വൈസ് പ്രസിഡന്റിനെതിരായ മി ടു ആരോപണം;'മുറിവേൽക്കുന്ന സ്ത്രീത്വത്തിനൊപ്പ'മെന്ന് പു.ക.സ
തിരുവനന്തപുരം; പുരോഗമന കലാസാഹിത്യ സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന രണ്ട് സാംസ്കാരിക പ്രവർത്തകർക്കെതിരെ ഉണ്ടായ മീടു ആരോപണങ്ങൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പുകസ സംസ്ഥാന കമ്മിറ്റി. ശരീരത്തിനും മനസ്സിനും ഏറ്റ മുറിവുകൾ വെളിപ്പെടുത്തിക്കൊണ്ട് മുന്നോട്ടു വരുന്ന സ്ത്രീകൾ ജനാധിപത്യസമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. പുരോഗമന കലാസാഹിത്യ സംഘം എന്നും അവർക്കൊപ്പമാണ് നിന്നിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിക്കുന്നവർക്ക് അവർ എഴുത്തുകാരായാലും കലാസാംസ്കാരിക പ്രവർത്തകരായാലും കേരളത്തിലെ പുരോഗമന സാംസ്കാരിക പ്രസ്ഥാനത്തിനകത്ത് സ്ഥാനമുണ്ടാവുകയില്ലെന്നും സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.പ്രസ്താവനയുടെ പൂർണരൂപം വായിക്കാം
' മുറിവേൽക്കുന്ന സ്ത്രീത്വത്തിനൊപ്പം.
പുരുഷമേധാവിത്ത വ്യവസ്ഥയുടെ തീർപ്പുകളെ ഭയന്ന് മനസ്സിൽ അമർത്തി വെച്ചിരുന്ന ദുരനുഭവങ്ങൾ സ്ത്രീകൾ ധീരതയോടെ തുറന്നു പറയുന്ന മീ ടൂ കാംപയിൻ കേരളത്തിൽ വീണ്ടും സജീവമായിരിക്കുന്നു. ഈ തുറന്നുപറച്ചിൽ സമൂഹത്തിൽ നടക്കുന്ന ജനാധിപത്യവൽക്കരണത്തിൻ്റേയും സ്ത്രീമുന്നേറ്റത്തിൻ്റെയും സൂചനയായി ഞങ്ങൾ കാണുന്നു. ഇന്നത്തെ കേരളം സ്ത്രീക്ക് ആത്മപ്രകാശനത്തിനുള്ള സ്വാതന്ത്ര്യബോധവും കരുത്തും നൽകുന്നുണ്ട്.
പുരുഷമേധാവിത്തം ഭരണവർഗ്ഗത്തിൻ്റെ മൂശയിൽ തന്നെയാണ് രൂപപ്പെടുന്നത്. പ്രത്യേകിച്ച് ഇന്ത്യയിൽ അതിന് എല്ലാവിധ മതരാഷ്ട്രവാദങ്ങളുടേയും ശക്തമായ പിന്തുണയുണ്ട്. പക്ഷേ അധികാരരൂപം കൈവരിച്ചാൽ പിന്നെ ആ മേധാവിത്തം ഉപയോഗിക്കുന്നവരിൽ വർഗ്ഗ, വർണ്ണ, വംശഭേദങ്ങൾ കാണാറില്ല. സാംസ്കാരിക മേഖലയിലും തീവ്ര ഇടതുപക്ഷത്തും പരിസ്ഥിതി, പൗരാവകാശ, ന്യൂനപക്ഷാവകാശ രംഗത്തുമൊക്കെ പ്രവർത്തിക്കുന്ന ചിലരെക്കുറിച്ചാണ് അടുത്ത കാലത്ത് ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്സിന് സ്വീകരിക്കുന്നു
പുരോഗമന കലാസാഹിത്യ സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന രണ്ട് സാംസ്കാരിക പ്രവർത്തകരും ഈയിടെ ഇത്തരം ആരോപണങ്ങൾക്ക് വിധേയരായിട്ടുണ്ട്. ആരോപണങ്ങൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകാൻ ഈ അവസരം ഉപയോഗിക്കുന്നു. ശരീരത്തിനും മനസ്സിനും ഏറ്റ മുറിവുകൾ വെളിപ്പെടുത്തിക്കൊണ്ട് മുന്നോട്ടു വരുന്ന സ്ത്രീകൾ ജനാധിപത്യസമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. പുരോഗമന കലാസാഹിത്യ സംഘം എന്നും അവർക്കൊപ്പമാണ് നിന്നിട്ടുള്ളത്. എന്തായാലും സ്ത്രീത്വത്തെ അപമാനിക്കുന്നവർക്ക് അവർ എഴുത്തുകാരായാലും കലാസാംസ്കാരിക പ്രവർത്തകരായാലും കേരളത്തിലെ പുരോഗമന സാംസ്കാരിക പ്രസ്ഥാനത്തിനകത്ത് സ്ഥാനമുണ്ടാവുകയില്ല'
പുരോഗമന കലാസാഹിത്യ സംഘം വൈസ് പ്രസിഡന്റ് എ ഗോകുലേന്ദ്രനെതിരെയും നാഷ്ണൽ ബുക്ക് ട്രെസറ്റ് അസിസ്റ്റന്റ് എഡിറ്റർ റോബിൻ ഡിക്രൂസിനും എതിരെയായിരുന്നു ആരോപണം ഉയർന്നത്.
'മിസ്റ്റർ മുരളീധരൻ,ചട്ടമ്പിത്തരം ഇവിടെ കാണിക്കാനാണ് ഭാവമെങ്കിൽ ചുട്ടമറുപടി കിട്ടും';തോമസ് ഐസക്
തന്ത്രം മാറ്റി പിജെ ജോസഫ് വിഭാഗം; പുതിയ ഫോർമുല.. പെട്ട് കോൺഗ്രസ്...മുന്നിലെ വഴിയെന്ത്?
പുത്തന്‍ ലുക്കില്‍ മീര നന്ദന്: നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍