പൊതുഅവധി; 27 നും 28 നും കേരളത്തിൽ അവധി, ബെംഗളൂരിലോ? മറ്റ് സംസ്ഥാനങ്ങളിലും അറിയാം
ബലി പെരുന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികൾ. മാസപ്പിറവി അനുസരിച്ച് 27 നോ അല്ലെങ്കിൽ 28 നോ ആയിരിക്കും പെരുന്നാൾ. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും 28-നാണ് പെരുന്നാൾ ആഘോഷിക്കുക. കേരളം, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൽഹിയിൽ, കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് 28 നാണ് അവധി. നേരത്തേ 27 നാണ് അവധി പ്രഖ്യാപിച്ചത്. ബക്രീദ് പ്രമാണിച്ച് കേരളത്തിൽ 27, 28 തീയതികളിൽ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും.

പശ്ചിമ ബംഗാൾ സർക്കാർ ബലിപെരുന്നാൾ അവധി മെയ് 28 ലേക്ക് പുതുക്കി നിശ്ചയിച്ചു, നേരത്തേ 26, 27 തീയതികളിലായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. ഈ അവധികൾ റദ്ദാക്കി. ഹരിയാനയിലും കർണാടകയിലും ബലിപെരുന്നാൾ അവധി28-നാണ്, ഇത് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ജമ്മു കശ്മീർ സർക്കാർ എല്ലാ ജീവനക്കാർക്കും 27 മുതൽ 29 വരെ മൂന്ന് ദിവസത്തെയും, 29-ന് ഒരു പ്രത്യേക അവധിയും അനുവദിച്ചു.
ബാങ്ക് അവധി
ബാങ്ക് അവധിയുടെ തീയതി സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. മെയ് 27-ന് നിശ്ചയിച്ചിരുന്ന അവധി പലയിടത്തും മെയ് 28-ലേക്ക് മാറ്റിയതാണ് കാരണം. ബാങ്ക് അവധികൾ സംസ്ഥാനങ്ങൾക്കനുസരിച്ച് മാറുമെന്നതിനാൽ, ഉപഭോക്താക്കൾ അതത് സംസ്ഥാനങ്ങളിലെ അവധി പട്ടിക ശ്രദ്ധിക്കണം.
മെയ് 27ന് ബാങ്ക് അവധിയുള്ള സംസ്ഥാനങ്ങൾ ഇവയാണ്: ത്രിപുര, ഗുജറാത്ത്, മധ്യപ്രദേശ്, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, അസം, ആന്ധ്രാപ്രദേശ്, മണിപ്പൂർ, ജമ്മു, കേരളം, നാഗാലാൻഡ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, മേഘാലയ, ഹിമാചൽ പ്രദേശ്, ശ്രീനഗർ.
28-ന് ബക്രീദിന്റെ അവധി ലഭിക്കുന്ന സംസ്ഥാനങ്ങൾ ഇവയാണ്: മിസോറാം, മഹാരാഷ്ട്ര, കർണാടക, തെലങ്കാന, തമിഴ്‌നാട്, രാജസ്ഥാൻ, ജമ്മു, ശ്രീനഗർ, ഗോവ, മേഘാലയ, ബീഹാർ. മെയ് 28-ന് ഈ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്കും അവധിയായിരിക്കും, അതിനാൽ ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.












Click it and Unblock the Notifications