ആ പ്രമുഖന്‍ ഇനി പുറത്തുവരില്ല ? മൊബൈലും....അന്വേഷണം ക്ലൈമാക്‌സിലേക്ക്
ഈ മാസം 10ന് സുനിയുടെ പോലീസ് കസ്റ്റഡി അവസാനിക്കും
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ അന്വേഷണം ക്ലൈമാക്‌സിലേക്ക്. ഒരു മാസത്തിനകം കുറ്റപത്രം തയ്യാറാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. പോസ്‌കോ കോടതയില്‍ കേസിന്റെ വിചാരണ വേഗത്തില്‍ തീര്‍ക്കും. ഇതിന്റെ നടത്തിപ്പിനായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെയും ഉടന്‍ നിയമിക്കും.

മുഖ്യപ്രതി പള്‍സര്‍ സുനിയുടെ പോലീസ് കസ്റ്റഡി ഈ മാസം 10ന് അവസാനിക്കും. ഇതിനു ശേഷമാണ് കുറ്റപത്രം തയ്യാറാക്കുന്ന നടപടികള്‍ ആരംഭിക്കുക. കേസിലേക്കു ആവശ്യമായ ഫോണ്‍രേഖകള്‍ അന്വേഷണസംഘം ശേഖരിച്ചുകഴിഞ്ഞു.

നിരവധി ചോദ്യങ്ങള്‍ക്ക് ഇതുവരെ അന്വേഷണ സംഘത്തിന് ഉത്തരം ലഭിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തുടക്കം മുതല്‍ വാര്‍ത്തകളുണ്ടായിരുന്നു. ആദ്യം പ്രമുഖ നടനിലേക്കും പിന്നീട് ഇത് സ്ത്രീയിലേക്കും മാറിയെങ്കിലും സത്യം കണ്ടെത്താന്‍ പോലീസിനായില്ല.

കേസിലെ നിര്‍ണായക തെളിവായിരുന്നു സുനി നടിയെ ആക്രമിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറയപ്പെട്ടിരുന്ന മൊബൈല്‍ ഫോണ്‍. എന്നാല്‍ പോലീസിന് ഇതുവരെ ഫോണ്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇനി ഈ ഫോണ്‍ കണ്ടെടുക്കാമെന്ന പ്രതീക്ഷയും പോലീസിന് ഇല്ലെന്നാണ് സൂചന.

നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചെന്ന് ശനിയാഴ്ച രാത്രി കൈരളി-പീപ്പിള്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുനി അഭിഭാഷകനെ ഏല്‍പ്പിച്ച മെമ്മറി കാര്‍ഡിലാണ് ദൃശ്യങ്ങള്‍ ഉണ്ടായിരുന്നതെന്നും ചാനല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് അന്വേഷണസംഘം ഇതുവരെ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.

അഭിഭാഷകനു നല്‍കിയ മെമ്മറി കാര്‍ഡിലേക്ക് ദൃശ്യങ്ങള്‍ കോപ്പി ചെയ്തിട്ടുണ്ടെന്ന് നേരത്തേ സുനി പോലീസിനു മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഈ മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. അടുത്തയാഴ്ച ഇതിന്റെ ഫലം പുറത്തുവരുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications