കാര്‍ നികുതി വെട്ടിപ്പ് കേസ്; സുരേഷ് ഗോപിക്ക് ആശ്വാസം, 'കോടതിയില്‍ നേരിട്ട് ഹാജരാകേണ്ട'
കൊച്ചി: പുതുച്ചേരി ആഡംബര കാര്‍ നികുതി വെട്ടിപ്പ് കേസില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വിചാരണ കോടതിയില്‍ സുരേഷ് ഗോപി നേരിട്ട് ഹാജരാകേണ്ടകതില്ല എന്ന് ഹൈക്കോടതി അറിയിച്ചു. കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ പ്രത്യേക കോടതി ഉത്തരവിനെതിരെ സുരേഷ് ഗോപി സമര്‍പ്പിച്ച റിവിഷന്‍ പെറ്റീഷനിലാണ് നടപടി.
ഹൈക്കോടതി ജസ്റ്റിസ് സി ജയചന്ദ്രന്റെതാണ് ഉത്തരവ്. 2010, 2016 വര്‍ഷങ്ങളില്‍ എറണാകുളത്ത് നിന്ന് വാങ്ങിയ രണ്ട് ആഡംബര കാറുകള്‍ വ്യാജരേഖ ചമച്ച് പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു എന്നതാണ് കേസ്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നടക്കുന്നുണ്ട്.

പുതുച്ചേരിയില്‍ ഇല്ലാത്ത വിലാസത്തില്‍ വ്യാജരേഖയുണ്ടാക്കി സംസ്ഥാന സര്‍ക്കാരിലേക്ക് കിട്ടേണ്ട നികുതിപ്പണം വെട്ടിച്ചു എന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. പുതുച്ചേരി ചാവടിയിലെ കാര്‍ത്തിക അപ്പാര്‍ട്ട്മെന്റില്‍ വാടകക്ക് താമസിക്കുന്നു എന്ന് വ്യാജ വിലാസമുണ്ടാക്കിയാണ് വാഹനങ്ങള്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തത് എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
പുതുച്ചേരിയിലെ കൃഷിയിടത്തിന്റെ വിലാസത്തിലാണ് കാറുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ക്രൈംബ്രാഞ്ചിന് സുരേഷ് ഗോപി മൊഴി നല്‍കിയിരുന്നു. എന്നാല്‍ സുരേഷ് ഗോപി പറഞ്ഞ വിലാസത്തില്‍ ഭൂമി ഇല്ലെന്ന് അന്വേഷണ സംഘം പറയുന്നു. സുരേഷ് ഗോപി നേരത്തെ കേസില്‍ ജാമ്യം നേടിയിരുന്നു. നേരത്തെ ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതി സുരേഷ് ഗോപിയോട് നേരിട്ട് ഹാജരാകണം എന്ന് നിര്‍ദേശിച്ചിരുന്നു.
ഇതിനൊപ്പം എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഏപ്രിലില്‍ സുരേഷ് ഗോപിയുടെ വിടുതല്‍ ഹര്‍ജി തള്ളുകയും ചെയ്തിരുന്നു. കേരളത്തിലെ സിനിമാ താരങ്ങള്‍ സംസ്ഥാനത്ത് നിന്ന് വാഹനം വാങ്ങിയതിന് ശേഷം കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ കൊണ്ടുപോയി കുറഞ്ഞ നികുതിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ കേരളത്തിന് വലിയ നികുതി നഷ്ടം ഉണ്ടായെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
നടന് ഫഹദ് ഫാസിലും നടി അമല പോളും ഇത്തരത്തില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഫഹദ് ഫാസില്‍ പിഴയടച്ചതിനാല്‍ നിയമനടപടികള്‍ ഒഴിവാക്കി. അമലാ പോള്‍ പുതുച്ചേരിയില്‍ നിന്നാണ് വാഹനം വാങ്ങിയത് എന്നും അത് കേരളത്തില്‍ എത്തിച്ചിട്ടില്ല എന്നും കണ്ടെത്തിയതോടെ നികുതി വെട്ടിപ്പിന് സംസ്ഥാനത്ത് കേസെടുക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications