100 കോടി വിറ്റുവരവ് കടന്ന് പൊതുമേഖലാ സ്ഥാപനമായ കെ എസ് ഡി പി, നിർണ്ണായക നേട്ടമെന്ന് ധനമന്ത്രി
തിരുവനന്തപുരം: 26 കോടിയിൽ നിന്ന് 100 കോടി എന്ന വിറ്റുവരവ് നേട്ടം സ്വന്തമാക്കി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്. ഡിസംബർ 1ന് കെ.എസ്.ഡി.പി ഈ നിർണ്ണായക നേട്ടം കൈവരിച്ചതായി ധനമന്ത്രി ടിഎം തോമസ് ഐസക് വ്യക്തമാക്കി. കെ.എസ്.ഡി.പി വിറ്റുവരവ് 100 കോടി രൂപ കടന്നതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 26 കോടി രൂപയായിരുന്നു കെ.എസ്.ഡി.പിയുടെ വിറ്റുവരവ്. ഈ സാമ്പത്തിക വർഷം ഇനിയും നാലു മാസം ബാക്കിയുണ്ട്. 2019 ഫെബ്രുവരി 25ന് നോൺബീറ്റാലാക്ടം ഫാക്ടറി നാടിനു സമർപ്പിക്കുമ്പോൾ സർക്കാരും കെ.എസ്.ഡി.പിയും പറഞ്ഞൊരു ലക്ഷ്യമുണ്ട്. വിറ്റുവരവ് 150 കോടിയിലേയ്ക്ക് എത്തുമെന്നതാണത്. ഇപ്പോൾ 104 കോടി രൂപയായി. ഈ സാമ്പത്തിക വർഷം തന്നെ ഈ ലക്ഷ്യത്തോട് അടുക്കാൻ കെ.എസ്.ഡി.പിക്ക് സാധിക്കും എന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

ഐസകിന്റെ വാക്കുകൾ ഇങ്ങനെ: '' കെ.എസ്.ഡി.പി പടിപ്പടിയായി കൈവരിക്കുന്ന നേട്ടം പലവട്ടം താൻ എഴുതിയിട്ടുണ്ട്. 2017ൽ ബീറ്റാലാക്ടം പ്രോജക്ടിന്റെ പുതിയൊരു ഘട്ടമായി ഡ്രൈ പൗഡർ ഇൻജക്ഷൻ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ഇതേ വർഷം തന്നെ എൻഎബിഎൽ അക്രെഡിറ്റേഷനുള്ള ലബോറട്ടറി പ്രവർത്തനവും ആരംഭിച്ചു. 2018ൽ ബീറ്റാലാക്ടം ഫാക്ടറിക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നേടിയെടുത്തു. പ്രവർത്തനം നിലച്ച് താറുമാറായി കിടന്നിരുന്ന വെറ്റമിൻ എ പ്ലാന്റ് നവീകരിച്ച് നിർമ്മിച്ച നോൺ ബീറ്റാലാക്ടം പ്ലാന്റിന്റെ ഉദ്ഘാടനം 2019 ഫെബ്രുവരി മാസം ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവ്വഹിച്ചു. 158 ഇനം മരുന്നുകളുടെ ഉൽപ്പാദനമാണ് ഈ പ്ലാന്റിൽ നടക്കുക.
തെലുങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലേയ്ക്കും കെ.എസ്.ഡി.പി മരുന്നു വിതരണം ആരംഭിച്ചു. ഇപ്പോൾ പുതിയൊരു ഇൻജക്ഷൻ പ്ലാന്റിന്റെയും ഒഫ്താൽമിക് മരുന്നുകളുടെ ഉൽപ്പാദനത്തിനുള്ള പ്ലാന്റിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ഈ പ്ലാന്റ് ഉദ്ഘാടനം ചെയ്യാൻ കഴിയും. കോവിഡ് പശ്ചാത്തലത്തിൽ സാനിട്ടൈസർ നിർമ്മിച്ച് വിപണിയിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് കെ.എസ്.ഡി.പി 20ലക്ഷം കുപ്പി സാനിട്ടൈസറാണ് ഉൽപ്പാദനം നടത്തിയത്.
Recommended Video
ത്രീ ലെയർ മാസ്കുകളും എൻ95 മാസ്കുകളും മെഡിക്കൽ സർവ്വീസ് കോർപ്പറേഷനുവേണ്ടി നിർമ്മിച്ചു നൽകുകയും ചെയ്തു. സർക്കാർ പ്രഖ്യാപിച്ച ഓങ്കോളജി പാർക്കിന്റെയും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വേണ്ട അവശ്യമരുന്നുകൾ ഉൽപ്പാദിപ്പിക്കാനുള്ള സംവിധാനത്തിന്റെയും നിർമ്മാണം വരും സാമ്പത്തിക വർഷത്തിൽ തുടങ്ങാനാകും. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളിൽ എങ്ങനെയാണ് അത്ഭുതകരമായ മാറ്റങ്ങൾ വരിക എന്നതിന് ഉദാഹരണമാണ് കെ.എസ്.ഡി.പി എന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications