Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴ് ജില്ലകള്‍ക്ക് നാളെ പൊതുഅവധി; സ്വകാര്യസ്ഥാപനങ്ങള്‍ക്കും അവധി ബാധകം.. ശമ്പളം കിട്ടും

തിരുവനന്തപുരം: നാളെ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകള്‍ക്ക് സമ്പൂര്‍ണ അവധി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനാലാണ് ഇത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് നാളെ വോട്ടെടുുപ്പ് നടക്കുന്നത്. അതിനാല്‍ നാളെ ഈ ജില്ലകളില്‍ പൊതു അവധിയായിരിക്കും എന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഈ ഏഴ് ജില്ലകളിലേയും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. കൂടാതെ വേതനത്തോട് കൂടി ജീവനക്കാര്‍ക്ക് നാളെ അവധി നല്‍കണം എന്ന് വാണിജ്യ സ്ഥാപനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ 11 ന് രണ്ടാ ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനാല്‍ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ വ്യാഴാഴ്ച ആയിരിക്കും പൊതു അവധി.

Public Holiday

ഈ ജില്ലകളിലും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും അന്നേ ദിവസം പൊതു അവധിയായിരിക്കും. വോട്ടെടുപ്പ് നടക്കുന്ന ജില്ലയിലുള്ളവരും എന്നാല്‍ അവധി പ്രഖ്യാപിച്ചിട്ടില്ലാത്ത ജില്ലയില്‍ ജോലി ചെയ്യുന്നവരുമായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക അവധി അനുവദിക്കാനും ഉത്തരവുണ്ട്. കാഷ്വല്‍ ലീവ്, കമ്യൂട്ടഡ് ലീവ്, ആര്‍ജിതാവധി എന്നിവ ഒഴികെ സ്പാര്‍ക്കില്‍ ലഭ്യമായ മറ്റേതെങ്കിലും തരം പ്രത്യേക അവധി ഇവര്‍ക്ക് തിരഞ്ഞെടുക്കാം.

ഇവര്‍ വോട്ടര്‍ പട്ടികയിലെ പേരിന്റെ തെളിവ് ഹാജരാക്കിയാണ് അവധിക്ക് അപേക്ഷിക്കേണ്ടത്്. ഐടി കമ്പനികള്‍, ഫാക്ടറികള്‍, കടകള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പൊതു അവധി നിര്‍ദേശം കര്‍ശനമായി നടപ്പാക്കാന്‍ ലേബര്‍ കമീഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്്. താമസസ്ഥലവും ജോലിസ്ഥലവും വെവ്വേറെ ജില്ലയിലായിരിക്കുന്ന ദിവസക്കൂലി/കാഷ്വല്‍ തൊഴിലാളികളും ശമ്പളത്തോടെ അവധിക്ക് അര്‍ഹരാണ്.

വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളില്‍ പൊതു അവധിയും, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 13 നാണ് വോട്ടെണ്ണല്‍.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴു ജില്ലകളിലെ ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പടെ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാര്‍ഡുകളിലേയ്ക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 36,630 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 1.32 കോടിയലധികം വോട്ടര്‍മാര്‍ക്കായി 15432 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+