മമ്മൂക്കയുടെ 'തോപ്പനെ' കാണ്മാനില്ല... ലാലേട്ടന്റെ 'മുരുകന്' 150 കോടിയുടെ റെക്കോര്‍ഡില്‍
മലയാള സിനിമയിലെ എക്കാലത്തേയും വലിയ റെക്കോര്‍ഡ് ആണ് ഇപ്പോള്‍ പുലിമുരുകന് സ്വന്തമാക്കിയിരിക്കുന്നത്
തിരുവനന്തപുരം: മലയാള സിനിമകള്‍ കലാമൂല്യത്തിന് പണ്ടേ പേര് കേട്ടവയാണ്. എന്നാലിപ്പോള്‍ ബോക്സ് ഓഫീസിലും ചരിത്രം സൃഷ്ടിക്കുകയാണ് മോളിവുഡ്.
അതിന്റെ ക്രെഡിറ്റ് എന്തായാലും മോഹന്‍ലാലിനും പുലിമുരുകനും സംവിധായകന് വൈശാഖിനും തന്നെയാണ്. ചരിത്രം സൃഷ്ടിച്ചുകൊണ്ട് പുലിമുരുകന് മുന്നേറുകയാണ്.
മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി 100 കോടി ക്ലബ്ബില്‍ കയറി സിനിമ എന്ന റെക്കോര്‍ഡും ഇപ്പോള്‍ പഴങ്കഥയായി. കാരണം പുലിമുരുകന് ഇപ്പോള്‍ 150 കോടി ക്ലബ്ബില്‍ ആണ്. തീയേറ്ററുകളില്‍ ഇപ്പോഴും തരംഗം തന്നെയാണ് പുലിമുരുകന്

പുലിമുരുകന് തകര്‍ക്കുന്നു
വലിയ ഓളം സൃഷ്ടിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ നായകനായ പുലിമുരുകന് റിലീസ് ചെയ്തത്. അതിന് ശേഷം പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് മുന്നേറ്റം

75 ദിവസം പിന്നിട്ടു
തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സിലാണ് സിനിമ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നത്. 75 ദിവസം പിന്നിട്ടുകഴിഞ്ഞു ഇപ്പോള്‍ തന്നെ.

റെക്കോര്‍ഡ് ഇനീഷ്യല്‍ കളക്ഷന്‍
മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഇനീഷ്യല്‍ കളക്ഷന്‍ സ്വന്തമാക്കിയതും പുലിമുരുകന് തന്നെ. ആദ്യ ദിവസം തന്നെ സ്വന്തമാക്കിയത് 4.05 കോടി രൂപയാണ്.

അഞ്ച് ദിവസം കൊണ്ട് 20 കോടി
കേരള സിനിമ ചരിത്രത്തില്‍ ഇത്രയധികം കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച മറ്റൊരു സിനിമ പോലും ഉണ്ടാവില്ല. ആദ്യ അഞ്ച് ദിവസം കൊണ്ട് നേടിയത് 20 കോടി രൂപയാണ്.

പതിനായിരം ഹൗസ് ഫുള്‍ ഷോ
പതിനായിരം ഹൗസ് ഫുള്‍ പ്രദര്‍ശനങ്ങള്‍ എന്ന് പറഞ്ഞാല്‍ മലയാള സിനിമയില്‍ ഒരു അത്ഭുതം തന്നെയാണ്. വെറും 14 ദിവസം കൊണ്ടാണ് പുലിമുരുകന് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഒറ്റ മാസം കൊണ്ട് 100 കോടി ക്ലബ്ബില്‍
മലയാളത്തില്‍ നിന്ന് ആദ്യമായി ഒരു സിനിമ 100 കോടി ക്ലബ്ബില്‍ കയറിയതും പുലിമുരുകനിലൂടെ തന്നെ ആയിരുന്നു. ഒറ്റമാസം കൊണ്ടാണ് ഈ റെക്കോര്‍ട് സ്വന്തമാക്കിയത്.

ഇപ്പോഴിതാ 150 കോടി ക്ലബ്ബില്‍
75 ദിവസത്തെ പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും സിനിമ 150 കോടി ക്ലബ്ബിലും എത്തിക്കഴിഞ്ഞിരിക്കുകയാണ്. അടുത്ത കാലത്തൊന്നും തകര്ക്കപ്പെടാനിടയില്ലാത്ത റെക്കോര്‍ഡ്!!!

മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യയില്‍ തന്നെ
പുലിമുരുകന്റെ റെക്കോര്‍ഡുകളില്‍ പലതും മലയാളത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. തെന്നിന്ത്യയില്‍ തന്നെ പുലിമുരുകന്റെ റെക്കോര്‍ഡുകള്‍ മുന്നിട്ട് നില്‍ക്കുകയാണ്. മുന്നിലുള്ള രജനീകാന്തിന്റെ കബാലിയും വിജയുടെ തെരിയും മാത്രം.

തെലുങ്കിലും സൂപ്പര്‍ ഹിറ്റ്
ഏറ്റവും ഒടുവില്‍ പുലിമുരുകന് തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്തു. മാന്യം പുലി എന്ന പേരില്‍ റിലീസ് ചെയ്ത സിനിമ തെലുങ്കിലും നല്ല കളക്ഷന്‍ നേടിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്












Click it and Unblock the Notifications