സര്‍ക്കാരിനെ പൊതുജനം അളക്കുന്നത് പോലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തി; പിണറായി വിജയന്
തിരുവനന്തപുരം: നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിന് സമാധാനപരവും മതനിരപേക്ഷിതവുമായ അന്തരീക്ഷം ആവശ്യമാണെന്നും അത് ഉറപ്പുവരുത്തുന്നതില്‍ പോലീസിന് വലിയ പങ്ക് നിര്‍വ്വഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആ ഉത്തരവാദിത്തം വളരെ ഗൗരവത്തോടെയാണ് പോലീസ് നിര്‍വ്വഹിച്ചത് എന്നതിന് തെളിവാണ് കഴിഞ്ഞ അഞ്ച് വര്‍ഷം പോലീസിന് ലഭിച്ച പുരസ്കാരങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളാ പോലീസിന്റെ വിവിധ ബറ്റാലിയനുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 2362 സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ ഓണ്‍ലൈനില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകുന്നതാണ് പോലീസ്. അതുകൊണ്ടുതന്നെ സര്‍ക്കാരിനെ പൊതുജനം അളക്കുന്നത് പോലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തി കൊണ്ടാണ്. അതു മനസ്സിലാക്കി ജനപക്ഷത്തുനിന്നു കൊണ്ടാവണം പോലീസ് കൃത്യനിര്‍വ്വഹണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ 340 സേനാംഗങ്ങള്‍ 10 പ്ലട്ടൂണുകളിലായി അണിനിരന്നു. ജിബിന്‍ തോമസ് പരേഡിനെ നയിച്ചു. അമീര്‍ ആയിരുന്നു സെക്കന്റ് ഇന്‍ കമാന്‍ഡര്‍. സേനാംഗങ്ങളില്‍ 48 ബിരുദാനന്തര ബിരുദധാരികളും 4 എംടെക്, 4 എം.ബി.എ, 30 ബിടെക്, 2 ബി എഡ്, 188 ബിരുദ യോഗ്യതയുള്ളവരുമുണ്ട്. അജേഷ്.കെ, അഭിജിത്.പി.അന്‍സ്ബര്‍ട്ട്, ജസീലുദ്ദീന്‍.സി.കെ എന്നിവര്‍ യഥാക്രമം ബെസ്റ്റ് ഔട്ട്ഡോര്‍, ബെസ്റ്റ് ഇന്‍ഡോര്‍, ബെസ്റ്റ് ഷൂട്ടര്‍ എന്നീ വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നജിമുദ്ദീന്‍.പി ആള്റൗണ്ടറുമായി. ഇന്ന് പോലീസിന്റെ ഭാഗമായ 2362 പേരില്‍ 230 പേര്‍ക്ക് എഞ്ചിനിയനിംഗില് ബിരുദവും 11 പേര്‍ക്ക് എം.ടെക്കും ഉണ്ട്. എം.ബി.എക്കാരായ 37 പേരും ബിരുദധാരികളായ 1065 പേരും ബിരുദാനന്തബിരുദധാരികളായ 230 പേരും ഇന്ന് പോലീസിന്റെ ഭാഗമായി.
അതീവ ഗ്ലാമറസില്‍ ശാലു മേനോന്; ഹോട്ട് ലുക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം
പരിശീലന കാലയളവില്‍ വിവിധ വിഭാഗങ്ങളില്‍ മികവ് പുലര്‍ത്തിയ സേനാംഗങ്ങള്‍ക്കുള്ള ട്രോഫികള്‍ ആംഡ് പോലീസ് ബറ്റാലിയന് എ.ഡി.ജി.പി കെ.പത്മകുമാര്‍ വിതരണം ചെയ്തു. സ്പെഷ്യല്‍ ആംഡ് പോലീസ്, മലബാര്‍ സ്പെഷ്യല്‍ പോലീസ്, കേരളാ ആംഡ് പോലീസ് ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് ദളങ്ങള്‍, റാപ്പിഡ് റെസ്പോണ്‍സ് ആന്റ് റെസ്ക്യു ഫോഴ്സ് എന്നീ ബറ്റാലിയനുകളിലും കേരളാ പോലീസ് അക്കാഡമിയിലെ ഇന്റഗ്രേറ്റഡ് പോലീസ് റിക്രൂട്ട് ട്രെയിനിംഗ് സെന്റര്‍, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലെ സായുധസേനാ ക്യമ്പുകളിലുമായാണ് സേനാംഗങ്ങളുടെ പരിശീലനം പൂര്‍ത്തിയായത്. രാവിലെ 8.25ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു.
സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, ആംഡ് പോലീസ് ബറ്റാലിയന് എ.ഡി.ജി.പി. കെ.പത്മകുമാര്‍, ഐ.ജി. പി.വിജയന്, ഡി.ഐ.ജി. പി.പ്രകാശ് എന്നിവര്‍ ഓണ്‍ലൈനായി സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു
-
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത്












Click it and Unblock the Notifications