ക്ലിഫ് ഹൗസില്‍ പുതിയ ലിഫ്റ്റ് നിര്‍മ്മിക്കുന്നു; ചെലവ് 25.50 ലക്ഷം, തുക അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയുന്നതിന് 25.50 ലക്ഷം രൂപ അനുവദിച്ചു, പൊതുമരാമത്ത് വകുപ്പാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയുന്നത്. പാസഞ്ചര്‍ ലിഫ്റ്റാണ് പണിയുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ലിഫ്റ്റ് പണിയുന്നത് തുക അനുവദിച്ചിരിക്കുന്നത്.

നേരത്തെ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് പണിയുന്നതിന് 42.90 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയുന്നത് പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചിരിക്കുന്നത്. നേരത്തെ ഖാദി ബോര്‍ഡ് ചെയര്മാന് പി ജയരാജന് അടക്കമുള്ളവര്‍ക്ക് പുതിയ കാര്‍ വാങ്ങുന്നത് ഏറെ വിവാദമായിരുന്നു.

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുതിയ വാഹനം വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി നവംബര്‍ നാലിന് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങള്‍ വാങ്ങരുതെന്നതുള്‍പ്പടെയുള്ള സാമ്പത്തിക നിയന്ത്രണങ്ങള്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നവംബര്‍ ഒമ്പതിന് ഇറക്കിയ ഉത്തരവും നിലവിലുണ്ടായിരുന്നു.

പി ജയരാജനെ കൂടാതെ മന്ത്രിമാരായ റോഷി അഗസ്റ്റിന്, വി എന്‍ വാസവന്, വി അബ്ദുള്‍ റഹ്മാന്, ജി ആര് അനില്‍ എന്നിവര്‍ക്കും ചീഫ് വിപ്പ് ഡോ എന്‍ ജയരാജിനും പുതിയ കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചിരുന്നു. ഇതും ഏറെ വിവാദമായിരുന്നു. പുതിയ കാര്‍ വാങ്ങുന്നത് അടക്കമുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിരുന്നു.

കാലപ്പഴക്കം കണക്കിലെടുത്താണ് മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് പുതിയ കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം, കണ്ണൂര്‍ തോട്ടടയിലുള്ള ഷോറൂമില്‍ നിന്നാണ് പി ജയരാജന് വാഹനം വാങ്ങുന്നത്. പി ജയരാജന്റെ ശാരീരിക അസ്വസ്ഥതയും ഉയര്‍ന്ന സുരക്ഷ സംവിധാനമുള്ള വാഹനത്തിന്റെ ആവശ്യകതയും പരിഗണിച്ചാണ് സര്‍ക്കാര്‍ കാര്‍ അനുവദിച്ചത്.
-
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം










Click it and Unblock the Notifications