കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷകള്‍ തീരുന്നു; അതിരുവിടുന്ന ആഘോഷങ്ങള്‍ തടയാന്‍ പൊലീസ് ജാഗ്രതയില്‍

Google Oneindia Malayalam News

കാസര്‍കോട്: ഹയര്‍ സെക്കണ്ടറി രണ്ടാംവര്‍ഷ പരീക്ഷ ഇന്ന് ഉച്ചയ്ക്കും വി.എച്ച്.എസ്.ഇ പരീക്ഷ നാളെ ഉച്ചയ്ക്ക് 12.30നും ഹയര്‍ സെക്കണ്ടറി ഒന്നാംവര്‍ഷ പരീക്ഷ 28ന് ഉച്ചയ്ക്കും എസ്.എസ്.എല്‍.സി പരീക്ഷ അന്ന് വൈകിട്ട് 4.30നും അവസാനിക്കാനിരിക്കെ അതിര് വിടുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത് തടയാന്‍ പൊലീസ് ജാഗ്രതയില്‍. ഇതിന് രക്ഷിതാക്കളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.

കാസര്‍കോട് നഗരസഭയുടെ പ്രവൃത്തികള്‍ സംബന്ധിച്ച പരാതി അന്വേഷിക്കും - മന്ത്രികാസര്‍കോട് നഗരസഭയുടെ പ്രവൃത്തികള്‍ സംബന്ധിച്ച പരാതി അന്വേഷിക്കും - മന്ത്രി

അധ്യയന വര്‍ഷാഘോഷങ്ങള്‍ പലപ്പോഴും പരിധിവിടുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നത്. സ്‌കൂള്‍ പരിസരങ്ങളില്‍ പൊലീസിന്റെ നിരീക്ഷണമുണ്ടാകും. സ്‌കൂള്‍ പി.ടി.എ കമ്മിറ്റികളുടേയും ജാഗ്രത സമിതികളുടേയും അധ്യാപകരുടേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും സഹകരണമുണ്ടാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷ കഴിയുന്ന സമയങ്ങളില്‍ വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ നേരിട്ടെത്തി വീട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിര്‍ദ്ദേശം.

 photo

കളര്‍ പൗഡറുകള്‍, ലിക്വിഡുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതും തടയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുഖത്ത് ഛായംപൂശുന്നതും പാഠപുസ്തകങ്ങള്‍ പിച്ചിച്ചീന്തി വലിച്ചെറിയുന്നതും അടക്കമുള്ള ആഭാസങ്ങള്‍ കര്‍ശനമായി തടയണമെന്ന് പൊലീസിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. പരീക്ഷ പൂര്‍ത്തിയായതിന് ശേഷം വീട്ടിലേക്ക് മടങ്ങാതെ ടൗണിലും മറ്റും കറങ്ങിനടക്കുന്നവരെ മഫ്തിയിലുള്ള പൊലീസ് നിരീക്ഷിക്കും. ബൈക്ക് റേസ് അടക്കമുള്ള ആഭാസങ്ങളും തടയും.

കാസര്‍കോട്ടെ കുടിവെള്ള പ്രശ്‌നത്തിന് തടയണയല്ല പരിഹാരം എംഎ റഹ്മാന്‍കാസര്‍കോട്ടെ കുടിവെള്ള പ്രശ്‌നത്തിന് തടയണയല്ല പരിഹാരം എംഎ റഹ്മാന്‍

English summary
public exam will end soon: police controlling over celebration after exams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X