Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയിന്റെ പുലിക്ക് പണികൊടുത്ത മലയാളി വിദ്യാര്‍ഥി അറസ്റ്റില്‍

തമിഴ് സൂപ്പര്‍ താരം വിജയ് നായകനാകുന്ന പുതിയ ചിത്രം പുലിയുടെ ടീസര്‍ പുറത്ത് വിട്ട മലയാളി വിദ്യാര്‍ഥി അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയാണ് മിഥുന്‍. ചെന്നൈയിലെ ഒരു സ്ഥാപനത്തില്‍ സൗണ്ട് മിക്‌സിംഗ് വിദ്യാര്‍ഥിയാണ് മിഥുന്‍. പുലിയുടെ ടീസര്‍ ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുന്‍പ് യൂട്യൂബിലിടുകയായിരുന്നു മിഥുന്‍.

100 കോടി രൂപ മുതല്‍മുടക്കി നിര്‍മിക്കുന്ന പുലി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ്. ചിമ്പുദേവനാണ് പുലി സംവിധാനം ചെയ്യുന്നത്. ശ്രുതി ഹസന്‍, ഹന്‍സികാ മൊത്വാനി, ശ്രീദേവി, സുദീപ് തുടങ്ങിയവര്‍ പുലിയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സെപ്തംബര്‍ 17 നാണ് പുലി തീയറ്ററുകളില്‍ എത്തുന്നത്.

vijay1

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. താമസിയാതെ യൂട്യൂബില്‍ ആദ്യത്തെ ടീസറും പുറത്തിറങ്ങി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളിയാണ് പോലീസിന്റെ പിടിയിലായത്. അധികം വൈകാതെ പുലിയുടെ ഓഫീഷ്യല്‍ ടീസറും പുറത്തായി. സോണി മ്യൂസിക് ഇന്ത്യയാണ് ടീസര്‍ പുറത്തുവിട്ടത്.

വലിയ ആവേശത്തോടെയാണ് ആരാധകര്‍ പുലിയുടെ ആദ്യ ടീസര്‍ സ്വീകരിച്ചിരിക്കുന്നത്. പടച്ചട്ട കെട്ടി വാളെടുത്ത് യുദ്ധത്തിന് തയ്യാറായി നില്‍ക്കുന്ന ഒരു യോദ്ധാവിന്റെ വേഷത്തിലാണ് വിജയ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഒരൊറ്റ ദിവസം കൊണ്ട് പത്ത് ലക്ഷത്തിലധികം പേരാണ് ടീസര്‍ കണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+