കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസൗകര്യങ്ങളിൽ വീർപ്പ് മുട്ടുന്ന വില്ലേജ് ഓഫീസിന് സ്മാര്‍ട്ട് പ്രഖ്യാപനം ; പ്രതിഷേധവുമായി നാട്ടുകാര്‍

Google Oneindia Malayalam News

പെരിയ: അസൗകര്യങ്ങളിൽ വീർപ്പ് മുട്ടുന്ന പെരിയ വില്ലേജ് ഓഫീസിനെ സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സ്മാര്‍ട്ടായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്ത പെരിയ വില്ലേജ് ഓഫീസാണ് സ്മാർട്ടായി പ്രഖ്യാപിച്ചത്. വൈദ്യുതിയും ഇരിക്കാൻ ഇരിപ്പിടവുമൊന്നുമില്ലാത്ത വില്ലേജ് ഓഫീസിനെ സ്മാര്‍ട്ടാക്കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.


സ്ഥലപരിമിതി കാരണം പെരിയയിലെ കമ്മ്യൂണിറ്റി സെന്ററിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന വില്ലേജ് ഓഫീസ് അടുത്തു തന്നെ പുതിയ കെട്ടിടം നിര്‍മിച്ച് ഓഫീസ് അതിലേക്ക് മാറ്റുകയായിരുന്നു.
ഓഫീസിൽ വൈദ്യുതി കണക്‌ഷൻ എടുക്കാൻ മേലാധിക്കാർക്ക് നിരവധി തവണ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് ഇരിക്കാനുള്ള കസേര, ഓഫീസിലേക്ക് വരുന്നവർക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങള്‍ പോലും ഇല്ലാതെയാണ് തിടുക്കത്തില്‍ ഉദ്ഘാടനം നടത്തിയത്. വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച് ഇടപാടുകള്‍ എളുപ്പത്തിലാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഓഫീസ് സ്മാര്‍ട്ടാക്കുന്നത്.

kasarcode

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായാണ് പെരിയ വില്ലേജ് ഓഫീസും സ്മാര്‍ട്ടാക്കി പ്രഖ്യാപനം നടത്തിയത്

English summary
public protest against smart village office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X