കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതു സ്ഥലങ്ങൾ മാതൃകയാക്കും: മഴയെത്തും മുമ്പെ' ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു

  • By Sreejith Kk
Google Oneindia Malayalam News

വടകര : നഗരസഭയുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി 'മഴയെത്തും മുമ്പെ' ശുചീകരണ പ്രവൃകത്തികള്‍ ആരംഭിച്ചു. നഗരത്തിലെ ഓടകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളിലായി ശുചീകരണം നടത്തിയത്. പഴയ ബസ് സ്റ്റാന്‍ഡ്, പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ
ഓടകള്‍ ആരോഗ്യ വിഭാഗവും, കണ്ടിജെന്റ് ജീവനക്കാരും ശുചീകരിച്ചു.

വര്‍ഷങ്ങളായി ശുചീകരണം നടത്താതെ മാലിന്യം കെട്ടിക്കിടന്ന പുതിയ ബസ്
സ്റ്റാന്‍ഡിനുള്ളിലെ ഓടകളാണ് കഴിഞ്ഞ ദിവസം രാത്രിയും, ഇന്നലെ പകലുമായി
ശുചീകരണം നടത്തിയത്. ശുചിത്വ ഹര്‍ത്താലിന്റെ ഭാഗമായി നഗരത്തിലെ കടയുടമകളുടെ നേതൃത്വത്തില്‍ അതാത് സ്ഥാപനങ്ങളും ചുറ്റുപാടുകളും ഇന്നലെ ശുചീകരിച്ചു. ഈ മാസം 20ന് നഗരസഭയിലെ 47 വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനം നടത്തും.

cleaning

പുതിയ ബസ് സ്റ്റാന്‍ഡിലെ ഓടകള്‍ നഗരസഭ കണ്ടിജെന്റ് തൊഴിലാളികള്‍
ശുചീകരിക്കുന്നു

പദ്ധതിയുടെ ഭാഗമായി ശുചിത്വ നിലവാരം ഉയര്‍ത്താന്‍ നഗരസഭ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ട്. എന്നാല്‍ ഈ അടുത്തായി പെയ്ത് വേനല്‍ മഴയെ തുടര്‍ന്ന് കൊതുകിന്റെ സാന്ദ്രത നഗരസഭ പരിധിയില്‍ വര്‍ദ്ധിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇങ്ങിനെയൊരു അടിയന്തിര ശുചീകരണ പ്രവൃത്തി നടത്തുന്നത്. കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍, ഓഫീസ് മേലധികാരികള്‍ തുടങ്ങിയവരുടെ പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് എല്ലാവരുടെയും സഹകരണത്തോടെ തങ്ങളുടെ സ്ഥാപനവും, ഓഫീസുകളും പൊതു
സ്ഥലങ്ങളും മേല്‍ ദിവസങ്ങളില്‍ ശുചീകരണം നടത്തും.

പൊതുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടാണ് അതാത് വാര്‍ഡുകളില്‍ ശുചീകരണ
പ്രവൃത്തികള്‍ നടത്തുക. പ്രവൃത്തികള്‍ നടത്തിയ ശേഷം റിപോര്‍ട്ട് നഗരസഭക്ക് നല്‍കി ഇത് വിലയിരുത്തുന്നതിനായി 21ന് അവലോകന യോഗം ചേരും.
ഇതിനായി ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക യോഗം ചേര്‍ന്ന്
നഗരസഭതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വാര്‍ഡ് തലങ്ങളിലെ ശുചീകരണത്തിനായി ആരോഗ്യ ജാഗ്രത സമിതിക്ക്(എന്‍ആര്‍എച്ച്എം) രൂപം നല്‍കിയിട്ടുമുണ്ട്. മാത്രമല്ല പൊതുകിണര്‍ ശുചീകരണം, വാര്‍ഡ്തല പൊതു ശുചീകരണം, പ്രത്യേക ബോധവത്കരണ ക്ലാസ് എന്നിവയും നടന്നു വരികയാണ്. ശുചീകരണ പ്രവൃത്തികള്‍ക്ക് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഗിരീഷന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ ബാബു, അജിത് കുമാര്‍,
ജെഎച്ച്‌ഐ ഷൈനി പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നും ശുചീകരണ
പ്രവൃത്തികള്‍ നടത്തുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.

English summary
public places as a model- cleaning activites started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X