Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനിയുടെ വാദങ്ങള്‍ പൊളിയുന്നു...ഗൂഡാലോചനയുണ്ട്!! തെളിവുകള്‍ ലഭിച്ചു...കൂടുതല്‍ അറസ്റ്റ് ഉടന്‍!!

സംഭവസമയത്ത് രണ്ടു വാഹനങ്ങള്‍ നടിയുടെ വാഹനത്തെ പിന്തുടര്‍ന്നതായി കണ്ടെത്തി

കൊച്ചി: നടിക്കെതിരായ ആക്രമണത്തില്‍ ഗൂഡാലോചനയില്ലെന്ന നിലപാടില്‍ മുഖ്യപ്രതി പള്‍സര്‍ സുനി ഉറച്ചുനില്‍ക്കുമ്പോള്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന ചില സൂചനകള്‍ പുറത്തുവരുന്നു. അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇതേക്കുറിച്ച് സൂചന ലഭിച്ചത്.

പിന്തുടര്‍ന്ന് വാഹനങ്ങള്‍

അങ്കമാലി മുതല്‍ രണ്ടു വാഹനങ്ങള്‍ നടിയുടെയും പള്‍സര്‍ സുനിയുടെയും വാഹനങ്ങളെ പിന്തുടരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് സംഭവത്തില്‍ ഗൂഢാലോചന ഉണ്ടാവാമെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്.

രണ്ടിനും ഇടയില്‍

ഒരു വാഹനം നടിയുടെ കാറിനു തൊട്ടുമുന്നിലാണ് കാണുന്നതെങ്കില്‍ രണ്ടാമത്തേത് സുനി സഞ്ചരിച്ച വാഹനത്തിന്റെ പിറകിലാണ് ഉണ്ടായിരുന്നത്. ഇവ ഏറെ നേരം ഇത്തരത്തില്‍ തന്നെ പിന്തുടര്‍ന്നതായും കണ്ടെത്തി.

നമ്പര്‍ തിരിച്ചറിഞ്ഞു

പിന്തുടര്‍ന്ന രണ്ടു വാഹനങ്ങളില്‍ ഒന്നിന്റെ നമ്പര്‍ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. ഈ വാഹനത്തിന്റെ ഉടമയെ കണ്ടെത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

വെളിപ്പെടുത്താതെ സുനി

പോലീസ് നിരന്തരം ചോദ്യം ചെയ്‌തെങ്കിലും സംഭവത്തിനു പിന്നില്‍ ഗൂഡാലോചന ഇല്ലെന്ന നിലപാടില്‍ തന്നെ സുനി ഉറച്ചു നില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സുനിയെ നുണപരിശോധനയ്ക്കു വിധേയനാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു തയ്യാറല്ലെന്നു സുനി കോടതിയില്‍ അറിയിക്കുകയായിരുന്നു.

കോടതിക്കു കൈമാറും

സുനി നേരത്തേ അഭിഭാഷകനു കൈമാറിയ മെമ്മറികാര്‍ഡില്‍ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് സൂചന. ഇതു ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇവയിലെ വിവരങ്ങള്‍ കോടതിക്കു കൈമാറും.

അഭിഭാഷകന്റെ പിന്‍മാറ്റം

സുനി മെമ്മറി കാര്‍ഡ് കൈമാറിയ അഭിഭാഷകന്‍ കേസില്‍ നിന്നു പിന്‍മാറിക്കഴിഞ്ഞു. സുനി ഇവ കൈമാറുമ്പോള്‍ അഭിഭാഷകന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇരുവരെയും കേസില്‍ സാക്ഷികളാക്കാനാണ് പോലീസിന്റെ നീക്കം.

എത്തിയത് അടുത്ത ദിവസം

നടിയെ ആക്രമിച്ച് തൊട്ടടുത്ത ദിവസമാണ് സുനി ആലുവയിലെ അഭിഭാഷന്റെ വീട്ടില്‍ എത്തിയത്. മണികണ്ഠന്‍, വിജീഷ് എന്നീ പ്രതികളും അപ്പോള്‍ സുനിക്കൊപ്പമുണ്ടായിരുന്നു.

അഭിഭാഷകന്‍ കോടതിക്കു കൈമാറി

സുനി നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അഭിഭാഷകനു നല്‍കിയ മെമ്മറി കാര്‍ഡില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് അഭിഭാഷകന്‍ ഇവ കോടതിയില്‍ സമര്‍പ്പിച്ചത്.

മാര്‍ട്ടിനെയും കൈവിട്ടു

സംഭവത്തില്‍ ആദ്യം അറസ്റ്റിലായത് നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിനായിരുന്നു. ഇയാളുടെ കുടുംബത്തിന് സുനി സമീപിച്ച അഭിഭാഷകനുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. മാര്‍ട്ടിനായി ഹാജരാവണമെന്നാവശ്യപ്പെട്ട് കുടുംബം അഭിഭാഷകനെ സമീപിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇനി ഇത് ഏറ്റെടുക്കേണ്ടെന്നാണ് അഭിഭാഷകന്റെ തീരമാനം.

അജ്ഞാതമായി മൊബൈല്‍

സുനി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. ദിവസങ്ങളോളം അന്വേഷണം സംഘം ഇതിനായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ഫോണ്‍ ഗോശ്രീ പാലത്തില്‍ നിന്നു താന്‍ വലിച്ചെറിഞ്ഞെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+