരും കണ്ട ഭാവം പോലും കാണിച്ചിട്ടില്ല.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന തൊഴിലാളികളുടെ ആരോഗ്യ പരിശോധന നടത്താനുള്ള യാതൊരു സംവിധാനവും ബന്ധപ്പെട്ടവര്‍ സ്വീകരിക്കാത്തതാണ് പകര്‍ച്ച വ്യാധികള്‍ പടരാന്‍ ഇടയാക്കുന്നത്.മന്ത് രോഗം സ്ഥിരികരിച്ച തളീക്കരയില്‍ എണ്ണൂറോളം പേരുടെ രക്ത സാമ്പിള്‍ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

അതിനിടെ മന്ത് രോഗം റിപ്പോര്‍ട്ട് ചെയ്ത തളീക്കരയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ആരോഗ്യ വകുപ്പധികൃതരും പഞ്ചായത്ത് പ്രസിഡന്റും അറീയിച്ചു.മറ്റ് പ്രദേശങ്ങളില്‍ക്കുടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+