Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാല്‍ ഫാന്‍സ് എത്ര തെറിവിളിച്ചാലും ഞാന്‍ ഇനിയും റിവ്യൂ എഴുതും... നിഷ മേനോന്‍ പറയുന്നു!

ഓള്‍ ഇന്ത്യ റേഡിയോയില്‍ അനൗണ്‍സറായ കോഴിക്കോട് സ്വദേശി നിഷ മേനോന്‍ ചെമ്പകശേരി എന്ന വീട്ടമ്മ ഒറ്റ ദിവസം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ താരമായത്. ശരിക്കും പറഞ്ഞാല്‍ നിഷ മേനോന്‍ അല്ല, നിഷ മോഹന്‍ലാലിന്റെ പുതിയ ചിത്രമായ പുലിമുരുകന് എഴുതിയ റിവ്യൂ ആണ് താരം. റിവ്യൂ പുറത്തായതും മോഹന്‍ലാല്‍ ഫാന്‍സിന്റെ ആക്രമണം തുടങ്ങി.

Read Also: ശിക്കാര്‍+നരന്‍+പട്ട.. വീട്ടമ്മയുടെ പുലിമുരുകന്‍ റിവ്യൂവിന് കീഴെ മോഹന്‍ലാല്‍ ഫാന്‍സിന്റെ തെറിവിളി... ഫാൻസൊക്കെ ഇങ്ങനെ അധപതിക്കാമോ?

വെട്ടുകിളികളെപ്പോലെ ഫാന്‍സ് ആക്രമണം തുടങ്ങിയതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പ്രമുഖരും സംഭവം ഏറ്റെടുത്തു. ഇതിനിടെ നിഷ പോസ്റ്റ് ഡിലീറ്റ് ചെയ്തു എന്നും ഇല്ല എന്നും വാദങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ അങ്ങനെയൊന്നും പോസ്റ്റ് ഡിലീറ്റ് ചെയ്ത് രക്ഷപ്പെടുന്ന ആളല്ല താനെന്ന് നിഷ തന്നെ പറയുന്നു. താരങ്ങളുടെ ആരാധകര്‍ എത്ര തെറി വിളിച്ചാലും നിഷ ഇനിയും ചിത്രങ്ങള്‍ കാണും, റിവ്യൂ എഴുതും..

ഇതാ ഒരു തുറന്ന കുറിപ്പ്

ഇതാ ഒരു തുറന്ന കുറിപ്പ്

താരങ്ങള്‍ക്കും, താരാരാധകര്‍ക്കും ഒരു തുറന്ന കുറിപ്പ് - എന്ന മുഖവുരയോടെയാണ് നിഷ മേനോന്‍ ചെമ്പകശേരി പുതിയ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയിരിക്കുന്നത്. ഇന്നും ഇന്നലെയും അല്ല താന്‍ സിനിമകള്‍ കാണുന്നത് എന്നും എന്തിനാണ് സിനിമ കണ്ട് അഭിപ്രായം എഴുതുന്നതെന്നും നിഷ തുറന്നെഴുതുന്നു.

അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നു

അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നു

സിനിമ കണ്ടു വന്നു കഴിഞ്ഞാല്‍ വീട്ടുകാരും, സുഹൃത്തുകളുമായും പങ്കു വെയ്ക്കുന്ന അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയ നിലവില്‍ വന്നപ്പോള്‍ അതിലൂടെയായി എന്നൊരു വ്യത്യാസം മാത്രമേയുള്ളൂ... എന്നിലെ ചലച്ചിത്രപ്രേക്ഷക ഇന്നും അതേ തിളക്കത്തോടെ ഉണര്‍ന്നിരിക്കുന്നു, നല്ല ചിത്രങ്ങള്‍ കാണാന്‍, ശേഷമുള്ള സന്തോഷം മനസ്സില്‍ നിക്ഷേപിക്കാന്‍..

തമാശയായിട്ടാണ് പറയുന്നത്

തമാശയായിട്ടാണ് പറയുന്നത്

എന്നെ അറിയുന്നവര്‍ക്ക് അറിയാം, ഞാന്‍ കുറച്ച് ഹാസ്യാത്മകമായിട്ടാണ് ഏതൊരു സംഗതിയേയും ഫേസ്ബുക്കില്‍ നിരൂപണം നടത്തുന്നത് എന്ന കാര്യം...'പുലിമുരുകന്‍' എന്ന ചിത്രം വളരെ അവിചാരിതമായിട്ടാണ് കണ്ടത്... കാരണം, റിലീസിന്റെ രണ്ടാം ദിവസമായ അന്ന് ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷ പോലും ഇല്ലായിരുന്നു... അതേ തീയറ്റര്‍ കോംപ്ലക്‌സില്‍ ഉള്ള 'ഒപ്പം' എന്ന ചിത്രം കാണാനായിരുന്നു ഉദ്ദേശവും..എന്നാല്‍, ചെന്ന് കയറിയപ്പോള്‍ ലേഡീസ് ക്യൂവില്‍ രണ്ടു പേര്‍ മാത്രം... അതില്‍ ചെന്ന് നിന്നു, ടിക്കറ്റ് കിട്ടുകയും ചെയ്തു.

കച്ചവടസിനിമ ആണ് അറിയാം

കച്ചവടസിനിമ ആണ് അറിയാം

ഒരു പക്കാ കച്ചവടസിനിമ ആണെന്ന് നന്നായി അറിയാം... നല്ല പ്രകൃതി ദൃശ്യങ്ങള്‍ ഉണ്ടെന്നും... അങ്ങനെ സിനിമ കണ്ടു തുടങ്ങിയപ്പോള്‍ വളരെ നല്ല അഭിപ്രായം തോന്നുകയും ചെയ്തു... ചിത്രം വഴി മാറി സഞ്ചരിച്ചു തുടങ്ങിയത് അതിന്റെ മൊത്തം പ്രതീക്ഷകളെ തന്നെ തെറ്റിക്കുന്നത് കണ്ടപ്പോഴാണ് എനിക്ക് നിരാശ തോന്നിയത്... സംവിധാനം, തിരക്കഥ - ഇത് രണ്ടും പാളിപ്പോയി എന്നുള്ളത് ഞാന്‍ അടിവരയിട്ടുകൊണ്ടുതന്നെ പറയുന്നു... അത് തുറന്നു പറയാനുള്ള ഒരു മൌലികാവകാശം ഇവിടെ ആര്‍ക്കും ഉണ്ടല്ലോ...

മോഹന്‍ലാലിനെ വിമര്‍ശിച്ചിട്ടില്ല

മോഹന്‍ലാലിനെ വിമര്‍ശിച്ചിട്ടില്ല

ഞാന്‍ മോഹന്‍ലാല്‍ എന്ന നടനെ വിമര്‍ശിച്ചല്ല പോസ്റ്റ് ഇട്ടത്, ആ ചിത്രത്തിന്റെ ചിത്രീകരണരീതിയെയാണ് ലക്ഷ്യം വെച്ചത്... അതിനു ഇത്രയും കോടി രൂപ ചിലവഴിച്ചു, കുറെപേര്‍ ചേര്‍ന്ന് അധ്വാനിച്ചു, ആ അധ്വാനത്തെ വിലമതിക്കണം എന്നൊക്കെ പറയുന്നത് വളരെ ബാലിശമായേ തോന്നുന്നുള്ളൂ...

മര്യാദക്ക് ഉണ്ടാക്കാഞ്ഞിട്ടല്ലേ

മര്യാദക്ക് ഉണ്ടാക്കാഞ്ഞിട്ടല്ലേ

കാരണം, ഒരു വിഭവത്തിന്റെ രുചിയാണല്ലോ അത് ആസ്വദിച്ചു കഴിക്കാന്‍ തയ്യാറായി വരുന്നയാള്‍ക്ക് പ്രധാനം, അല്ലാതെ അത് ഉണ്ടാക്കിയെടുക്കാന്‍ വളരെ കഷ്ടപ്പെട്ടു എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം? അതുപോലെ പലര്‍ക്കും ഇഷ്ടമായ ചിത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല എന്നത് എന്റെ കുറ്റമല്ലല്ലോ...

ഇങ്ങനെ മാത്രമേ പറയൂ

ഇങ്ങനെ മാത്രമേ പറയൂ

വ്യക്തിപരമായി എനിക്ക് ഈ താരവീരത്വം മുഴച്ചു കാണിക്കുന്ന ചിത്രങ്ങളോട് ഇങ്ങനെയേ പ്രതികരിക്കാനാവൂ... (അതുകൊണ്ടുതന്നെയാണ് ആറാം തമ്പുരാന്‍, നരസിംഹം, ദി കിംഗ്, വല്യേട്ടന്‍ മുതലായ ചിത്രങ്ങള്‍ വീണ്ടുമൊരിക്കല്‍ക്കൂടി കാണാന്‍ തോന്നാത്തതും)...എനിക്ക് മാത്രമല്ല 'പുലിമുരുക'നെക്കുറിച്ച് ഈ അഭിപ്രായം തോന്നിയത് എന്നത് പ്രസ്തുത പോസ്റ്റിനെ കുറിച്ച് നല്ലത് പറഞ്ഞവരുടെ എണ്ണം തെളിയിക്കുന്നുണ്ട്...

നിങ്ങളുടെ നിലവാരം നിങ്ങള്‍ കാണിക്കുന്നു

നിങ്ങളുടെ നിലവാരം നിങ്ങള്‍ കാണിക്കുന്നു

മറ്റൊന്ന് തുറന്നു പറയട്ടെ, ആരാധകരേ.. എന്റെ. ഫേസ്ബുക്ക് ഇന്‍ബോക്‌സില്‍ വന്ന മെസേജുകളുടെ സംസ്‌കാരരാഹിത്യം നിങ്ങളുടെ നിലവാരമില്ലായ്മയുടെ അളവുകോലായി കാണാന്‍ മാത്രമേ എനിക്ക് കഴിയുള്ളൂ... പിന്നെ, അവരെ മോശമായി പെരുമാറാന്‍ പഠിപ്പിച്ചതാരോ, അവരെയും ഞാന്‍ ഓര്‍ത്തുപോവുന്നുണ്ട്....

ഉത്തരവാദികള്‍ ആരാണ്

ഉത്തരവാദികള്‍ ആരാണ്

എന്റെ പോസ്റ്റുകള്‍ക്ക് താഴെ വന്നു തരം താണ കമന്റുകള്‍ ഇടുന്നവര്‍ രണ്ടു കാര്യങ്ങള്‍ ഓര്‍ക്കുക - നിങ്ങളുടെ കമന്റുകള്‍ വായിക്കുന്നവരുടെ മനസ്സില്‍ നിങ്ങളെകുറിച്ച് രൂപപ്പെടുന്ന വിലയിരുത്തലും, കൂടാതെ, ഇതുപോലുള്ള അന്ധാരാധകരുള്ള ആ മഹാനായ താരത്തെക്കുറിച്ചുള്ള അഭിപ്രായം എന്തായിരിക്കും എന്നുള്ളതും...

ഞാന്‍ മമ്മൂട്ടി ഫാനല്ല

ഞാന്‍ മമ്മൂട്ടി ഫാനല്ല

പിന്നെ, മോഹന്‍ലാല്‍ ചിത്രത്തെ വിമര്‍ശിച്ചതുകൊണ്ട് ഞാന്‍ മമ്മൂട്ടി ഫാന്‍ ആണെന്നും, അവര്‍ കാശ് തന്നിട്ടാണ് ഞാന്‍ ഇത്തരം ഒരു പോസ്റ്റ് ഇട്ടതെന്നും പറയുന്നവരോട് എനിക്ക് സഹതാപമേയുള്ളൂ.... താരയുദ്ധത്തില്‍ (താരങ്ങള്‍ തമ്മിലെന്തു യുദ്ധം? ആരാധകര്‍ ഉണ്ടാക്കുന്ന യുദ്ധമല്ലേ?) എനിക്ക് ഭാഗമാകാന്‍ താല്‍പര്യമില്ല.

അതൊരു സര്‍ക്കാസമായിരുന്നു

അതൊരു സര്‍ക്കാസമായിരുന്നു

മമ്മൂട്ടിയുടെ 'കസബ' ചിത്രത്തിനു മുന്നില്‍ കൈ കൂപ്പി നില്ക്കുന്നത് എന്റെ സുഹൃത്ത് ജ്യോതി ചേച്ചിയാണ്, അല്ലാതെ ഞാനല്ല...'നമിച്ചണ്ണോ, നമിച്ചു' എന്ന ക്യാപ്ഷന്‍ പരിഹാസരൂപേണ കൊടുത്തതാണെന്ന് തിരിച്ചറിയാന്‍ പോലുമുള്ള വിവേകം അന്ധരായ ആരാധകര്‍ക്ക് ഇല്ലാതെ പോയി....കഷ്ടം!

താരാരാധനെ കൊണ്ട് നഷ്ടം മാത്രം

താരാരാധനെ കൊണ്ട് നഷ്ടം മാത്രം

ദേശീയതലത്തില്‍ വരെ ഖ്യാതി നേടിയ, മികവുള്ള താരങ്ങളെകൊണ്ട് സമ്പന്നമായ നമ്മുടെ മലയാള ചലച്ചിത്രലോകം താരാരാധന മൂലം എത്ര താഴേയ്ക്ക് പോകുന്നു എന്നത് ആരാധകരുടെ വളരെ വില കുറഞ്ഞ കാഴ്ചപ്പാടുകള്‍ മൂലം എവിടെയെത്തി എന്നുള്ളത് ആലോചിക്കേണ്ടുന്ന വിഷയമാണ്.... നാം അയല്പയക്കത്തെ തമിഴന്റെ അന്ധമായ താരാരാധനയെ നോക്കി കളിയാക്കിയിരുന്നു, ഒരു കാലത്ത്...

മലയാളികള്‍ എന്താണ് ചെയ്യുന്നത്

മലയാളികള്‍ എന്താണ് ചെയ്യുന്നത്

ഇന്ന് വിദ്യാസമ്പന്നരെന്നു അഭിമാനിക്കുന്ന മലയാളികള്‍ ചെയ്യുന്നത് എന്താണ് എന്നുള്ളതും ചിന്ത്യം! താരത്തിന്റെ ഫ്‌ലെക്‌സിനു പാലഭിഷേകം, ആര്‍പ്പുവിളികള്‍, മാലയിടല്‍ എന്നുവേണ്ട, തികച്ചും പരിഹാസ്യമായ ആരാധനാശ്രമങ്ങള്‍...ഇതൊന്നും കൂടാതെ തന്നെ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ അജയ്യരായ അഭിനേതാക്കള്‍ അവരുടെ മികവുകൊണ്ട് എത്രയോ മനസ്സുകളില്‍ ഇന്നും മെഗാ ഹിറ്റ് ആണെന്നത് ഓര്‍ക്കുക...

പോസ്റ്റിന്റെ സെറ്റിങ്‌സ് മാറ്റി

പോസ്റ്റിന്റെ സെറ്റിങ്‌സ് മാറ്റി

എന്റെ കുടുംബത്തെ വരെ വളരെ മോശമായി വിമര്‍ശിച്ചതുമൂലം എനിക്ക് എന്റെ പോസ്റ്റിന്റെ സെറ്റിംഗ്‌സ് മാറ്റേണ്ടി വന്നു. അല്ലാതെ ഞാന്‍ പോസ്റ്റ് നീക്കം ചെയ്തിട്ടില്ല... അങ്ങനെ ഒരിക്കലും ചെയ്യുകയും ഇല്ല.... ഇപ്പോള്‍, ഞാന്‍ വീണ്ടും ആ പോസ്റ്റിന്റെ സെറ്റിംഗ്‌സ് പബ്ലിക്ക് ആക്കി മാറ്റിയിട്ടുണ്ട്... കാരണം, തല ഉയര്ത്തിപ്പിടിച്ചു ജീവിച്ച ഒരു അച്ഛന്റെ മകള്‍ ആണ് ഞാന്‍...

ഇനിയും എഴുതും

അതിനാല്‍, ഞാന്‍ ഇനിയും സിനിമ കാണുക തന്നെ ചെയ്യും, അവയെ കുറിച്ച് എനിക്ക് മനസ്സില്‍ രൂപപ്പെട്ട എന്റെ അഭിപ്രായങ്ങള്‍ എന്റേതായ ശൈലിയില്‍ എഴുതുകയും ചെയ്യും.... അത് എന്റെ ഫേസ്ബുക്ക് വോളില്‍ പബ്ലിക് സെറ്റിംഗ്‌സോടെ വരിക തന്നെ ചെയ്യും... ഉറപ്പ് - എന്ന് പറഞ്ഞുകൊണ്ടാണ് നിഷ മേനോന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+