കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതു ഭരണം കേരളത്തിലെ ജനങ്ങള്‍ക്ക് മടുത്തു: പികെ കുഞ്ഞാലിക്കുട്ടി

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: അധികാരത്തിന്റെ ഹുങ്ക് കാട്ടി ദേശീയപാതയും ഗെയില്‍ പൈപ്പ് ലൈനും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് മടുത്തുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. എടയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയായി തെരഞ്ഞെടുത്ത പ്രഫ.ആബിദ് ഹുസൈന്‍ തങ്ങളെ പഞ്ചായത്ത് ലീഗ് കമ്മിറ്റിക്ക് വേണ്ടി ഷാള്‍ അണിയിച്ചു.

പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പതിനാറാം വാര്‍ഡ് ലീഗ് കമ്മിറ്റിക്കുള്ള ഉപഹാരവും അദ്ദേഹം നല്‍കി. വിവിധ പാര്‍ട്ടികളില്‍ നിന്ന് മുസ്ലിം ലീഗിലേക്ക് വന്ന എം.കെ.ഷാനവാസ്, കലമ്പന്‍ ഉസൈന്‍ എന്നിവര്‍ക്ക് കുഞ്ഞാലിക്കുട്ടി പാര്‍ട്ടി അംഗത്വം നല്‍കി. പ്രസിഡന്റ് മൊയ്തു എടയൂര്‍ അധ്യക്ഷത വഹിച്ചു. കെ.സി.എസ് നഗറില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.

kunjalikutty

പ്രഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അഡ്വ. യു.എ.ലത്വീഫ്, അഡ്വ. ഫൈസല്‍ ബാബു, സലീംകുരുവമ്പലം, വെട്ടം ആലിക്കോയ, സി.എച്ച്.അബൂ യൂസഫ് ഗുരുക്കള്‍, ബഷീര്‍ രണ്ടത്താണി, സി.പി.ഹംസ, കെ.എസ്എ തങ്ങള്‍, എ.പി.അസീസ്, പി.ഷെരീഫ്, എ.കെ.മുസ്തഫ, കെ.ടി.മജീദ്, പരീദ് കരേക്കാട്, റഷീദ് കിഴിശ്ശേരി, എം.പി.ഇബ്രാഹിം, വി.ടി.സൈതലവി, വി.പി.ഷുക്കൂര്‍, സി.മുസ്തഫ, കെ.ടി.നൗഷാദ്, നൗഫല്‍ കലമ്പന്‍ പ്രസംഗിച്ചു.

English summary
public get tiered due to ldf government ruling says pk kunjalikutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X