കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപി എംപിക്കെതിരെ കുറ്റപത്രം; ഏഴ് വര്‍ഷം തടവ് ലഭിക്കുന്ന വകുപ്പുകള്‍, മറ്റൊരു കേസും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിച്ച കേസില്‍ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ക്രൈം ബ്രാഞ്ച് സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. നികുതി വെട്ടിപ്പ് നടത്താന്‍ പ്രതി വ്യാജ രേഖകള്‍ സമര്‍പ്പിച്ചുവെന്ന് അന്വേഷണ സംഘം പറയുന്നു. ഇതിന് വേണ്ടി വ്യാജ താമസ രേഖകള്‍ തയ്യാറാക്കിയെന്നാണ് കണ്ടെത്തിയത്.

06

സുരേഷ് ഗോപിക്കെതിരെ കേസിലെ സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. നികുതി വെട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത്. അവിടെ താമസിച്ചിരുന്നുവെന്നതിനുള്ള രേഖയും സുരേഷ് ഗോപി തയ്യാറാക്കിയിരുന്നു. എന്നാല്‍ രേഖയില്‍ കാണിച്ച അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമകള്‍ നല്‍കിയ മൊഴി വിരുദ്ധമാണ്.

വീടിന്റെ വാടക കരാര്‍ വ്യാജമായിരുന്നു. സുരേഷ് ഗോപി തന്റെ വീട്ടില്‍ താമസിച്ചിട്ടില്ലെന്നാണ് വീടിന്റെ ഉടമ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. രേഖകളില്‍ ഒപ്പുവച്ച നോട്ടറി അഭിഭാഷകന്‍, തന്റെ വ്യാജ ഒപ്പും സീലുമാണ് ഉപയോഗിച്ചതെന്നും മൊഴി നല്‍കി. നികുതി വെട്ടിക്കാന്‍ വേണ്ടിയാണ് പ്രതി ഇതെല്ലാം ചെയ്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

പ്രതിയെ ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്നാണ് സുരേഷ് ഗോപി താസമിച്ചുവെന്ന് പറയുന്ന അപ്പാര്‍ട്ട്‌മെന്റിലെ അസോസിയേഷന്‍ ഭാരവാഹി നല്‍കിയ മൊഴി. ഇതോടെ സുരേഷ് ഗോപി വെട്ടിലാകുകയായിരുന്നു. 2010 ജനുവരിയിലാണ് സുരേഷ് ഗോപിയുടെ ഔഡി കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം. മറ്റൊരു കാറും സമാനമായ രീതിയില്‍ ഉപയോഗിച്ചുവെന്ന് ആരോപണമുണ്ട്. ഈ കേസില്‍ ക്രൈം ബ്രാഞ്ച് സംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

English summary
Puducherry Vehicle Tax Evasion case: Charge Sheet Submit Against Actor Suresh Gopi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X