Get Updates
Get notified of breaking news, exclusive insights, and must-see stories!

താക്കീതിൽ ഒതുങ്ങില്ല!! അരുണന് പരസ്യശാസന തന്നെ!! അരുണന്റേത് ന്യായീകരിക്കാനാകാത്ത തെറ്റ്!!

അരുണന് പരസ്യ ശാസന നൽകണമെന്ന ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നിർദേശം ജില്ലാക്കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

ഇരിങ്ങാലക്കുട: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സിപിഎം ഇരിങ്ങാലക്കുട എംഎൽഎ കെയു അരുണന് പരസ്യ ശാസന. അരുണന് പരസ്യ ശാസന നൽകണമെന്ന ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നിർദേശം ജില്ലാക്കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. അരുണനെതിരായ നടപടി ശാസനയിൽ ഒതുങ്ങുമെന്ന് സൂചനകൾ ഉണ്ടായിരുന്നു.

ആർഎസ്എസ് പരിപാടിയാണെന്ന് അറിയാതെയാണ് താൻ പങ്കെടുത്തതെന്നായിരുന്നു അരുണൻ നൽകിയ വിശദീകരണം. ഇത് തൃപ്തികരമാണെന്ന് ജില്ലാക്കമ്മറ്റി വിലയിരുത്തി. ഇതോടെയാണ് നടപടി ശാസനയിൽ ഒതുങ്ങിയത്.

arunan mla

പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അരുണന് പാർട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അരുണനെതിരെ നടപടി സ്വീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദേശം നൽകിയിരുന്നു. അരുണന്റെ നടപടി ന്യായീകരിക്കാനാകാത്തതാണെന്നും പാർട്ടി വിലയിരുത്തി.

ആർഎസ്എസിന്റെ തൃശൂർ ഊരകം ശാഖ തിങ്കളാഴ്ച സംഘടിപ്പിച്ച പുസ്തക വിതരണത്തിൽ ഉദ്ഘാടകനായിട്ടാണ് അരുണൻ എത്തിയത്. ആർഎസ്എസ് പരിപാടിയിൽ സിപിഎം എംഎൽഎ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. ഇതോടെയാണ് പാർട്ടി നടപടി സ്വീകരിച്ചത്.

പാർട്ടി സ്വീകരിക്കുന്ന ഏത് നടപടിയും അംഗീകരിക്കാൻ തയ്യാറാണെന്ന് അരുണൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+