കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ജനറല്‍ ആശുപത്രി മറയാക്കി നടക്കുന്നത്.....പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കോഴിക്കോട് ജനറല്‍ ആശുപത്രി മറയാക്കി നടക്കുന്നത്

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ജനറല്‍ ആശപത്രി പരിസരത്ത് പരസ്യ മയക്കു മരുന്ന് വില്‍പ്പന നടക്കുന്നു. ബ്രൗണ്‍ ഷുഗര്‍ അടക്കമുള്ള മാരക മയക്കു മരുന്നുകളാണ് പരസ്യമായി വില്‍ക്കുന്നത്. ദൃശ്യങ്ങള്‍ സഹിതം ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ പോലീസ് ഇവിടെ റെയ്ഡ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. അജ്‌നാസ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.

പരസ്യമായി

പരസ്യമായി

പരസ്യമായിട്ടാണ് മയക്കു മരുന്ന് വില്‍പ്പന നടക്കുന്നത്. മയക്കു മരുന്ന് ആവശ്യക്കാരായി എത്തുന്നവര്‍ക്ക് മയക്കു മരുന്ന് ലഭിക്കാനും കച്ചവടക്കാരെ കണ്ടെത്താനും യാതൊരു പ്രയാസവുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 മിനിട്ടുകള്‍ കൊണ്ട്

മിനിട്ടുകള്‍ കൊണ്ട്

ആവശ്യക്കാര്‍ക്ക് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ കഞ്ചാവ് എത്തിച്ചു കൊടുക്കാനും സംഘത്തിന് കഴിയുന്നു. ആവശ്യപ്പെടുന്ന ഇനം മയക്കു മരുന്നുകള്‍ സംഘം ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നുണ്ടെന്ന് വ്യക്തമാണ്.

കഞ്ചാവ് മുതല്‍ ബ്രൗണ്‍ഷുഗര്‍ വരെ

കഞ്ചാവ് മുതല്‍ ബ്രൗണ്‍ഷുഗര്‍ വരെ

കഞ്ചാവ് മുതല്‍ മുന്തിയ മാരകമായ ബ്രൗണ്‍ ഷുഗര്‍ വരെ സംഘത്തിന്റെ പക്കലുണ്ട്. ആവശ്യപ്പെടുന്നതിനനുസരിച്ചാണ് എത്തിച്ചു കൊടുക്കുന്നത്.

പായ്ക്കിന് 500 രൂപ

പായ്ക്കിന് 500 രൂപ

ബ്രൗണ്‍ ഷുഗര്‍ പായ്ക്കറ്റിന് 500 രൂപയാണ് വില. സിറിഞ്ചില്‍ കയറ്റണണെങ്കില്‍ മൂന്നെണ്ണമെങ്കിലും വേണമെന്നാണ് ഏജന്റ് നിര്‍ദേശിക്കുന്നത്.

 ആശുപത്രിക്കാരുമായി കരാര്‍

ആശുപത്രിക്കാരുമായി കരാര്‍

മയക്കു മരുന്ന് ഉപയോഗിക്കുന്നതിനുള്ള സിറിഞ്ച്് ലഭിക്കുന്നതിന് ആശുപത്രി അധികൃതരുമായി കരാര്‍ ഉണ്ടെന്ന് സംഘത്തിലുള്ളവര്‍ പറയുന്നുണ്ട്. പുതിയ സറിഞ്ചുകള്‍ ആശുപത്രിയില്‍ നിന്ന് തന്നെ എത്തിക്കുന്നതാണ്.

പരിചയമില്ലാത്തവര്‍ക്ക്

പരിചയമില്ലാത്തവര്‍ക്ക്

മയക്കു മരുന്ന് ഉപയോഗിച്ച് പരിചയമില്ലാത്തവര്‍ക്ക് ഉപയോഗിക്കുന്നതിനുള്ള സൗകര്യം സംത്തിലുള്ളവര്‍ ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഒഴിഞ്ഞ കെട്ടിടം

ഒഴിഞ്ഞ കെട്ടിടം

ആശുപത്രിക്ക് പിന്നിലെ ഒഴിഞ്ഞ കെട്ടിടമാണ് മയക്കു മരുന്നു മാഫിയയുടെ ഒളിത്താവളം. ആശുപത്രിയിലെ കൂട്ടിരിപ്പുകാരും പോലീ്‌സ് നോട്ടമിട്ടതിനെ തുടര്‍ന്ന് മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഇവിടെ എത്തിയവരും ഇവരുടെ ഉപഭോക്താക്കളാണ്.

നഗരം മുഴുവന്‍ കണ്ണികള്‍

നഗരം മുഴുവന്‍ കണ്ണികള്‍

നഗരം മുഴുവന്‍ ഇവര്‍ക്ക് കണ്ണികളുണ്ടെന്നാണ് ഇവര്‍ തന്നെ പറയുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് മയക്കു മരുന്ന് ഇവര്‍ക്ക് ലഭിക്കുന്നത്.

ഒരാള്‍ അറസ്റ്റില്‍

ഒരാള്‍ അറസ്റ്റില്‍

വാര്‍ത്ത പുറത്തു വിട്ടതിനു പിന്നാലെ പോലീസ് ഇവിടെ പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. അജ്‌നാസ് എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.


English summary
public drug sale in kozhikkode general hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X