കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനി ഇച്ഛിച്ചതും ജഡ്ജി കൽപ്പിച്ചതും ജയിൽ !!! പൾസർ സുനി കാക്കനാട് ജയിലിലേക്ക്, പോലീസിന് തിരിച്ചടി

ആലുവയിലെ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് സുനിയെ ഹാജരാക്കിയത്

  • By മരിയ
Google Oneindia Malayalam News

ആലുവ: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പൾസർ സുനിയെ ആലുവയിലെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി. പോലീസിന്റെയും സുനിയുടേയും അഭിഭാഷകരുടെ വാദം കേട്ട കോടതി, സുനിയേയും വിജീഷിനെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റും.

ജയിലിലേക്ക്

ആലുവയിലെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ പൾസർ സുനിയെയും വിജീഷിനെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

നാളെ പരിഗണിയ്ക്കും

പ്രതികളെ ചോദ്യം ചെയ്യാനായി വീട്ടുതരണമെന്ന് പൊലീസിന്റെ അപേക്ഷ മജിസ്ട്രേറ്റ് നാളെ പരിഗണിയ്ക്കും. ചോദ്യം ചെയ്യൽ തുടങ്ങിയ ഘട്ടത്തിൽ പ്രതികളെ ജയിലിലേക്ക് മാറ്റിയത് പൊലീസിന് തിരിച്ചടിയായി.

വൈകി

കസ്റ്റഡി അപേക്ഷയും മെഡിക്കൽ റിപ്പോർട്ടും ഹാജരാക്കാൻ പോലീസ് വൈകിയതിനെ തുടർന്നാണ് സുനിയെ ജയിലിലേക്ക് മാറ്റിയത്. അല്ലായിരുന്നെങ്കിൽ പോലീസിന് ചോദ്യം ചെയ്യാൻ ലഭിയ്ക്കുമായിരുന്നു.

സുനി ആഗ്രഹിച്ചത്

പോലീസ് കസ്റ്റഡിയിൽ പോകാതെ ജയിലിലേക്ക് പോകണം എന്ന് തന്നെയായിരുന്നു പൾസർ സുനി ആഗ്രഹിച്ചിരുന്നത്. ഈ ലക്ഷ്യത്തോടെയാണ് കോടതിയിൽ കീഴടങ്ങാൻ എത്തിയത്.

ചോദ്യം ചെയ്യലിൽ നിന്ന ഒഴിവാവാൻ

പൊലീസിന്റെ ചോദ്യം ചെയ്യലിൽ നിന്ന ഒഴിവാവാനാണ് സുനി ശ്രമിയ്ക്കുന്നത്. കുറച്ച് അധികം സമയം കിട്ടിയാൽ നല്ല വക്കീലന്മാരെ ഉപയോഗിച്ച് തന്റെ ഭാഗം സുരക്ഷിതമാക്കാനാണ് ഇയാളുടെ ശ്രമം

പൊലീസിന്റെ വീഴ്ച

ഇത്ര വിവാദം ഉണ്ടായിട്ട കേസ് ആയിട്ട് പോലും സുനിയെ കസ്റ്റഡയിൽ വിട്ട് നൽകണമെന്ന അപേക്ഷയും മെഡിക്കൽ റിപ്പോർട്ടും ഹാജരാക്കാൻ പോലീസ് വൈകി. ഇത് ദുരൂഹത ഉണ്ടാക്കുന്നതാണ്.

പ്രതിപ്പട്ടിക

പോലീസ് ജഡ്ജിയ്ക്ക് മുന്പിൽ സമർപ്പിച്ച പ്രതിപ്പട്ടികയുടെ വിവരങ്ങൾ പുറത്ത് വരുന്നേ ഉള്ളൂ. ഇതിൽ അഞ്ചാം പ്രതിയായി സുനിയേയും ആറാം പ്രതിയായി വീജിഷിനേയും ചേർത്തിട്ടുണ്ടെന്നാണ് സൂചന.

ചോദ്യം ചെയ്യൽ

സുനിയുടെ സഹായികളായിരുന്ന മാർട്ടിൻ, മണികണ്ഠൻ എന്നിവർ ഇപ്പോഴും പോലീസ് കസ്റ്റഡിൽ ഉണ്ട്. ഇവരിൽ പോലീസ് വിശദമായി മൊഴി രേഖപ്പെടുത്തുന്നുണ്ട്.

ക്വട്ടേഷൻ അല്ല

വ്യാഴാഴ്ച എറണാകുളം എസിജിഎം കോടതിയിൽ കീഴടങ്ങിയ സുനി പോലീസിന് നൽകിയ മൊഴി നടിയെ തട്ടിക്കൊണ്ട് പോയത് ഒരു ക്വട്ടേഷൻ അല്ലെന്നാണ്. പണത്തിന് ആവശ്യം വന്നപ്പോൾ സ്വന്തം തീരുമാനപ്രകാരം ചെയ്തതാണ് ഇതെന്നാണ് ഇയാൾ വ്യാഴാഴ്ച രാത്രി മൊഴി നൽകിയത്.

English summary
Pulsar Suni and Vijeesh produced before Magistrate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X