കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാന്തമാകാതെ പുല്ലുവിള!ജോസ്‌ക്ലിന്‍റെ മൃതദേഹം സംസ്‌കരിച്ചു!! തെരുവ് നായ്ക്കളെ തുരത്താന്‍ നാട്ടുകാര്‍!

ജോസ്‌ക്ലിന്റെ മൃതദേഹവുമായി നാട്ടുകാര്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിവരെ റോഡ് ഉപരോധിച്ചിരുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: പുല്ലുവിളയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച മത്സ്യത്തൊഴിലാളി ജോസ്‌ക്ലിന്റെ മൃതദേഹം സംസ്‌കരിച്ചു. സെന്റ് ജേക്കബ് പള്ളിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ജോസ്‌ക്ലിന്റെ മൃതദേഹവുമായി നാട്ടുകാര്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിവരെ റോഡ് ഉപരോധിച്ചിരുന്നു. തെരുവ് നായ പ്രശ്‌നം പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയെങ്കിലും ഉപരോധം അവസാനിപ്പിക്കാന്‍ നാട്ടുകാര്‍ തയ്യാറായിരുന്നില്ല.

ഇതിനിടെ പുല്ലുവിളയില്‍ നാട്ടുകാര്‍ തെരുവ്‌നായ്ക്കളെ പിടികൂടാന്‍ തുടങ്ങി. പ്രദേശത്തെ മാലിന്യ നിര്‍മാര്‍ജനം ഇന്നുമുതല്‍ ആരംഭിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. തെരുവ് നായ്ക്കളെ പ്രദേശത്ത് നിന്ന് നീക്കാനുള്ള നടപടികളും ആരംഭിക്കുമെന്ന് അദ്ദേഹം സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി.

dog

അതേസമയം നായ്ക്കളെ വന്ധ്യംകരിച്ചത് കൊണ്ട്മാത്രം പ്രശ്‌നം അവസാനിക്കില്ലെന്ന് സമരക്കാര്‍ പറഞ്ഞു. നായ്ക്കളെ നിര്‍മ്മാര്‍ജനം ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം. ഈ മാസം 24ന് യോഗം ചേര്‍ന്ന് ഈ പ്രശ്‌നത്തില്‍ സമഗ്ര ദുരിതാശ്വാസ പാക്കേജ് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

ഞായറാഴ്ചയാണ് മത്സ്യത്തൊഴിലാളിയായ ജോസ്‌ക്ലിന്റ് ആഹാര കഴിച്ച ശേഷം തോണിയുടെ അടുത്തേക്ക് പോകുന്നതിനിടെ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം പുല്ലുവിളയില്‍ ശീലുവമ്മ എന്ന സ്ത്രീ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ശീലുവമ്മയുടെ അയല്‍ക്കാരനാണ് മരിച്ച ജോസ്‌ക്ലിന്റ്.

English summary
pulluvila street dog attack jose clints body cremated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X