കമിതാക്കളെ പേടിച്ച് പാർക്കിൽ പൊതുജനങ്ങൾക്ക് വിലക്ക്; പബ്ലിക്ക് ലൈബ്രറി പാർക്കിൽ അരങ്ങേറുന്നത്!
തിരുവനന്തപുരം: പാർക്കിൽ കമിതാക്കളെ പേടിച്ച് പൊതു ജനങ്ങൾക്ക് കടക്കാൻ പറ്റാത്ത അവസ്ഥ. തിരുവനന്തരം പബ്ലിക്ക് ലൈബ്രറിയായായ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ കിഡ്സ് പാർക്കിലാണ് ഈ ദുരവസ്ഥ. കഴിഞ്ഞ ഒരു മാസമായാണു ലൈബ്രറിക്ക് ഒത്ത നടുവിലുള്ള പാർക്കിൽ 'സദാചാര ലംഘനം' നടക്കുന്നു എന്നു കണ്ടെത്തിയെന്ന് മനോരമ പത്രം റിപ്പോർട്ട് ചെയ്യുന്നു.
നോട്ടെഴുതിയെടുക്കാനും പഠിക്കാനുമായെത്തുന്ന വിദ്യാർഥികൾ വേണമെങ്കിൽ കന്റീനു മുന്നിലെ മുഷിഞ്ഞ വരാന്തയിൽ പടഞ്ഞിരുന്നോളൂ എന്ന നിലപാടിലാണ് ലൈബ്രറി അധികൃതർ. സദാചാര ലംഘനം തടയുന്നതിനും നിരീക്ഷിക്കുന്നതിനും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് എന്നിട്ടും കമിതാക്കളെ പേടിച്ച് വൈകിട്ട് 3.30 വരെ പാർക്ക് താഴിട്ട് പൂട്ടുകയാണെന്ന് മനോരമ പത്രം റിപ്പോർട്ട് ചെയ്യുന്നു.

സുരക്ഷ ജീവനക്കാരുമായി തർക്കം
പാർക്ക് കഴിഞ്ഞ മാസം വരെ ഉപയോഗിച്ച പലരും ഇതു തുറക്കാത്തതിനെക്കുറിച്ചു ചോദിച്ചു സുരക്ഷാ ജീവനക്കാരുമായി തർക്കിക്കുന്നത് സ്ഥിരം കാഴ്ചയാണെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

എളുപ്പമാർഗം
ജനസാന്ദ്രതയുള്ള സ്ഥലമായിട്ടും ആവശ്യത്തിനു സുരക്ഷാ ജീവനക്കാരുണ്ടായിട്ടും പൂട്ടിയിടുകയാണ് അധികൃതർ കണ്ട എളുപ്പമാർഗം.

കൂടുതൽ വാഹനങ്ങൾ
കൃത്യമായ പാർക്കിങ് ക്രമീകരണങ്ങളും നിയന്ത്രണങ്ങളുമില്ലാത്തതിനാൽ വാഹനങ്ങൾകൊണ്ടു നിറഞ്ഞ ലൈബ്രറി പരിസരത്ത് ഇരിക്കാൻ ഒരു ഇരിപ്പിടം പോലുമില്ല. സെൻട്രൽ ലൈബ്രറി പരിസരത്തു മനുഷ്യരെക്കാൾ കൂടുതലുള്ളതു വാഹനങ്ങളാണ്.

ദുരിതം അനുഭവിക്കുന്നത് വിദ്യാർത്ഥികൾ
ഒട്ടേറെ ഇരിപ്പിടങ്ങൾ അകത്തുണ്ടായിട്ടും തൂണിൽ ചാരിയും വരാന്തയിലിരുന്നും നോട്ടെഴുതുകയാണു വിദ്യാർഥികൾക്കുള്ള ഏകമാർഗം.

കുടുംബമായി വന്നിരിക്കാൻ പറ്റില്ല
കുടുംബമായി വന്നിരിക്കാൻ കഴിയാത്ത തരത്തിലാണു പലരുടെയും പെരുമാറ്റമെന്നാണു സുരക്ഷാ ജീവനക്കാർ പറയുന്ന ന്യായം.

ശക്തമായ പ്രതിഷേധം
പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത പാർക്ക് മുട്ടാപ്പോക്കു കാരണങ്ങൾ നിരത്തി അടച്ചിടുന്ന രീതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.

കാൻറീനിലെ കസേര ഉറപ്പിക്കണം
ഇതാണ് സ്ഥിതിയെങ്കിൽ കേരളത്തിലുള്ള എല്ലാ പാർക്കുകളും അടച്ചിടേണ്ടിവരുമല്ലോ എന്നാണു വിദ്യാർഥിൾ ചോദിക്കുന്നത്. കന്റീനിൽനിന്നു പല തവണ ചായ വാങ്ങി കസേര ഉറപ്പിച്ചാണ് നോട്ടുകൾ എഴുതുന്നത്.












Click it and Unblock the Notifications