കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലിഫ് ഹൗസില്‍ പുതിയ ലിഫ്റ്റ് നിര്‍മ്മിക്കുന്നു; ചെലവ് 25.50 ലക്ഷം, തുക അനുവദിച്ച് സര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയുന്നതിന് 25.50 ലക്ഷം രൂപ അനുവദിച്ചു, പൊതുമരാമത്ത് വകുപ്പാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയുന്നത്. പാസഞ്ചര്‍ ലിഫ്റ്റാണ് പണിയുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ലിഫ്റ്റ് പണിയുന്നത് തുക അനുവദിച്ചിരിക്കുന്നത്.

ജോലി എലിയെ പിടിച്ച് കൊല്ലുക;..." data-gal-src="malayalam.oneindia.com/img/600x100/2022/12/clif-1664422659-1670010494.jpg">
1

ജോലി എലിയെ പിടിച്ച് കൊല്ലുക; ശമ്പളം ഒരു കോടിക്ക് മുകളില്‍, ഇപ്പോള്‍ തന്നെ അപേക്ഷിച്ചോ<br />ജോലി എലിയെ പിടിച്ച് കൊല്ലുക; ശമ്പളം ഒരു കോടിക്ക് മുകളില്‍, ഇപ്പോള്‍ തന്നെ അപേക്ഷിച്ചോ

നേരത്തെ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് പണിയുന്നതിന് 42.90 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയുന്നത് പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചിരിക്കുന്നത്. നേരത്തെ ഖാദി ബോര്‍ഡ് ചെയര്‍മാന്‍ പി ജയരാജന്‍ അടക്കമുള്ളവര്‍ക്ക് പുതിയ കാര്‍ വാങ്ങുന്നത് ഏറെ വിവാദമായിരുന്നു.

2

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുതിയ വാഹനം വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി നവംബര്‍ നാലിന് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങള്‍ വാങ്ങരുതെന്നതുള്‍പ്പടെയുള്ള സാമ്പത്തിക നിയന്ത്രണങ്ങള്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നവംബര്‍ ഒമ്പതിന് ഇറക്കിയ ഉത്തരവും നിലവിലുണ്ടായിരുന്നു.

3

ഒഴിവായത് വന്‍ ദുരന്തമോ? മൂന്ന് തവണ ലാന്‍ഡിംഗ് ശ്രമം, കോഴിക്കോട്ടേക്ക് പറന്നത് രണ്ട് തവണഒഴിവായത് വന്‍ ദുരന്തമോ? മൂന്ന് തവണ ലാന്‍ഡിംഗ് ശ്രമം, കോഴിക്കോട്ടേക്ക് പറന്നത് രണ്ട് തവണ

പി ജയരാജനെ കൂടാതെ മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വി എന്‍ വാസവന്‍, വി അബ്ദുള് റഹ്മാന്‍, ജി ആര്‍ അനില്‍ എന്നിവര്‍ക്കും ചീഫ് വിപ്പ് ഡോ എന്‍ ജയരാജിനും പുതിയ കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചിരുന്നു. ഇതും ഏറെ വിവാദമായിരുന്നു. പുതിയ കാര്‍ വാങ്ങുന്നത് അടക്കമുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിരുന്നു.

4

'ജ്യോതിരാദിത്യ സിന്ധ്യ ചതിയൻ, 24 കാരറ്റ് ചതിയൻ, ഒരിക്കലും തിരിച്ചെടുക്കരുത്', തുറന്നടിച്ച് ജയറാം രമേശ്'ജ്യോതിരാദിത്യ സിന്ധ്യ ചതിയൻ, 24 കാരറ്റ് ചതിയൻ, ഒരിക്കലും തിരിച്ചെടുക്കരുത്', തുറന്നടിച്ച് ജയറാം രമേശ്

കാലപ്പഴക്കം കണക്കിലെടുത്താണ് മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് പുതിയ കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം, കണ്ണൂര്‍ തോട്ടടയിലുള്ള ഷോറൂമില്‍ നിന്നാണ് പി ജയരാജന് വാഹനം വാങ്ങുന്നത്. പി ജയരാജന്റെ ശാരീരിക അസ്വസ്ഥതയും ഉയര്‍ന്ന സുരക്ഷ സംവിധാനമുള്ള വാഹനത്തിന്റെ ആവശ്യകതയും പരിഗണിച്ചാണ് സര്‍ക്കാര്‍ കാര്‍ അനുവദിച്ചത്.

English summary
Public Works Department has sanctioned Rs 25.50 lakh for construction of a lift at Cliff House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X