Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ നടന്മാരുടെ രഹസ്യ വീഡിയോകള്‍ പള്‍സര്‍ സുനിയുടെ പക്കല്‍ ?? ഫോണ്‍ ലഭിച്ചാല്‍ കേരളം ഞെട്ടും..!

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെക്കുറിച്ച് ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സുനി മുന്‍പ് മറ്റ് നടിമാരെയും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയതായുള്ള വിവരങ്ങള്‍ നേരത്തെ വന്നിരുന്നു.

Read Also: ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജു വാര്യരുടെ ആദ്യ പ്രതികരണമെന്ന പേരിൽ വീഡിയോ വൈറല്‍..!!

Read Also: നടിയെ തട്ടിക്കൊണ്ടുപോയതിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ പോലീസിന്റെ കയ്യില്‍..! ഞെട്ടിക്കുന്ന വഴിത്തിരിവ്!

എന്നാല്‍ മലയാളത്തിലെ പ്രമുഖ നടന്മാരും പള്‍സര്‍ സുനിയുടെ വലയില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. നടന്മാരുടെ ചില രഹസ്യ വീഡിയോകളും പള്‍സര്‍ സുനിയുടെ പക്കലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

രഹസ്യ ബന്ധങ്ങൾ ചാകര

മലയാളത്തിലെ പ്രമുഖ നടന്മാരും പള്‍സര്‍ സുനിയുടെ ബ്ലാക്ക് മെയില്‍ കെണിയില്‍ കുടുങ്ങിയതായാണ് വിവരം. നടന്മാരുടെ രഹസ്യബന്ധങ്ങളാണ് പള്‍സര്‍ സുനിക്ക് ചാകരയൊരുക്കിയത്.

പണം തട്ടാനുള്ള കുറുക്ക് വഴി

സ്ത്രീകളുമായി രഹസ്യബന്ധങ്ങളുള്ള നടന്മാരുടെ രഹസ്യസംഗമങ്ങളുടെ ദൃശ്യങ്ങള്‍ സുനി പകര്‍ത്തും. പിന്നെ ഇതുപയോഗിച്ച് നടന്മാരെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാറുണ്ടെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

സൌകര്യങ്ങളൊരുക്കി കെണി

ഇത്തരം രഹസ്യ ബന്ധങ്ങള്‍ ഉള്ള നടന്മാര്‍ക്ക് പള്‍സര്‍ സുനി വേണ്ട സൗകര്യങ്ങളൊക്കെ ചെയ്ത് കൊടുക്കുമായിരുന്നത്രേ. തുടര്‍ന്നാണ് രഹസ്യ കൂടിക്കാഴ്ചകളും മറ്റും വീഡിയോയില്‍ പകര്‍ത്തുന്നത്.

മദ്യവും കഞ്ചാവും എത്തിക്കും

ഇത്തരം നടന്മാരുടെ സിനിമയുടെ ഷൂട്ടിംങ്ങ് ലൊക്കേഷനുകളില്‍ പള്‍സര്‍ സുനി മദ്യവും കഞ്ചാവും അടക്കമുള്ള എത്തിച്ചു നല്‍കാറുണ്ടെന്നും ദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു.

സംവിധായകരുടെ ഭാര്യമാർ ഉൾപ്പെടെ

സുനിയുടെ ബ്ലാക്ക് മെയില്‍ കെണിയില്‍ നടിമാരും കുടുങ്ങിയിട്ടുള്ളതായി നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. പ്രമുഖ സംവിധായകരുടെ ഭാര്യമാര്‍ അടക്കം 5 നടിമാര്‍ സുനിയുടെ കെണിയില്‍ പെട്ടിരുന്നതായും പത്രം പറയുന്നു.

പണം നൽകി ഒതുക്കി

അഭിമാനം ഭയന്ന് ഇവരാരും സംഭവം പുറത്ത് പറഞ്ഞില്ല. മാത്രമല്ല പള്‍സര്‍ സുനിക്ക് ലക്ഷങ്ങള്‍ നല്‍കി ഇവര്‍ രക്ഷപ്പെടുകയായിരുന്നുവെന്നും ദീപികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നടന്മാർ ഭീതിയിൽ ?

കൊച്ചിയില്‍ വെച്ച് നടിയെ കാറില്‍ കടത്തിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനി പോലീസ് കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലില്‍ പഴയ കാര്യങ്ങളും സുനി പറയുമോ എന്ന ഭീതിയിലാണ് നടന്മാര്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദൃശ്യങ്ങൾ പോലീസിന്

പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ നടിയെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അന്വേഷക സംഘത്തിന് ലഭിച്ചു.പള്‍സര്‍ സുനിയും സംഘവും നടിയെ വാഹനത്തില്‍ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഈ വാഹനമാണ് നടിയുടെ കാറില്‍ പ്രതികള്‍ ഇടിപ്പിച്ചത്.

സിസിടിവി തുണയായി

മാത്രമല്ല പ്രതികള്‍ വെങ്കലയിലെ ഒരു കടയില്‍ നിന്നും വെള്ളം വാങ്ങിക്കുടിക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.കടയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. ഹൈവേയിലെ മുഴുവന്‍ സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും പോലീസ് അന്വേഷണത്തിനായി ശേഖരിച്ചിട്ടുണ്ട്.

നിർണായക തെളിവാകും

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഈ ദൃശ്യങ്ങള്‍ നിര്‍ണായകമായ തെളിവുകളാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പോലീസിന് ഇനിയും കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.

ഫോൺ കായലില്ല

ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഗോശ്രീ പാലത്തില്‍ നിന്നും കായലിലേക്ക് വലിച്ചറിഞ്ഞു എന്നാണ് സുനി നേരത്തെ പോലീസിന് നല്‍കിയ മൊഴി. ഇത് പ്രകാരമാണ് ഗോശ്രീ പാലത്തിന് സമീപത്തുള്ള ഫ്‌ളാറ്റുകളിലേയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്.കായലിൽ നടത്തിയ തിരച്ചിലിലും ഫോൺ ലഭിച്ചില്ല

അന്വേഷണം കാട്ടിലേക്കും

വാഗമണ്ണിലേക്ക് പോകുന്നതിന് മുന്‍പ് ഫോണ്‍ കാട്ടില്‍ ഉപേക്ഷിച്ചുവെന്നാണ് പള്‍സര്‍ സുനി അവസാനമായി പൊലീസിന് നല്‍കിയ മൊഴി. ഇത് പ്രകാരം കാട്ടില്‍ തിരച്ചില്‍ നടത്താനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+