Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമനം സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ വാര്‍ത്തകള്‍; വിശദീകരണവുമായി പി എസ് സി

തിരുവനന്തപുരം: നിയമനം സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്ന് പി എസ് സി. 2016 മെയ് മുതൽ നടത്തിയ നിയമനശിപാർശകൾ സംബന്ധിച്ച് പി.എസ്.സി.യുടെ കൈവശം സുവ്യക്തമായ കണക്കുകൾ ലഭ്യമാണെന്നിരിക്ക വിവരാവകാശനിയമപ്രകാരം സ്പാർക്കിൽ നിന്ന് ശേഖരിച്ചെന്ന രീതിയിൽ മറ്റൊരു കണക്ക് അവതരിപ്പിച്ചിരിക്കുകയാണ് ഉണ്ടായിരിക്കുന്നതെന്നാണ് പി എസ് സി പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. പി എസ് സിയുടെ വിശദീകരണ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സംസ്ഥാന സർക്കാരിലെ വിവിധ വകുപ്പുകളെ കൂടാതെ വിവിധ കമ്പനി/കോർപ്പറേഷനുകൾ, യൂണിവേഴ്സിറ്റികൾ, ജില്ലാ സഹകരണ ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്കാണ് പി.എസ്.സി. നിയമനശിപാർശ നൽകുന്നത്. എന്നാൽ ഈ നിയമനശിപാർശകളെ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ വാർത്തകൾ ഈയടുത്തകാലത്ത് കണ്ടുവരുന്നു.

psc

2016 മെയ് മുതൽ നടത്തിയ നിയമനശിപാർശകൾ സംബന്ധിച്ച് പി.എസ്.സി.യുടെ കൈവശം സുവ്യക്തമായ കണക്കുകൾ ലഭ്യമാണെന്നിരിക്ക വിവരാവകാശനിയമപ്രകാരം സ്പാർക്കിൽ നിന്ന് ശേഖരിച്ചെന്ന രീതിയിൽ മറ്റൊരു കണക്ക് അവതരിപ്പിച്ചിരിക്കുകയാണ്. വാർത്തയിൽ പ്രതിപാദിച്ചിരിക്കുന്ന നിയമന കണക്ക് സ്പാർക്ക് വഴി ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുടേത് മാത്രമാണ്.

ഇതാണ് നിയമനമെന്ന തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയാണ്
നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ കമ്പനി കോർപ്പറേഷനുകൾ, അപ്പെക്സ് സൊസൈറ്റികൾ തുടങ്ങിയ സ്ഥാപനങ്ങളിലെ നിയമനശിപാർശ ഒഴിവാക്കിയാണ് ഈ കണക്ക് നൽകിയിരിക്കുന്നത്. ഒരു ഭരണഘടനാസ്ഥാപനം നടത്തുന്ന തെരഞ്ഞെടുപ്പുകളിലും നിയമനശിപാർശകളിലും ഏതെങ്കിലും സ്ഥാപനങ്ങളുടെ മാത്രം നിയമനകണക്ക് നൽകുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. 2016 മെയ് മുതൽ 2021 ഫെബ്രുവരി 28 വരെ പി.എസ്.സി. നടത്തിയ 156,554 നിയമനശിപാർശകളും ഈ കാലയളവിൽ നൽകിയ നിയമനങ്ങളും കൂടി ചേരുമ്പോൾ ആകെ എണ്ണം 160,585 ആകും.

കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

4050-ലധികം റാങ്ക് ലിസ്റ്റുകൾ പി.എസ്.സി.യിൽ നിലവിലുണ്ട്. ഒഴിവുകൾ നിയമനാധികാരികൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഈ റാങ്ക് ലിസ്റ്റുകളിൽ നിന്ന് കാലതാമസം കൂടാതെ കൃത്യമായി നിയമനശിപാർശ നൽകുന്നതിനുള്ള ഭരണഘടനാദൗത്യമാണ് പി.എസ്.സി. നിർവ്വഹിച്ച് പോരുന്നത്. അതിനാൽ ഇതര മാർഗ്ഗങ്ങൾ സ്വീകരിച്ച് പി.എസ്.സി.യുടെ യഥാർത്ഥ നിയമനശിപാർശ കണക്കിനെ കുറച്ചുകാണിക്കാനുള്ള ശ്രമങ്ങൾ ഒഴിവാക്കണം.

കറുപ്പ് സാരിയിൽ സുന്ദരിയായി പൂജിതാ പൊന്നട, ചിത്രങ്ങൾ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+