കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടിച്ചത് പ്രതിക്കൂട്ടില്‍ കയറി.. പള്‍സര്‍ സുനി കീഴടങ്ങാന്‍ എത്തിയപ്പോള്‍ കോടതിയില്‍ സംഭവിച്ചത്...

  • By Kishor
Google Oneindia Malayalam News

കൊച്ചി: കേട്ടുകേള്‍വി പോലും ഇല്ലാത്ത നാടകീയ രംഗങ്ങള്‍ക്കാണ് എറണാകുളം എ സി ജെ എം കോടതി ഇന്നുച്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ പ്രതികളെയാണ് പോലീസ് വലിച്ചിറക്കി അറസ്റ്റ് ചെയ്തത്. അതും പ്രതിക്കൂട്ടില്‍ നിന്നും വലിച്ചിറക്കിയ ശേഷം വലിച്ചിഴച്ച് കൊണ്ടുപോയി.

Read Also: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പോലീസ് നാടകീയമായി പിടികൂടി!

Read Also: പൾസർ സുനി നടിയെ തട്ടിക്കൊണ്ടുപോയ കാറില്‍ പുരുഷബീജം, അതും ഉമിനീര് കലര്‍ന്നത്.. പത്രവാര്‍ത്ത പറയുന്നതെന്ത്?

Read Also: നടിയെക്കൊണ്ട് പൾസർ സുനി അരുതാത്തത് ചെയ്യിച്ച ശേഷം വീഡിയോ പിടിച്ചു.. ഈ വീഡിയോ കാണിച്ചാണോ പേടിപ്പിക്കൽ?

Read Also: മലയാളത്തിലെ ജനപ്രിയ നടന്‍ ബാംഗ്ലൂരിലെത്തി ആക്രമിക്കപ്പെട്ട നടിയുടെ പ്രതിശ്രുത വരനെ കണ്ടതെന്തിന്?

കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയെ ഒന്നരയോടെയാണ് പോലീസ് പിടികൂടിയത്. അഭിഭാഷകര്‍ക്കൊപ്പം കോടതിയില്‍ എത്തിയതായിരുന്നു സുനി. എന്നാല്‍ പള്‍സര്‍ സുനിയും അഭിഭാഷകരും ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളാണ് അവിടെ നടന്നത്.

സുനി കോടതിയിലെത്തിയത് ബൈക്കില്‍

സുനി കോടതിയിലെത്തിയത് ബൈക്കില്‍

എറണാകുളത്തപ്പന്‍ ക്ഷേത്ര ഗ്രൗണ്ട് വരെ ബൈക്കിലാണ് പള്‍സര്‍ സുനി വന്നത്. ബൈക്ക് ഇവിടെ പാര്‍ക്ക് ചെയ്ത ശേഷം എ സി ജെ എം കോടതിയുടെ മതില്‍ ചാടിക്കടന്ന് കോടതിമുറിയില്‍ ഓടിക്കയറി. പള്‍സര്‍ സുനിയുടെ അഭിഭാഷകരും കേസിലെ കൂട്ടുപ്രതിയായ വിജീഷും അപ്പോഴവിടെ ഉണ്ടായിരുന്നു.

കണക്കുകൂട്ടലുകള്‍ പിഴച്ചു

കണക്കുകൂട്ടലുകള്‍ പിഴച്ചു

കോടതിമുറിയിലേക്ക് ഓടിക്കയറിയ പള്‍സര്‍ സുനിയുടെ കണക്കുകൂട്ടലുകള്‍ പക്ഷേ പിഴച്ചു. കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞ നേരമായിരുന്നു ഇത്. കോടതി പരിസരത്ത് മഫ്തിയില്‍ കാത്തുനിന്ന പോലീസുകാരും കോടതിയി മുറിയിലേക്ക് കയറി. പ്രതിക്കൂട്ടില്‍ കയറിയ പള്‍സര്‍ സുനിയെ വലിച്ചിറക്കി. ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അറസ്റ്റ് ചെയ്ത് പോലീസ് ക്ലബിലേക്ക്

അറസ്റ്റ് ചെയ്ത് പോലീസ് ക്ലബിലേക്ക്

എ സി ജെ എം കോടതിയില്‍ വെച്ച് പിടിയിലായ പള്‍സര്‍ സുനിയെയും വിജീഷിനെയും പോലീസ് സംഘം എറണാകുളം പോലീസ് ക്ലബിലേക്കാണ് കൊണ്ടുപോയത്. എ ഡി ജി പി ബി സന്ധ്യ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പോലീസ് ക്ലബ്ബിലെത്തിയിട്ടുണ്ട്.

പോലീസിന് വീഴ്ച പറ്റിയോ

പോലീസിന് വീഴ്ച പറ്റിയോ

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് ഐ ജി പി വിജയന്‍ പറഞ്ഞു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പള്‍സര്‍ സുനിയെയും കീഴടങ്ങാന്‍ കോടതിയില്‍ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമൊന്നും ഇല്ല.

സുനിയെ നേരത്തേ പിടിച്ചു

സുനിയെ നേരത്തേ പിടിച്ചു

അതേ സമയം നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ പോലീസ് നേരത്തെ പിടികൂടി എന്നും എറണാകുളം കോടതിയില്‍ അരങ്ങേറിയത് പോലീസിന്റെ തിരക്കഥയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫെബ്രുവരി 23 വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ തന്നെ പള്‍സര്‍ സുനി പോലീസിന്റെ പിടിയിലായിരുന്നു എന്ന് മെട്രോ വാര്‍ത്തയാണ് റിപ്പോര്‍ട്ട് ചെയ്തത്.

സുനിയെ പിടിച്ചത് എവിടെ വെച്ച്

സുനിയെ പിടിച്ചത് എവിടെ വെച്ച്

എ സി ജെ എം കോടതിയില്‍ പോയിട്ട് എറണാകുളം ജില്ലയില്‍ വച്ച് പോലും അല്ലത്രെ സുനിയെ പിടിച്ചത്. തൃശൂര്‍ ജില്ലയിലെ പോട്ട ആശ്രമത്തിന് അടുത്ത് വച്ചാണ് സുനി പോലീസ് പിടിയിലായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സാന്‍ട്രോ കാറില്‍ സ്വയം ഡ്രൈവ് ചെയ്‌തെത്തിയ സുനിയെ ആറ് ജീപ്പുകളിലായി പോലീസ് സംഘം വളഞ്ഞ് പിടികൂടി എന്നും മെട്രോ വാര്‍ത്ത പറയുന്നു.

അപ്പോള്‍ കീഴടങ്ങാന്‍ എത്തിയതോ

അപ്പോള്‍ കീഴടങ്ങാന്‍ എത്തിയതോ

എങ്കില്‍ എങ്ങനെയാണ് കൊച്ചിയിലെ എ സി ജെ എം കോടതിയില്‍ പള്‍സര്‍ സുനി കീഴടങ്ങാന്‍ എത്തിയത് എന്ന ചോദ്യത്തിന് ഉത്തരം വേണം. പള്‍സര്‍ സുനിക്കൊപ്പം മറ്റൊരു പ്രതിയായ വിജീഷും ഉണ്ടായിരുന്നു. കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്താണ് ഇവരെത്തിയത്. പോലീസ് സംഘം പള്‍സര്‍ സുനിയെയും വിജീഷിനെയും ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു.

ഒളിവിലായിരുന്നു സുനി

ഒളിവിലായിരുന്നു സുനി

വെള്ളിയാഴ്ച രാത്രി പുതിയ ചിത്രത്തിന്റെ ഡബ്ബിങിനായി കൊച്ചിയിലെത്തിയ നടിയാണ് ആക്രമിക്കപ്പെട്ടത്. നടിയെയും കൊണ്ട് കാറില്‍ ചുറ്റിയ ശേഷം സംഘം കാക്കനാട് വെച്ച് ഉപേക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച തന്നെ കേസിലെ മുഖ്യപ്രതിയായ സുനി ഒളിവില്‍ പോയിരുന്നു. പള്‍സര്‍ സുനി അമ്പലപ്പുഴയിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

English summary
Pulsar Suni arrest: What happened on Court exactly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X