കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുവിദ്യാഭ്യാസ രംഗം മാറ്റത്തിന്‍െറ വഴിയിലാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

  • By Sreejith Kk
Google Oneindia Malayalam News

വടകര: പൊതുവിദ്യാഭ്യാസ രംഗത്ത് നാളിതുവരെ കാണാത്ത മാറ്റങ്ങളിപ്പോള്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി. ഡയറ്റ് കോഴിക്കോട് വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തില്‍ നാം ഏറെ മുന്നോട്ട് പോയി കഴിഞ്ഞു. എന്‍െറ മണ്ഡലത്തില്‍ സ്കൂള്‍ വികസനത്തില്‍ പ്രഥമ പരിഗണന കൊടുത്തത്, പാചകപ്പുരയ്ക്കും മൂത്രപ്പുരക്കുമാണെന്നും അദ്ദേഹം പറഞ്ഞു.

രാമനവമി സംഘര്‍ഷം: ബാബുല്‍ സുപ്രിയോ കുരുക്കില്‍, സംഘര്‍ഷസ്ഥലത്ത് ഭീഷണി മുഴക്കി, പോലീസ് കേസെടുത്തു!!രാമനവമി സംഘര്‍ഷം: ബാബുല്‍ സുപ്രിയോ കുരുക്കില്‍, സംഘര്‍ഷസ്ഥലത്ത് ഭീഷണി മുഴക്കി, പോലീസ് കേസെടുത്തു!!

അധ്യാപന രംഗത്ത് സ്ത്രീകളാണിന്ന് കൂടുതലായി വന്നുകൊണ്ടിരിക്കുന്നത്. ഇതിലൂടെ കുടുംബങ്ങള്‍ക്കകത്ത് മാത്രമല്ല, ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ കൂടി കഴിയുമെന്ന് സ്ത്രീ ശക്തി തെളിയിച്ച് കൊണ്ടിരിക്കുകയാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. വിരമിക്കുന്ന ലക്ചര്‍മാരായ ഡോ. വി. പരമേശ്വരന്‍, രാജന്‍ ചെറുവാട്ട് എന്നിവര്‍ക്ക് ഡപ്യൂട്ടി സ്പീക്കര്‍ ഉപഹാരം നല്‍കി.

deputy speaker

വി.ടി. മുരളി മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന്‍ മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് അംഗം ആര്‍. ബാലറാം, കെ.പി. രാജേഷ്, എന്‍.സി. രാജീവ് എന്നിവര്‍ സംസാരിച്ചു.

രാജ്യത്തിന്റെ നിയമങ്ങള്‍ വെച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന് ആലഞ്ചേരി! പരാമർശം വിവാദത്തിൽരാജ്യത്തിന്റെ നിയമങ്ങള്‍ വെച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന് ആലഞ്ചേരി! പരാമർശം വിവാദത്തിൽ

English summary
public education system changing says deputy speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X