കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുച്ചേരി കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തു; ഖജനാവിലെത്തിയത് കോടികള്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: നടീനടന്മാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ കാര്‍ രജിസ്‌ട്രേഷന്‍ തട്ടിപ്പ് പുറത്തുവന്നതോടെ സംസ്ഥാന സര്‍ക്കാരിന് കിട്ടിയത് കോടികള്‍. വ്യാജ രജിസ്‌ട്രേഷനെതിരെ മോട്ടോര്‍ വാഹന വകുപ്പും ക്രൈംബ്രാഞ്ചും കര്‍ശന നടപടി ആരംഭിച്ചതോടെ ഒന്‍പതു കോടി രൂപ സര്‍ക്കാര്‍ ഖജനാവിലെത്തി.

കുര്‍ദ് സേനയ്ക്ക് രൂപം നല്‍കിയാല്‍ അമേരിക്കയുമായുള്ള ബന്ധം എന്നെന്നേക്കുമായി അവതാളത്തിലാവുമെന്ന് തുര്‍ക്കി
വ്യാജ രജിസ്‌ട്രേഷന്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ 2017 നവംബര്‍ മുതല്‍ കേരളത്തിലെ വിലാസത്തിലേക്ക് 88 വാഹനങ്ങളാണ് രജിസ്‌ട്രേഷന്‍ മാറ്റിയത്. ഇതുവഴി കഴിഞ്ഞ ആഴ്ച മാത്രം നാലര കോടി രൂപയാണ് ഗതാഗതവകുപ്പിന് കിട്ടിയത്. വ്യാജമേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ജനുവരി 15 മുതല്‍ കസ്റ്റഡിയിലെടുക്കുമെന്നു മുന്നറിയിപ്പിനെ തുടര്‍ന്നാണിത്.

money

പുതുച്ചേരിയില്‍ രജിസ്‌ട്രേഷനുള്ള 2,357 വാഹനങ്ങള്‍ കേരളത്തിലുണ്ടെന്ന് ഗതാഗതവകുപ്പ് കണ്ടെത്തുകയും ഉടമകള്‍ക്കും നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. സൗത്ത് സോണില്‍ 180, സെന്‍ട്രല്‍ സോണില്‍ 948, തൃശൂര്‍ സോണില്‍ 267, കോഴിക്കോട് സോണില്‍ 962 എന്നിങ്ങനെയാണ് വാഹനങ്ങള്‍ കണ്ടെത്തിയത്.

സര്‍ക്കാര്‍ നടപടി ആരംഭിച്ചതോടെ പലരും വാഹനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. ഇവ കേരളത്തിലെത്തിയാല്‍ ഉടന്‍ പിടിച്ചെടുക്കം. അതേസമയം, 2017-18 സാമ്പത്തികവര്‍ഷത്തില്‍ 3,800 കോടി രൂപ നികുതി ഇനത്തില്‍ ഗതാഗതവകുപ്പ് ലക്ഷ്യമിട്ടിരുന്നെങ്കിലും ഇതുവരെയായി ഇതിന്റെ 70% മാത്രമേ പിരിച്ചെടുക്കാനായിട്ടുള്ളൂ.

English summary
Puducherry registration vehicles in kerala under scanner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X