Get Updates
Get notified of breaking news, exclusive insights, and must-see stories!

തള്ള് മൂപ്പാ.. തള്ള്!!! പുലിമുരുകനെ 'തള്ളിത്തള്ളി' വീണ്ടും ട്രോളുകള്‍!!!

തിരുവനന്തപുരം: പുലിമുരുകനും തോപ്പില്‍ ജോപ്പനും ആയിരുന്നു ഇതുവരെ ട്രോള്‍ ഗ്രൂപ്പുകളിലെ താരം. പുലിമുരുകന്‍ എന്നാല്‍ ലാലേട്ടനും തോപ്പില്‍ ജോപ്പന്‍ എന്നാല്‍ മമ്മൂക്കയും.

എന്നാല്‍ പെട്ടെന്നാണ് ട്രോള്‍ താരം മാറിപ്പോയത്. അത് ഇപ്പോള്‍ മൂപ്പനാണ് ... പുലിമുരുകനിലെ കാട്ട് മൂപ്പന്‍. എന്താണിപ്പോള്‍ മൂപ്പന് കുഴപ്പം എന്നല്ലേ...

'കേട്ടറിവിനേക്കാള്‍ വലുതാണ് മുരുകനെന്ന സത്യം' എന്ന ഒറ്റ ഡയലോഗ് ആണ് മൂപ്പനെ താരമാക്കിയത്. എംആര്‍ ഗോപകുമാര്‍ ആണ് സിനിമയില്‍ മൂപ്പന്റെ വേഷത്തില്‍ എത്തിയിട്ടുള്ളത്. മൂപ്പന്‍ ട്രോളുകള്‍ സിനിമയില്‍ മാത്രം ഒതുങ്ങുന്നില്ല കേട്ടോ...

ക്ലാഷ് ഓഫ് ക്ലാന്‍സ്

ക്ലാഷ് ഓഫ് ക്ലാന്‍സ്

സിനിമയില്‍ മുരുകനെ പൊക്കിപ്പറയുന്നത് പോലെയല്ല, റിയല്‍ ലൈഫിലും ചിലപ്പോള്‍ മൂപ്പന്‍ സ്റ്റൈല്‍ ആവശ്യമായി വരും. ക്ലാഷ് ഓഫ് ക്ലാന്‍സ് കളിപ്പിക്കാന്‍ പോലും മൂപ്പന്‍ സ്റ്റൈല്‍...!!!

കൂലിക്കാണോ?

കൂലിക്കാണോ?

അല്ല, സത്യത്തില്‍ മൂപ്പന്‍ ഇങ്ങനെയൊക്കെ പറയുന്നത് കൂലി വാങ്ങിയിട്ടാണോ? ദിവസക്കൂലിയോ... മാസക്കൂലിയോ!!! കേട്ടറിവിനേക്കാള്‍ വലുതാണല്ലോ സത്യം!!!

കാമുകി

കാമുകി

സിനിമ ഇറങ്ങിയിട്ട് ദിവസം മൂന്നാലെണ്ണം കടന്നുപോയെങ്കിലും തിരക്കിന് ഒരു കുറവും ഇല്ല. അപ്പോള്‍ പിന്നെ കാമുകിയെ ഒന്ന് വിളിച്ച് നോക്കാം... ടിക്കറ്റ് എടുക്കാന്‍ ഒരു ആള് വേണ്ടേ...

തള്ളല്‍

തള്ളല്‍

പുലിമുരുകന്‍ വെറും തള്ളലാണെന്നാണ് എതിര്‍ ഫാന്‍സ് പറഞ്ഞുപരത്തുന്നത്. കേട്ടറിവിനേക്കാള്‍ വലുതാണല്ലോ മുരുകന്‍ എന്ന സത്യം... വെറും തള്ളാണെന്ന സത്യം!!!

ലൂസിഫര്‍

ലൂസിഫര്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. പുലിമുരുകന്‍ ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ് ആണല്ലോ... ഈ ഗ്യാപ്പില്‍ ലൂസിഫര്‍ കൂടി റിലീസ് ചെയ്താല്‍ എങ്ങനെയിരിക്കും.

ക്ലോസ് ഇനഫ്

ക്ലോസ് ഇനഫ്

ഈ രണ്ട് ചിത്രങ്ങളിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കൂ... കാഴ്ചയില്‍ തന്നെ എന്തൊരു ക്ലോസ് ഇനഫ് ആണ്....!!! പക്ഷേ ട്രോളേഴ്‌സ് ഉദ്ദേശിച്ചത് തള്ളലിന്റെ കാര്യത്തിലാണെന്ന് മാത്രം!

ബിടെക്

ബിടെക്

ബിടെക്കുകാരായിരുന്നല്ലോ ഒരു കാലത്ത് ട്രോളിന്റെ ഇരകള്‍. ഇപ്പോഴിതാ ബിടെക്കുകാരെ കുറിച്ച് പറയാനും മൂപ്പന്‍ സ്റ്റൈല്‍ വേണ്ടി വന്നിരിക്കുന്നു.

തുള്ളലും തള്ളലും

തുള്ളലും തള്ളലും

ഇടതുവശത്ത് കാണുന്നതാണത്രെ തുള്ളല്‍ വിദഗ്ധന്‍... വലുതുവശത്തുള്ളത് തള്ളല്‍ വിദഗ്ധനും!!! ഹേറ്റേഴേ്‌സിന്റെ പണിയാണോ ഇതെല്ലാം

മനോരമ

മനോരമ

പുലിമുരുകന്റെ ടിക്കറ്റിന് പൊന്നിനേക്കാള്‍ വില എന്നായിരുന്നു മനോരമ വാര്‍ത്ത കൊടുത്തത്. മൂപ്പന്‍ ഇറക്കിയ തള്ളിനേക്കാളും ഭീകരമായിപ്പോയത്രെ ഇത്!!!

മീശപ്പുലി മല

മീശപ്പുലി മല

മീശപ്പുലി മലയും ദുല്‍ഖര്‍ സല്‍മാനും ആയിരുന്നത്തോ കഴിഞ്ഞ കുറേ ദിവസങ്ങളായി ട്രോള്‍ ഗ്രൂപ്പുകളിലെ താരം. അതിന്റെ ഹാങ് ഓവര്‍ ട്രോളേഴ്‌സില്‍ നിന്ന് ഇതുവരെ വിട്ട് പോയിട്ടില്ലെന്ന് തോന്നുന്നു.

തീം സോങ്

തീം സോങ്

ഗോപി സുന്ദര്‍ ആണ് പുലിമുരുകന്റെ തീം സോംഗ് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇത് ഫാള്‍ ഔട്ട് ബോയില്‍ നിന്ന് മോഷ്ടിച്ചതാണ് എന്നാണ് വേറെ ഒരു ആക്ഷേപം.

അന്ന് കൈയ്യടിച്ചവര്‍

അന്ന് കൈയ്യടിച്ചവര്‍

പോക്കിരി രാജയില്‍ തമിഴകത്ത് നിന്ന് വന്ന ഈ നടിയുടെ തള്ളല്‍ കണ്ട് കൈയ്യടിച്ചവരാണ് മമ്മൂക്ക ആരാധകര്‍. അതിനും മേലെയാണോ മൂപ്പന്റെ തള്ളല്‍ എന്നാണ് ലാലേട്ടന്‍ ഫാന്‍സ് ചോദിക്കുന്നത്.

ബോക്‌സ് ഓഫീസ്

ബോക്‌സ് ഓഫീസ്

ഈ ഓളത്തില്‍ ലൂസിഫര്‍ കൂടി റിലീസ് ചെയ്‌തോട്ടെ എന്ന് ബോക്‌സ് ഓഫീസിനോട് ഒരു ചോദ്യം. വേണ്ടെന്ന്... വേണ്ടാത്താണ്ടാണെന്ന്!!!

ഇക്കയും

ഇക്കയും

ഒന്നുകില്‍ കാമുകി, അല്ലെങ്കില്‍ പെങ്ങള്‍... ഇവരാരും ഇല്ലാതെ ടിക്കറ്റ് കിട്ടില്ല. ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി പെങ്ങന്‍മാരുമായി പുലിമുരുകന് ടിക്കറ്റ് എടുക്കാന്‍ ഇറങ്ങിയതായിരിക്കും.

പ്രചണ്ഡ ഹിറ്റ്

പ്രചണ്ഡ ഹിറ്റ്

കളക്ഷന്റെ കാര്യത്തില്‍ പുലിമുരുകനെ തോപ്പില്‍ ജോപ്പന്‍ പിന്തള്ളി എന്നൊക്കെയാണ് ചിലര്‍ പറയുന്നത്. അത് ശരിയാണെന്ന് പറയാന്‍ ചില പ്രചണ്ഡ ഫാന്‍സ് വേറേയും!!!

 കളക്ഷന്‍

കളക്ഷന്‍

പുലിമുരുകന്‍ റിലീസ് ചെയ്തതിന്റെ പകുതി തീയേറ്ററുകളില്‍ തോപ്പില്‍ ജോപ്പനും റിലീസ് ചെയ്തിരുന്നല്ലോ... എന്നിട്ടെന്താ പുലിമുരുകന്റെ പാതി കളക്ഷന്‍ പോലും ജോപ്പന് ഇല്ലാതിരുന്നത് എന്നാണ് ചോദ്യം.... കിടിലന്‍ ഉത്തരവും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+