കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലക്കേസ് പ്രതിക്കും നാടിന്റെ ആദരം; നിഷാം ഇല്ലെങ്കിൽ നാട്ടുകാർ പട്ടിണിയിൽ, ജയിൽ മോചനത്തിന് പൊതുയോഗം!

യാദൃചികമായി നടന്ന കൊലപാതകത്തെ മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിച്ചതാണെന്നും കാരുണ്യവാനും കലാകായിക സ്‌നേഹിയുമായ നിഷാം ജയിലില്‍ നിന്ന് പുറത്തു വരേണ്ടതുണ്ടെന്നും നോട്ടീസിലുണ്ട്.

  • By അക്ഷയ്
Google Oneindia Malayalam News

തൃശൂർ: കൊലക്കെസ് പ്രതി നിഷാമിന്റെ മോചനത്തിനായി നാട്ടുകാരുടെ പൊതുയോഗം. ന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ വാഹനം കയറ്റിക്കൊന്ന കേസിലെ പ്രതിയാണ് മുഹമ്മദ് നിഷാം. ജൂണ്‍ 1 വ്യാഴാഴ്ചയാണ് പൊതുയോഗം സംഘടിപ്പിച്ചിട്ടുള്ളത്.

യാദൃചികമായി നടന്ന കൊലപാതകത്തെ മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിച്ചതാണെന്നും കാരുണ്യവാനും കലാകായിക സ്‌നേഹിയുമായ നിഷാം ജയിലില്‍ നിന്ന് പുറത്തു വരേണ്ടതുണ്ടെന്നും പൊതുയോഗത്തെ സൂചിപ്പിച്ച് ഇറക്കിയ നോട്ടീസിലുണ്ട്. നിഷാം നാട്ടുകാരെ സഹായിക്കുന്നയാളാണെന്നും ജയിലിൽ കിടന്നാൽ ആയിരക്കണക്കിന് കുടുംബം അനാഥമാകുമെന്നും നോട്ടീസിലുണ്ട്.

ഞങ്ങളല്ലെന്ന് രാഷ്ട്രീയ നേതാക്കൾ

ഞങ്ങളല്ലെന്ന് രാഷ്ട്രീയ നേതാക്കൾ

ആരാണ് നോട്ടീസ് ഇറക്കിയതെന്ന് വ്യക്തമല്ല. രാഷ്ട്രീയ പ്രമുഖരും പൗരപ്രമുഖരുമല്ല യോഗം വിളിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കണ്ണൂർ സെൻട്രൽ ജയിൽ

കണ്ണൂർ സെൻട്രൽ ജയിൽ

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബരവാഹനം ഇടിച്ചും മർദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് നിഷാം ജീവപകര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലാണ്.

കൊലക്കേസ് പ്രതിയെ വാനോളം പുകഴ്ത്തുന്ന നാട്ടുകാർ

കൊലക്കേസ് പ്രതിയെ വാനോളം പുകഴ്ത്തുന്ന നാട്ടുകാർ

നിഷാമിനെ മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രചരിപ്പിക്കുന്ന നോട്ടീസിൽ നിഷാമിനെ വാനോളം പുകഴ്ത്തുന്നുമുണ്ട്.

വിശേഷണങ്ങൾ ഇങ്ങനെ...

വിശേഷണങ്ങൾ ഇങ്ങനെ...

പൊതുകാര്യ ധനസഹായി, കാരുണ്യ ധർമസ്നേഹി, കായികസംരംഭ പ്രവർത്തകൻ എന്നിവയാണ് കൊലക്കേസ് പ്രതിക്കുള്ള വിശേഷണങ്ങൾ.

പോലീസ് ചെയ്തത്....

പോലീസ് ചെയ്തത്....

മാധ്യമങ്ങൾ കാര്യങ്ങൾ പെരുപ്പിച്ച് നിഷാമിനെ കൊടുംഭീകരനാക്കിയെന്നും വിമർശിക്കുന്നു. നിഷാം ജയിലിൽ കിടക്കുന്നത് അദേഹത്തിന്റെ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളെ ബാധിക്കുമെന്നും പറഞ്ഞാണ് പൊതുയോഗത്തിൽ തയ്യാറെടുക്കുന്നത്.

ജയിലിലും സുഖ ജീവിതം

ജയിലിലും സുഖ ജീവിതം

ജയിലിൽ ഫോൺ അടക്കം സുഖ ജീവിതമാണഅ നിഷാം നയിക്കുന്നതചെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ശിക്ഷയുടെ തുടക്കത്തിൽ തന്നെ ശിക്ഷ ഇളവിനുള്ള പട്ടികയിൽ ഇടം പിടിച്ചിരുന്നു.

വധ ഭീഷണി

വധ ഭീഷണി

ജയിലില്‍ കിടന്നും നിഷാം ബിസിനസ്സ് പാര്‍ട്ണറായ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് പിബി ബഷീര്‍ അലി പരാതി നല്‍കിയിരുന്നു. ഈ പരാതി പൊലീസ് പരിഗണനയിലാണ്.

ഭീഷണി വജയിലിനുള്ളിൽ നിന്നും

ഭീഷണി വജയിലിനുള്ളിൽ നിന്നും

തന്നെയും കുടുംബത്തെയും കൊന്നു കളയുമെന്ന് നിഷാം ജയിലിനുള്ളില്‍ നിന്ന് ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു ബഷീറിന്റെ പരാതി.

വാർത്തകൾ അറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

വാർത്തകൾ അറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

കൂടുതൽ വായിക്കാംകൂടുതൽ വായിക്കാം

കൂടുതൽ വായിക്കാംകൂടുതൽ വായിക്കാം

English summary
Public meeting for release of Muhammad Misham
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X