Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനി ആ ദൃശ്യങ്ങള്‍ ചിലരെ കാണിച്ചു!! കണ്ടവര്‍ പറഞ്ഞത്...കേസില്‍ ഇതു നിര്‍ണായകം!!

ദൃശ്യങ്ങള്‍ കണ്ട സുഹൃത്തുക്കളെ സാക്ഷിയാക്കാനാണ് പോലീസിന്‍റെ നീക്കം

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനിക്കെതിരേ അന്വേഷണം മറ്റൊരു ദിശയിലേക്ക്. പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അന്വേഷണസംഘം പുതിയ വഴികള്‍ തേടുന്നത്.

ദൃശ്യങ്ങളുണ്ട്, ഇതാ തെളിവ്

സുനി നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അന്വേഷണം വഴിമുട്ടിനില്‍ക്കവെയാണ് പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. ഇതുമായി സുനിക്കെതിരേ കുരുക്ക് മുറുക്കാനാണ് പോലീസിന്‍റെ പദ്ധതി.

സുഹൃത്തുക്കളെ കാണിച്ചു

തന്റെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സുനി കൂട്ടുകാരെ കാണിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അമ്പലപ്പുഴയിലെ സുഹൃത്തായ മനുവിനെയും മറ്റൊരു സുഹൃത്തിനെയും ഇയാള്‍ ഇവ കാണിച്ചതായി പോലീസിന് വിവരം ലഭിച്ചു. സംഭവ ശേഷം അമ്പലപ്പുഴയിലെ മനുവിന്റെ വീട്ടില്‍ സുനി എത്തിയിരുന്നു. ഇവിടെ ഏറെ നേരം ഇയാള്‍ ചെലവഴിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് ദൃശ്യങ്ങള്‍ കാണിച്ചതെന്നാണ് സൂചന.

രഹസ്യമൊഴിയെടുക്കും

ദൃശ്യങ്ങള്‍ കണ്ട പ്രതികളുടെ രഹസ്യമൊഴിയെടുക്കാനാണ് പോലീസിന്റെ അടുത്ത നീക്കം. സുനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവരുടെ മൊഴി കേസില്‍ നിര്‍ണായകമാവുമെന്നാണ് വിലയിരുത്തല്‍.

മണികണ്ഠനും മൊഴി നല്‍കി

നേരത്തേ അറസ്റ്റിലായ കൂട്ടുപ്രതി മണികണ്ഠനും ഇക്കാര്യം പറഞ്ഞിരുന്നു. സുനിയാണ് വെള്ള നിറത്തിലുള്ള സാംസങ് മൊബൈലില്‍ നടിയുടെ ദൃശ്യങ്ങള്‍ കാണിച്ചതെന്നാണ് മണികണ്ഠന്‍ പോലീസിനു മൊഴി നല്‍കിയത്.

വെളിപ്പെടുത്താതെ സുനി

മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് സുനി വെളിപ്പെടുത്താത്തതാണ് കേസില്‍ വഴിമുടക്കിയായി നില്‍ക്കുന്നത്. ഈ മൊബൈല്‍ ലഭിച്ചെങ്കില്‍ മാത്രമേ കേസ് കൂടുതല്‍ ശക്തമാവുകയുള്ളൂ. എന്നാല്‍ ഫോണിനെക്കുറിച്ച് സുനി തുറന്നു പറയുന്നില്ല. ഗോശ്രീ പാലത്തില്‍ നിന്നു താന്‍ മൊബൈല്‍ വെള്ളത്തിലേക്ക് എറിഞ്ഞെന്നാണ് സുനിയുടെ അവസാനമൊഴി. നാവികസേനയുള്‍പ്പെടെ ഇവിടെ മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

സെല്‍ഫിയല്ല ?

നടിയോടൊപ്പമുള്ള സെല്‍ഫി ദൃശ്യങ്ങളാണ് സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് സത്യമല്ലെന്നാണ് ദൃശ്യങ്ങള്‍ കണ്ട പ്രതികളുടെ മൊഴി ചൂണ്ടിക്കാട്ടുന്നത്.

നുണപരിശോധന നടത്തിയേക്കും

മൊബൈലിനെക്കുറിച്ച് സുനി വെളിപ്പെടുത്താത്ത സാഹചര്യത്തില്‍ നുണപരിശോധന നടത്താന്‍ പോലീസ് ആലോചിക്കുന്നുണ്ട്. സുനിയെയും വിജീഷിനെയുമാണ് നുണപരിശോധനയ്ക്കു വിധേയരാക്കുന്നത്. ഇതിനായി അന്വേഷണസംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന.

 സുനി പറഞ്ഞത് സത്യമോ ?

മൊബൈല്‍ ഫോണ്‍ താന്‍ ഗോശ്രീ പാലത്തിനു മുകളില്‍ നിന്നു താഴേക്കു വലിച്ചെറിഞ്ഞുവെന്ന സുനിയുടെ മൊഴി സത്യമായേക്കാമെന്ന തരത്തിലുള്ള ഒരു സൂചന പോലീസിന് ലഭിച്ചിരുന്നു. നഗരത്തിലെ ഒരു ഹോട്ടലില്‍ സുനിയും വിജീഷും ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ അടുത്ത് എവിടെയാണ് ഒഴുക്കുള്ള പുഴയുള്ളതെന്ന് ചോദിച്ചതായി ഹോട്ടലുടമ മൊഴി നല്‍കിയിരുന്നു.

സിസിടി ദൃശ്യങ്ങള്‍

നടിയെ കാറില്‍ തട്ടിക്കൊണ്ടു പോവുന്നതിന്റെ ടെമ്പോ ട്രാവലര്‍ ഇതിനെ പിന്തുടരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ദേശീയപാത, സ്വകാര്യ കടകള്‍ എന്നീവിടങ്ങളിലെ സിസിടിവികള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിൽ ഭാവനയാണ് നായിക. നരേനും ഈ ചിത്രത്തിൽ പ്രധാനപ്പെട്ടൊരു റോൾ കൈകാര്യം ചെയ്യുന്നുണ്ട്. ഭാവനയുടെ ഫോട്ടോ ഗ്യാലറി കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+