കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറ് കോടി ക്ലബ്ബിലെത്തിയില്ല, പുലിമുരുകന്‍ 'ടൊറന്റില്‍' എത്തി... പണ്ട് 'പ്രേമം' വന്നത് പോലെയാണോ?

നൂറ് കോടി ക്ലബ്ബിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്പോഴാണ് പുലിമുരുകന്‍റെ വ്യാജ പതിപ്പ് ടൊറന്റ് സൈറ്റുകളില്‍ എത്തുന്നത്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റ് എന്ന റെക്കോര്‍ഡിലേക്കാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍ നീങ്ങുന്നത്. സിനിമ മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നൂറ് കോടി ക്ലബ്ബില്‍ എത്തും എന്നൊക്കെയാണ് വാര്‍ത്തകള്‍.

മോഹന്‍ലാലിന്റെ സൂപ്പര്‍ പ്രകടനങ്ങള്‍ കാണാന്‍ ആരാധകര്‍ ഇപ്പോഴും തീയേറ്ററുകളിലേക്ക് ഇരച്ചുകയറുന്നുണ്ട്. പക്ഷേ, അതിനിടയില്‍ ഇതാ പുലിമുരുകന്റെ വ്യാജ പതിപ്പുകള്‍ ടൊറന്റില്‍ എത്തിക്കഴിഞ്ഞു.

ചില ടൊറന്റ് സൈറ്റുകളില്‍ നിന്ന് പുലിമുരുകന്‍ കാര്യമായി ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പരാതിപ്പെട്ടിട്ടും ഇത് സൈറ്റുകളില്‍ നിന്ന് നീക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.

ഈ സംഭവം നടക്കുമ്പോള്‍ ആണ് പഴയ ഒരു കാര്യം ഓര്‍മ വരുന്നത്. അത് പ്രേമം സിനിമ ചോര്‍ന്നതുമായി ബന്ധപ്പെട്ടതാണ്. അതും ഇങ്ങനെ സൂപ്പര്‍ മെഗാഹിറ്റിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോള്‍.

തീയേറ്റര്‍ ഹിറ്റ്

തീയേറ്റര്‍ ഹിറ്റ്

ഇപ്പോള്‍ മലയാള സിനിമകളെ രണ്ടായാണ് വിഭജിക്കുന്നത്. തീയേറ്ററില്‍ വന്‍ ലാഭം ഉണ്ടാക്കിയ സിനികളും ടൊറന്റില്‍ ഒരുപാട് പേര്‍ കണ്ട സിനിമകളും. തീയേറ്ററില്‍ പൊട്ടിയ നല്ല സിനിമകളാണ് ടൊറന്റില്‍ ഹിറ്റ് ആകുന്നത്.

പുലിമുരുകന്‍

പുലിമുരുകന്‍

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ പുലിമുരുകന്‍ തീയേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. അതിനിടെ സിനിമയുടെ വ്യാജ പ്രിന്റ് ടൊറന്റില്‍ എത്തിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.

നൂറ് കോടി

നൂറ് കോടി

ചരിത്രത്തിലാദ്യമായി ഒരു മലയാളം സിനിമ നൂറ് കോടി ക്ലബ്ബില്‍ കടന്നേക്കും എന്നാണ് പുലിമുരുകന്റെ ഇപ്പോഴത്തെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ നല്‍കുന്ന സൂചന. എന്നാല്‍ സിനിമ ടൊറന്റില്‍ ഇറങ്ങിയതോടെ ഇത് സാധ്യമാകാതെ വന്നേക്കാം എന്നും ചിലര്‍ പറയുന്നുണ്ട്.

നടപടിയില്ല

നടപടിയില്ല

സിനിമ ടൊറന്റ് സൈറ്റുകളില്‍ എത്തിയിട്ട് കുറച്ച് ദിവസമായി, ഇഷ്ടം പോലെ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. എന്നിട്ടും സൈറ്റുകളില്‍ നിന്ന് സിനിമ നീക്കം ചെയ്യാന്‍ ഇതുവരെ നടപടികളൊന്നും എടുത്തിട്ടല്ലത്രെ.

പ്രേമം

പ്രേമം

2015 ല്‍ മലയാളത്തിലിറങ്ങിയ സൂപ്പര്‍ മെഗാഹിറ്റ് ചിത്രമായിരുന്നു നിവിന്‍ പോളി നായകനായ പ്രേമം. എന്നാല്‍ സിനിമ വന്‍ ഹിറ്റ് ആയിക്കൊണ്ടിരിക്കെ പെട്ടെന്ന് സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നു.

കോലാഹലം

കോലാഹലം

പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്നത് വലിയ കോളിളക്കം ആണ് കേരളത്തില്‍ സൃഷ്ടിച്ചത്. അന്വേഷണം വലിയ വാര്‍ത്താ പ്രാധാന്യം നേടി. പക്ഷേ ഒടുവില്‍ എങ്ങും എത്താനെ അവസാനിച്ചു.

മറ്റെന്തെങ്കിലും

മറ്റെന്തെങ്കിലും

സൂപ്പര്‍ ഹിറ്റ് ആയി നില്‍ക്കവേ സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ പുറത്തെത്തുക എന്നത് ഇപ്പോള്‍ ഒരു പതിവ് സംഭവം ആയിക്കഴിഞ്ഞിരിക്കുന്നു. ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.

അണിയറക്കാര്‍

അണിയറക്കാര്‍

പ്രേമം ചോര്‍ന്നത് സംബന്ധിച്ച നടത്തിയ അന്വേഷണം ഒടുവില്‍ ചിത്രത്തിന്റെ അണിയറക്കാരിലേക്ക് തന്നെ നീങ്ങിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പുലിമുരുകന്‍ എങ്ങനെ ആയിരിക്കും ചോര്‍ന്നിട്ടുണ്ടാവുക എന്നതും അന്വേഷിക്കേണ്ടത്.

തീയേറ്ററുകള്‍

തീയേറ്ററുകള്‍

ആളുകള്‍ തീയേറ്ററില്‍ പോയി സിനിമ കണ്ടാല്‍ മാത്രമേ സിനിമ വ്യവസായം നിലനില്‍ക്കൂ. വ്യാജ പതിപ്പുകള്‍ ഇന്റര്‍ നെറ്റില്‍ പ്രചരിപ്പിക്കുന്നവര്‍ ചുരുങ്ങിയത് അതെങ്കിലും മനസ്സിലാക്കിയേ പറ്റൂ.

English summary
Mohanlal's Pulimurukan fake copy available in torrent sites- report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X