• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാനുഷിക മൂല്യങ്ങളുടെ ഉദാത്ത മാതൃകയാണ് പൊതു വിദ്യാലയങ്ങൾ: അബ്ദുസ്സമദ് സമദാനി

  • By Sreejith Kk

വടകര:ബഹുസ്വര സമൂഹ രൂപ്രീകരണത്തിന്റെ ആദ്യ ബാലപാഠങ്ങൾ അഭ്യസിക്കുന്നത് പൊതുവിദ്യാലയങ്ങളിലൂടെയാണെന്ന് പ്രമുഖ വാഗ്മിയും മുൻ എം.പി.യുമായ അബ്ദുസ്സമദ് സമദാനി പ്രസ്താവിച്ചു. കടമേരി മാപ്പിള യു.പി. സ്കൂൾ 109ാം വാർഷികവും യാത്രയയപ്പ് - സാംസ്കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപരനില്ലാത്ത അവസ്ഥ ജനാധിപത്യ രാജ്യത്ത് ഉയർന്ന് വരുന്നത് ഭൂഷണമല്ല: കെപി രാമനുണ്ണി

ഭൗതിക ജീവിതത്തിൽ മനുഷ്യന് വിരക്തി തോന്നാത്ത ഏക കാര്യം അറിവ് സമ്പാദനമാണ്. മറ്റെല്ലാം നൈമിഷികവും ക്ഷണികവുമാണ്. വിഭാഗീയ ചിന്താഗതികൾ വളർന്നു വരുന്ന ഇക്കാലത്ത് പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എം നഷീദ ടീച്ചർ അധ്യക്ഷത വഹിച്ചു.

samadani-

36 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കാട്ടിൽ മൊയ്തു മാസ്റ്റർ, ജെ.പി. അബ്ദുറഹ്മാൻ എന്നിവർക്കുള്ള ഉപഹാരവും അദ്ദേഹം നൽകി. മാനേജർ ടി.കെ.ഇബ്രാഹിം ഹാജി, കടമേരി ബാലകഷ്ണൻ, വാർഡ് മെമ്പർ കൗല ഗഫൂർ, പി.ടി.എ. പ്രസിഡണ്ട് ഇ.പി.മൊയ്തു ,എം.വിനോദ് കുമാർ, തറമൽ കുഞ്ഞമ്മദ്, എം.കെ.നാണു, അഡ്വ. ഐ. രാജൻ, ഇല്ലത്ത് നാണു നമ്പ്യാർ, കെ.രാജൻ മാസ്റ്റർ, ഏരത്ത് അബൂബക്കർ ഹാജി പ്രസംഗിച്ചു.

വൈകുന്നേരം നടന്ന സമാപനസമ്മേളനം കേരള തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നൊച്ചാട്ട് കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു.ഈ വർഷം വിരമിക്കുന്ന വടകര ഡി.ഇ.ഒ.സദാനന്ദൻ മണിയോത്തിന് മന്ത്രി ഉപഹാരം നൽകി.കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പാൾ കെ.രാധാകൃഷ്ണൻ, സി.എച്ച്.അശ്റഫ്, കുനിയിൽ മോഹനൻ, പി.പി.മൊയ്തു പ്രസംഗിച്ചു.

രണ്ട് ദിവസങ്ങളിലായി നടന്ന വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെ.രാജൻ മാസ്റ്റർ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.ഷിജിത്ത് അധ്യക്ഷത വഹിച്ചു.പ്രശസ്ത സാഹിത്യകാരൻ ബിജു കാവിൽ മുഖ്യ പ്രഭാഷണം നടത്തി.റീന രാജൻ, സി.എച്ച്.മഹ് മൂദ് സഅദി, വി.പി.റിജിന, പി.കെ.കുഞ്ഞബ്ദുല്ല, പുത്തലത്ത് അമ്മദ്, ഇ.കെ. ഇബ്രായിക്കുട്ടി മാസ്റ്റർ, കെ.അബ്ദുറഹ് മാൻ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എൻ.പി. ഇബ്രാഹിം സ്വാഗതവും പ്രോഗ്രാം കൺവീനർ ടി.കെ. ഹാരിസ് നന്ദിയും പഞ്ഞു.കെ.രതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന ശാസ്ത്ര മേളയിൽ വിജയികളായ ഹിബ ഷിറിൻ, ഫാമിഹ നസ്റീൻ എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും പ്രശസ്ത കലാകാരൻ സുനിൽ കോട്ടേമ്പ്രം അവതരിപ്പിച്ച ഹാസ്യ കലാവിരുന്നും അരങ്ങേറി.

English summary
public schools are examples of human values
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more