ജനുവരി മുതല്‍ സെക്രട്ടറിയേറ്റില്‍ പഞ്ചിങ്ങ് നിര്‍ബന്ധം: ചെയ്തില്ലെങ്കില്‍ ശമ്പളം മുടങ്ങും
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജനുവരി 1 മുതല്‍ പഞ്ചിങ്ങ് മെഷീന് സമ്പ്രദായം നിര്‍ബന്ധമാക്കുന്നു. ഇതുകൊണ്ടുതന്നെ പഞ്ചിങ്ങ് വഴി ഹാജര്‍ രേഖപ്പെടുത്താത്ത ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കില്ല. ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാര്‍ക്കുമായി ഹാജര്‍ ബന്ധപ്പെടുത്തും. എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് പുറത്ത് കാണുന്ന വിധത്തില്‍ ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
എന്നാല്‍ പഞ്ചിങ്ങ് രേഖപ്പെടുത്തിയ ശേഷം ഹാജര്‍ റജിസ്റ്ററിലും ഒപ്പിടണം. പഞ്ചിങ്ങിന്റെയും ഹാജര്‍ ബുക്കിന്റെയും അടിസ്ഥാനത്തിലാണ് അവധി നിര്‍ണയിക്കുക. തുടര്‍ച്ചയായി വൈകിയെത്തുന്ന ജീവനക്കാര്‍ക്ക് അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങള്‍ക്കു വേറെ ഓഫിസുകളില്‍ പോകുന്ന ജീവനക്കാര്‍ക്ക് അവിടെയും ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണിത്.

മറ്റ് ഓഫീസുകളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു പോകുന്ന ജീവനക്കാര്‍ അവിടെ പഞ്ച് ചെയ്താല്‍ മതി. അത് കൊണ്ടുതന്നെ അവിടെ അവധിയായി അത് രേഖപ്പെടുത്തുകയുമില്ല. വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ ബയോമെട്രിക് പഞ്ചിങ് മെഷീനുകള്‍ കെല്‍ട്രോണ്‍ വഴിയാണ് വാങ്ങുക. നിലവില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇലക്ട്രോണിക് പഞ്ചിങ്ങ് സംവിധാനമുണ്ടെങ്കിലും ഹാജര്‍ നിരീക്ഷിക്കാന്‍ മാത്രമാണ് ഇതുപയോഗിച്ചുവരുന്നത്. ചില സ്ഥലങ്ങളില്‍ ഇവ പ്രവര്‍ത്തിക്കുന്നുമില്ല.
എന്നാല്‍ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചുള്ള ബയോമോട്രിക്ക് പഞ്ചിങ്ങ് വരു്നനതോടെ മേലുദ്യോഗസ്ഥന്റെ സഹായത്തോടുകൂടി ഹാജര്‍ ബുക്കില്‍ ഒപ്പിടുന്ന പരിപാടി നടക്കില്ല. മൂന്നുദിവസം തുടര്‍ച്ചയായി ഒരു മണിക്കൂര്‍ വൈകിയെത്തുകയോ, നേരത്തെ പോവുകയോ ചെയ്താല്‍ ഒരു ദിവസത്തെ അവധിയായി രേഖപ്പെടുത്തും. ഈ സമ്പ്രദായം വരുന്നതോടുകൂടി ഏറെ വെട്ടിലാകാന്‍ പോകുന്നത് സംഘടനാ നേതാക്കളാണ്.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications