കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനിയെത്തിയത് പ്രിയപ്പെട്ട പൾസറിൽ...!!! മതിൽചാടി കോടതിയിലേക്ക്...പണിപാളിയത് അറിഞ്ഞില്ല !!!

സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി പൊലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ എത്തിയതും പള്‍സര്‍ ബൈക്കില്‍...

  • By മരിയ
Google Oneindia Malayalam News

കൊച്ചി: സിനിമാതാരത്തെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പൊലീസ് പിടിയില്‍. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങാനായി എത്തിയ സുനിയെ പൊലീസ് അതിസാഹസികമായി പിടികൂടുകയായിരുന്നു.

സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി പൊലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ എത്തിയതും പള്‍സര്‍ ബൈക്കില്‍...

നാടകീയം

അഭിഷാകര്‍ക്കൊപ്പം കോടതിയില്‍ കീഴടങ്ങാനാണ് പള്‍സര്‍ സുനി എത്തിയത്. എപ്പോള്‍, എവിടെ, എങ്ങനെ വരണമെന്ന് അഭിഭാഷകര്‍ ഇയാള്‍ക്ക് കൃത്യമായി പറഞ്ഞ് കൊടുത്തിരുന്നു. ഇതനുസരിച്ചായിരുന്നു സുനിയുടെ നീക്കങ്ങള്‍. എന്നാല്‍ ചെറിയ പാളിച്ച പറ്റി.

കോടതിയില്‍ എത്തിയത്

അഭിഷാകരുടെ നിര്‍ദ്ദേശ പ്രകാരം ഉച്ചയോടെ സുനിയും മറ്റൊരു പ്രതിയായ വിജീഷും എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ എത്തി. അവിടെ നിന്ന് മതില്‍ ചാടിക്കടന്ന് സിജെഎം കോടതിയില്‍ എത്തി. മജിസ്‌ട്രേറ്‌റിന് മുമ്പില്‍ ഹാജരാവാന്‍ അനുമതി വാങ്ങിയിരുന്നെങ്കിലും ജഡ്ജി ഉച്ചഭക്ഷണം കഴിക്കാന്‍ പോയിരുന്നതിനാല്‍ പണി പാളി.

ബൈക്കില്‍

പേരിനെ അന്വര്‍ത്ഥമാകുന്ന വിധത്തില്‍ പള്‍സര്‍ ബൈക്കില്‍ തന്നെയാണ് സുനി കോടതി വരെ എത്തിയത്. ഹെല്‍മറ്റ് ധരിച്ച് വിജീഷിന് ഒപ്പമായിരുന്നു യാത്ര.

മൂക്കിന്‍ തുമ്പില്‍

പൊലീസിന്റെ മൂക്കിന്‍ തുമ്പിലൂടെയാണ് തന്റെ ഇഷ്ടപ്പെട്ട പള്‍സര്‍ ബൈക്കില്‍ സുനി കോടതിയില്‍ എത്തിയത്. തൃശൂര്‍ ജില്ലയിലും സംസ്ഥാനാതിര്‍ത്തികളില്‍ അടക്കം പൊലീസ് തെരച്ചില്‍ ശക്തമായ സാഹചര്യത്തിലാണ് സുനിയുടെ പള്‍സര്‍ പ്രവേശം.

തമിഴ്‌നാട് രജിസ്‌ട്രേഷന്‍

തമിഴ്‌നാട് രജിസ്‌ട്രേഷനില്‍ ഉള്ള TN 04- R 1496 എന്ന ബൈക്കിലാണ് സുനി എത്തിയത്. പ്രതികളുടെ സാന്നിധ്യം മനസ്സിലാക്കിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

പേരിന് പിന്നില്‍

പള്‍സര്‍ ബൈക്കുകളോടുള്ള പ്രിയമാണ് ഇയാള്‍ക്ക് പള്‍സര്‍ സുനി എന്ന പേര് നല്‍കിയത്. 24 വയസ്സുള്ള സുനി വളരെ ചെറുപ്പത്തില്‍ തന്നെ ക്രിമിനല്‍ ബന്ധമുള്ള ആളാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കീഴടങ്ങിയിരുന്നെങ്കില്‍

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുനി കേസ് ഉണ്ടായാല്‍ അറസ്റ്റിന് മുമ്പ് കോടതിയില്‍് കീഴടങ്ങുകയാണ് പതിവ്. ഇത് എളുപ്പത്തില്‍ ജാമ്യം ലഭിയ്ക്കുന്നതിന് ഇടയാക്കാറുണ്ട്.

English summary
Pulsar Suni came to court in his favourite Pulsar Bike. Where drama ended ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X