ഇതൊരു കമ്മ്യുണിസ്റ്റ് മാതൃക; പൊതു സമ്മേളനം ഒഴിവാക്കി ചിലവ് ദുരിതാശ്വാസത്തിന് നൽകി സിപിഐ
വടകര: സമ്മേളന നടത്തിപ്പിന് കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ പോലും ലക്ഷങ്ങള്‍ പോടീ പൊടിക്കുമ്പോള്‍ വടകരയില്‍ ഒരു മാതൃക .കണ്ണീരൊപ്പാന്‍ അവര്‍ പൊതു സമ്മേളനം ഒഴിവാക്കി.
വധശിക്ഷ നടപ്പിലാക്കിയവർ തൊണ്ടയിൽ അർബുദം ബാധിച്ച് മരിച്ചു! കേരളത്തിൽ ആർക്കും മനക്കരുത്തില്ല?
സിപിഐ വടകര മണ്ഡലം സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതു പരിപാടി ഒഴിവാക്കി ഇതിനായി ശേഖരിച്ച ഫണ്ട് ഓഖി ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സോമൻ മുതുവന ചെക്ക് കൈമാറുന്നു
സമ്മേളനത്തിന്റെ ഭാഗമായി നടക്കേണ്ട പൊതുയോഗം,പതാക-ബാനർ ജാഥകൾ നിർത്തി വെച്ചു.ഇ കെ വിജയൻ.എം.എൽ.എ.യുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം സെക്രട്ടറി സോമൻ മുതുവന 25000 രൂപയുടെ ചെക്ക് വടകര തഹസിൽദാർ പി കെ സതീഷ് കുമാറിന് കൈമാറി.പ്രതിനിധി സമ്മേളനം നാളെ(17ന്)എസ് ജിഎംഎസ്ബി സ്കൂളിൽ നടക്കും.












Click it and Unblock the Notifications