• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ആനക്കൊമ്പില്‍' രക്ഷപ്പെടാനോ 'പുലിമുരുകന്റെ' പിണറായി, ദേശാഭിമാനി പ്രേമം?

  • By Desk

തിരുവനന്തപുരം: ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ പുലിമുരുകന്റെ ഫുള്‍ പേജ് പരസ്യം വന്നതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. വെറുതേ ഒരു ഫുള്‍പേജ് പരസ്യമാണെങ്കില്‍ എല്ലാവരും അങ്ങ് സഹിച്ചേനെ. ഇതിപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ 'സുഖുിപ്പിച്ചുകൊണ്ട്' ഉള്ള പരസ്യമാണ്.

പിണറായി വിജയനും കുടുംബവും പുലിമുരുകന്‍ തീയേറ്ററില്‍ പോയി കണ്ത് തന്നെ വലിയ വാര്‍ത്ത ആയിരുന്നു. കുടുംബസമേതം തീയേറ്ററില്‍ പോയി സിനിമ കണ്ട് പുലിമുരുകനെ പിണറായി വിജയന്‍ ആശീര്‍വ്വദിച്ചു എന്നൊക്കെയാണ് പരസ്യത്തിലെ വാചകങ്ങള്‍.

മറ്റൊരു പത്രത്തിനും കൊടുക്കാതെ ദേശാഭിമാനിയ്ക്ക് മാത്രം ഇങ്ങനെ ഒരു പരസ്യം കൊടുക്കാന്‍ കാരണം എന്താണ്? പിണറായി വിജയനെ പരസ്യത്തില്‍ ഉള്‍പ്പെടുത്താന്‍ കാരണം എന്താണ്?

മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസ് എന്ന് ഒറ്റവാക്കില്‍ ഉത്തരം കണ്ടെത്തുന്നവര്‍ ഒരുപാടുണ്ട് സൈബര്‍ ലോകത്ത്. എന്നാല്‍ അതില്‍ വല്ല സത്യവും ഉണ്ടോ?

ആനക്കൊമ്പ് കേസ്

ആനക്കൊമ്പ് കേസ്

വീട്ടില്‍ അനധികൃമായി ആനക്കൊമ്പുകള്‍ സൂക്ഷിച്ച കേസില്‍ മോഹന്‍ലാല്‍ അന്വേഷണം നേരിടുകയാണ്. കേസില്‍ ത്വരിത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കുടുങ്ങുമോ?

കുടുങ്ങുമോ?

ഡിസംബര്‍ 16 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്. നിലവിലെ സാഹചര്യത്തില്‍ മോഹന്‍ലാലിന അനുകൂലമാകാന്‍ ഇടയില്ല ത്വരിതപരിശോധന റിപ്പോര്‍ട്ട് എന്നാണ് സൂചനകള്‍.

രക്ഷപ്പെടാന്‍

രക്ഷപ്പെടാന്‍

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് രക്ഷപ്പെടാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഒരു വഴിയൊരുക്കിയിരുന്നു. ആനക്കൊമ്പ് കൈവശം ഉണ്ട് എന്ന് പ്രഖ്യാപിച്ചാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ഉത്തരവായിരുന്നു അത്. എന്നാല്‍ അത് നിയമവിരുദ്ധമാണെന്നാണ് ഇപ്പോള്‍ പറയുന്നു.

സ്വാധീനം

സ്വാധീനം

ഈ സാഹചര്യത്തിലാണ് പുലിമുരുകന്റെ പരസ്യം ദേശാഭിമാനിയുടെ ഒന്നാം പേജില്‍ പ്രത്യക്ഷപ്പെടുന്നത്. കൂടെ പിണറായി വിജയന് നന്ദിയും. ഇതൊക്കെ കണ്ടാല്‍ ആളുകള്‍ സംശയിക്കുന്നതിനെ കുറ്റപ്പെടുത്താന്‍ പറ്റുമോ?

വിജിലന്‍സ്

വിജിലന്‍സ്

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വകുപ്പുകളില്‍ ഒന്നാണ് വിജിലന്‍സ്. ഒരു പരസ്യം നല്‍കി സുഖിപ്പിച്ച്, ആ വകുപ്പില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താനാകുമെന്ന് മോഹന്‍ലാല്‍ കരുതുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

പിണറായി കേള്‍ക്കുമോ?

പിണറായി കേള്‍ക്കുമോ?

ഇങ്ങനെ പാര്‍ട്ടി പത്രത്തില്‍ ഒന്നാം പേജില്‍ പരസ്യം നല്‍കിയാലോ, തന്റെ ചിത്രം പരസ്യത്തില്‍ ഉള്‍പ്പെടുത്തിയാലോ പിണറായി വിജയന്‍ ഏതെങ്കിലും സ്വാധീനത്തിന് വഴിപ്പെടുമോ എന്നതാണ് അടുത്ത ചോദ്യം.

ആര്‍ക്കും അറിയില്ലേ

ആര്‍ക്കും അറിയില്ലേ

പിണറായി വിജയനെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും ഒരു ധാരണയും ഇല്ലാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ചില സംശയങ്ങള്‍ സംശയങ്ങളായിത്തന്നെ നിലനില്‍ക്കുന്നു.

വേറെ പത്രം ഇല്ലേ

വേറെ പത്രം ഇല്ലേ

കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രം മലയാള മനോരമയാണ്. അതിന് ശേഷം മാതൃഭൂമി. അതിനും താഴെയാണ് ദേശാഭിമാനിയുടേയും മാധ്യമത്തിന്റേയും എല്ലാം സ്ഥാനം. പരസ്യമാണ് ലക്ഷ്യമെങ്കില്‍ എന്തുകൊണ്ടാണ് പുലിമുരുകന്റെ അണിയറക്കാര്‍ ആദ്യത്തെ രണ്ട് മാധ്യമങ്ങളില്‍ പരസ്യം കൊടുക്കാതിരുന്നത്.

വലിച്ചിഴച്ചത് എന്തിന്

വലിച്ചിഴച്ചത് എന്തിന്

പിണറായി വിജയന്‍ ഒരു പരസ്യ മോഡല്‍ അല്ല. സിനിമയുടെ കാര്യത്തില്‍ ഒരു പരസ്യ മോഡലും അല്ല. അങ്ങനെയുള്ള പിണറായി വിജയനെ പരസ്യത്തിനായി ഉപയോഗിക്കുന്നത് എന്തിനാണ്? പിണറായി വിജയന്റെ അനുമതിയോടെ തന്നെയാണോ ഈ പരസ്യം കൊടുത്തത്.

പിണറായിയെങ്കിലും പറയണ്ടേ...

പിണറായിയെങ്കിലും പറയണ്ടേ...

ഇങ്ങനെ ഒരു പരസ്യം നല്‍കുന്ന കാര്യം പിണറായി വിജയന്‍ അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹം തന്നെ അതിനെ തടയേണ്ടതായിരുന്നു. ആറന്‍മുളയില്‍ കൃഷി ഉദ്ഘാടനത്തിനുണ്ടായ വിവാദമെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ ഇങ്ങനെ ഒരു പരസ്യം എന്തായാലും തടഞ്ഞേനെ. അപ്പോള്‍ അതിനും അപ്പുറം എന്തോ നടന്നിട്ടുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ പൂര്‍ണമായും തെറ്റ് പറയാന്‍ പറ്റില്ല.

English summary
Why Pulimurukan's Full Page ad appeared in front page of Deshabhimani with the photo of Pinarayi Vijayan? Some allege that, it is for Mohanlal, who is currently facing Quick Verification in Elephant Tusk Case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X