Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൾസർ സുനി കാറിൽ കയറും മുൻപ് രണ്ട് പേർ കയറി,നടിയുടെ കൈ കെട്ടി,കാറിൽ നടി ഉള്ളത് ആരും കാണാതിരുന്നതിന് കാരണം ഇത്'

കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഓടുന്ന കാറിൽ വെച്ച് നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരിയിലായിരുന്നു കൊടുംക്രൂരമായ ആ അതിക്രമം നടന്നത്. കേസിൽ മുഖ്യപ്രതിയായ പൾസർ സുനി പിന്നാലെ അറസ്റ്റിലായി. നടിയെ പീഡിപ്പിക്കാൻ ക്വട്ടേഷൻ കിട്ടിയതാണെന്നായിരുന്നു സുനിയുടെ വെളിപ്പെടുത്തൽ. പിന്നാലെ ഗൂഢാലോചന കേസിൽ നടൻ ദിലീപും അറസ്റ്റിലായിരുന്നു.

തൃശൂർ മുതൽ എറണാകുളം വരെ ഏകദേശം 2 മണിക്കൂറോളമാണ് സുനിയും സംഘവും നടിയെ ഉപദ്രവിച്ചത്. ഇപ്പോഴിതാ കേസിൽ വിധി വരാൻ ഇനി വെറും മൂന്ന് നാൾ മാത്രം ബാക്കി നിൽക്കെ അന്ന് രാത്രി നടന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയ കാര്യങ്ങൾ പങ്കുവെച്ച് കൊണ്ടുള്ള ഭാഗ്യലക്ഷ്മിയുടെ വീഡിയോ ആണ് ചർച്ചയാകുന്നത്. മീഡിയ വണ്‍ ചാനലിന് നൽകിയ അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകൾ ഇങ്ങനെ

dileeppulsarsuni2-17

'ആദ്യം രണ്ട് പേർ കാറിൽ കയറി നടിയുടെ കൈ മുറുകെ പിടിച്ചു. എന്താണ് എന്ന് ചോദിച്ചപ്പോൾ ചേച്ചിക്കെതിരെ ഒന്നുമില്ല, ഡ്രൈവർക്കെതിരെയാണെന്ന് പറഞ്ഞു. ആദ്യം അവൾ ഭയന്നെങ്കിലും അവർ ഇങ്ങനെ പറഞ്ഞതോടെ തണുത്തു. അപ്പോഴേക്കും വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ വാഹനത്തിൽ സുനി കയറി. സുനിയെ അവൾക്ക് അറിയാമായിരുന്നു.എങ്ങനെയാണെന്ന് ഇയാളെ പരിചയം എന്ന് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത് ഗോവയിൽ ഏതോ പടത്തിന്റെ ഷൂട്ടിങ് സമയത്ത്, ഒരു മാസം ഇയാളായിരുന്നു ആ പ്രൊഡക്ഷന്റെ ഡ്രൈവർ എന്ന്. അന്നൊന്നും ഇങ്ങനെ ഒരു ക്രിമിനൽ ആണെന്ന് ഒന്നും തോന്നിയിട്ടില്ല എന്ന് പറഞ്ഞു.

പെട്ടെന്ന് പരിചയമുള്ള ഒരാളെ കണ്ടതിന്റെ ഒരു ആശ്വാസം എനിക്കുണ്ടായിരുന്നുവെന്ന് പറഞ്ഞു. പക്ഷേ അയാൾ പറഞ്ഞു ഞാൻ നിങ്ങൾക്കെതിരെ കൊട്ടേഷൻ കിട്ടിയിട്ട് വന്നിരിക്കുകയാണെന്ന്. നിങ്ങളെ വളരെ മോശമായി ചിത്രീകരിച്ച് കൊടുക്കണം എന്നാണ് പറഞ്ഞിരിക്കുന്നതെന്നും പറഞ്ഞത്രേ. എന്നാൽ ആ പൈസ ഞാൻ തരാമെന്നും എന്നെ വെറുതെ വിട്ടുകൂടെയെന്നും ഇവർ ചോദിച്ചു. അവൾ കരയുകയും ഒക്കെ ചെയ്തു.

രണ്ടു മണിക്കൂർ നമ്മുടെ നഗര മധ്യത്തിൽ കൂടി ആ വാഹനം നടിയേയും കൊണ്ട് സഞ്ചരിച്ചിരിക്കുന്നു. കൂളിങ് പേപ്പർ ഒട്ടിക്കാൻ പാടില്ല എന്ന നിയമം ഉണ്ടായിരുന്ന സമയമായിരുന്നല്ലോ. നഗരത്തിലൂടെ വാഹനത്തിൽ പോകുമ്പോൾ മറ്റ് വണ്ടികളിൽ ഉള്ളവരൊന്നും കാണുന്നില്ലേയെന്ന ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ഞാനും ഇതേ ചോദ്യം നടിയോട് ചോദിച്ചിരുന്നു. അപ്പോൾ അവൾ പറഞ്ഞത് പരക്കം പായുന്ന വണ്ടികളാണ്. ഈ വണ്ടി ഒരിടത്ത് നിർത്താതെ ഓടിക്കൊണ്ടേയിരിക്കുകയാണ്. അപ്പോൾ മറ്റേ വണ്ടിയിൽ പോകുന്ന ഒരാൾക്കും ഇതൊന്നും കാണാൻ സാധിക്കില്ല. മാത്രമല്ല സമയം ഏകദേശം 9:30, 10 മണിയായി. ആരും ശ്രദ്ധിക്കുന്നില്ലായിരുന്നു. ആരെങ്കിലും ഒരാൾ ഈ വണ്ടിയിലേക്ക് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ, എന്ന് ഞാൻ ആഗ്രഹിച്ചുവെന്ന് പെണ്‍കുട്ടി പറഞ്ഞു. ആ പെൺകുട്ടി ആയതുകൊണ്ട് മാത്രമാണ് ഇത്രയും വലിയ ഒരു സംഭവം നടന്നിട്ട് ഇപ്പോഴും നമ്മളോട് സംസാരിച്ചുകൊണ്ടിരിക്കുന്നത്.

ഒരു സ്ത്രീയാണ് ക്വട്ടേഷൻ തന്നത് എന്നാണത്രേ ഈ നടിയോട് സുനി പറഞ്ഞത്. എന്നാൽ അവൻ വെറുതെ മനപ്പൂർവ്വം തെറ്റായി വഴിതരിച്ചു വിടാൻ വേണ്ടി പറഞ്ഞതാണെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ അവളുടെ ചോദ്യം ഇതാണ്, ആര് കൊട്ടേഷൻ കൊടുത്താലും എങ്ങനെ ഒരു മനുഷ്യന് ഇങ്ങനെ ക്രൂരമായി പെരുമാറാൻ സാധിക്കുന്നെന്ന്. പണത്തിനുവേണ്ടിയാണെങ്കിൽ, ആ പണം ഞാൻ കൊടുക്കുമായിരുന്നല്ലോ'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+