Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷോക്കിങ്: രണ്ടു യുവനടികളെ പള്‍സര്‍ സുനി മുമ്പ് അപമാനിച്ചു, ചിത്രങ്ങളെടുത്ത് ബ്ലാക്‌മെയില്‍ ചെയ്തു!!

നേരത്തേ രണ്ടു നടിമാരെ ബ്ലാക്മെയില്‍ ചെയ്ത് സുനി ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ട്

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച പള്‍സര്‍ സുനി ഇതാദ്യമായല്ല നടിമാര്‍ക്കെതിരേ മോശമായി പെരുമാറുന്നത്. ഇതിനു മുമ്പും രണ്ടു യുവ നടിമാരെ ഇയാള്‍ ആക്രമിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍.

വെളിപ്പെടുത്തിയത് മാര്‍ട്ടിന്‍

നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍ മാര്‍ട്ടിനാണ് സുനിയുടെ പഴയ കുറ്റകൃത്യങ്ങളെക്കുറിച്ച് പോലിസിനോടു പറഞ്ഞത്.

അപമാനിക്കപ്പെട്ടത് യുവനടികള്‍

മലയാളത്തിലെ രണ്ടു യുവ നടിമാരെയാണ് നേരത്തേ പള്‍സര്‍ സുനി അപമാനിച്ചത്. ഭീഷണിപ്പെടുത്തി ചിത്രങ്ങള്‍ എടുത്ത ശേഷം അതുപയോഗിച്ച് ഇയാള്‍ നടിമാരെ ബ്ലാക്‌മെയില്‍ ചെയ്തതായും മാര്‍ട്ടിന്‍ പറഞ്ഞു.

ലക്ഷങ്ങള്‍ കൈക്കലാക്കി

ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നടിമാരില്‍ നിന്നു സുനി 30 ലക്ഷത്തോളം രൂപ കൈക്കലാക്കിയിട്ടുണ്ട്. അപമാനം ഭയന്നാണ് നടിമാര്‍ ഇയാള്‍ക്കെതിരേ പരാതി നല്‍കാതിരുന്നതെന്നും മാര്‍ട്ടിന്‍ പറയുന്നു.

വ്യക്തമായ പദ്ധതി

കഴിഞ്ഞ ദിവസം പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോവുന്നതിന് മുമ്പ് പള്‍സര്‍ സുനി കൃത്യമായ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. ഏകദേശം ഒരു മാസം മുന്‍പ് തന്നെ ഇതേക്കുറിച്ച് ഇയാള്‍ പദ്ധതികള്‍ ഒരുക്കി. മാര്‍ട്ടിനുമായി സുനി പല തവണ ഇതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

മാര്‍ട്ടിന്റെ സന്ദേശം

വെള്ളിയാഴ്ച രാത്രി നടിയെ ആക്രമിക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ യാത്രയെക്കുറിച്ച് സൂചന ലഭിക്കാത്തതിനാല്‍ ഇത് നീണ്ടു. നടിക്കൊപ്പം ആരെങ്കിലും ഉണ്ടാവുമോയെന്നതായിരുന്നു സുനിയുടെ മറ്റൊരു ആശങ്ക. അതിനാല്‍ നടിക്കൊപ്പം കാറില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ വൈ എന്നും ഇല്ലെങ്കില്‍ എക്‌സ് എന്നും സന്ദേശമയക്കാന്‍ സുനി മാര്‍ട്ടിന് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് വാഹനം തടഞ്ഞുനിര്‍ത്തി സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടു പോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+