മറ്റാരെയും പോലെയല്ല എല്ലാമറിയുന്ന പള്‍സര്‍ സുനി: ദിലീപിനെ പേടിയില്ല, ദിലീപിന്റെ ഭാവി തെളിവുകളില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി 85 ദിവസം ജയിലില്‍ കഴിഞ്ഞ് ഒടുവില്‍ ജാമ്യത്തിലിറങ്ങിയിരിക്കുന്ന ജനപ്രിയ നായകന്‍ ദിലീപിനെ തനിക്ക് ഭയമില്ലെന്ന് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ട് പേയ കേസില്‍ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോഴാണ് പള്‍സര്‍ സുനി ഇക്കാര്യം വ്യക്തമാക്കിയത്.
നടിയെ ആക്രമിച്ച കേസില്‍ പോലീസിന് ലഭിച്ച തെളിവുകള്‍ ദിലീപിന്റെ ഭാവി തീരുമാനിക്കട്ടെ എന്നാണ് സുനി പറയുന്നത്. കേസില്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. എന്നാല്‍ കേസ് ദിലീപിനെതിരായ ഗൂഢാലോചനയാണെന്നാണ് ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.

ഭയമില്ല
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിലും ജയില്‍ വിട്ട് പുറത്തിറങ്ങിയതിലും തനിക്ക് ഭയമില്ലെന്നാണ് സുനി പറയുന്നത്. കേസിലെ ഒന്നാം പ്രതിയാണ് സുനി. ദിലീപ് രണ്ടാം പ്രതിയാണ്.

തെളിവുകള്‍ തീരുമാനിക്കട്ടെ
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാവി പോലീസിന്റെ പക്കലുള്ള തെളിവുകള്‍ തീരുമാനിക്കട്ടെയെന്നും സുനി പറയുന്നു. ഇക്കാര്യത്തില്‍ താന്‍ ഇനി ഒന്നും പറയുന്നില്ലെന്നും സുനി.

കര്‍ശന ജാമ്യ വ്യവസ്ഥയില്‍
കര്‍ശന ജാമ്യ വ്യവസ്ഥയിലാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റിലായി 85 ദിവസത്തിനു ശേഷമായിരുന്നു ദിലീപ് പുറത്തിറങ്ങിയത്.

സാക്ഷികളെ സ്വാധീനിക്കും
കേസിലെ സാക്ഷികളെ സ്വാധീനിക്കരുതെന്ന് കര്‍ശന വ്യവസ്ഥയുണ്ട്. എന്നാല്‍ കേസിലെ പ്രധാന സാക്ഷികള്‍ സിനിമ മേഖലയിലുള്ളവര്‍ തന്നെയായതിനാല്‍ ദിലീപ് സ്വാധീനിക്കുമെന്ന ആശങ്കയുണ്ട്.

വമ്പന്‍ സ്വീകരണം
ജയില്‍ മോചിതനായി പുറത്തിറങ്ങിയ ദിലീപിന് ആരാധകര്‍ വന്‍ സ്വീകരണം നല്‍കിയുരുന്നു. ഇതൊക്കെ ദിലീപിന്റെ സിനിമ മേഖലയിലെ സ്വാധീനം വ്യക്തമാക്കുന്നതാണെന്നാണ് ആരോപണം.

അഭിഭാഷകന്റെ വീടിന് നേരെ ആക്രമണം
ദിലീപിന്റെ ഡിസിനിമാസിനെതിരെ കേസ് കൊടുത്തിരുന്ന അഭിഭാഷകന്റെ വീടിനു നേരെ ദിലീപ് പുറത്തിറങ്ങിയതിനു പിന്നാലെ അക്രമണം ഉണ്ടായിരുന്നു. ഇതിനു പിന്നില്‍ ദിലീപിന് പങ്കുണ്ടെന്നാണ്് ആരോപണം.

പൃഥ്വിരാജിനെതിരെ
ദിലീപ് ജയില്‍ മോചിതനായതിനു പിന്നാലെ ദിലീപിനെ വിമര്‍ശിച്ചവര്‍ക്കു നേരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കര്‍ശന നിലപാടെടുത്ത പൃഥ്വിരാജിനെതിരെയാണ് കടുത്ത പ്രതിഷേധം ഉയര്‍ന്നത്.

സുനിയുടെ മൊഴി
പള്‍സര്‍ സുനിയുടെ മൊഴിയാണ് ദിലീപിനെ കുടുക്കിയത്. ക്രിമിനലായ സുനി പറയുന്നത് കേട്ട് ദിലീപിനെ കുറ്റക്കാരനാക്കിയതില്‍ പോലീസിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

അടപടലം പൂട്ടാന്‍
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അടപടലം പൂട്ടാനാണ് പോലീസിന്റെ തീരുമാനം. ദിലീപിനെതിരെ ശക്തമായ തെളിവുകളും സാക്ഷികളെയും എത്തിക്കാനാണ് പോലീസിന്റെ ശ്രമം. എന്നാല്‍ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ലഭിക്കാത്തത് പോലീസിന് തിരിച്ചടിയാണ്.












Click it and Unblock the Notifications